വിമാനത്തിന്റെ ശുചിമുറിയിൽ ദമ്പതികളുടെ സെക്സ്..!!! മുന്നറിയിപ്പില്ലാതെ വാതിൽ തുറന്ന് ഫ്ലൈറ്റ് അറ്റൻഡന്റ്, പിന്നീടുള്ള ആ കാഴ്ച്ചയിൽ ഞെട്ടിത്തരിച്ച് ജീവനക്കാരും സഹയാത്രികരും, ദമ്പതികളെ ഇറക്കിവിട്ടു

വിമാനത്തിൽ ചില യാത്രക്കാരുണ്ടാക്കുന്ന പൊല്ലാപ്പുകൾ തുടക്കഥയാകുകയാണ്. മദ്യപിച്ച് ബഹളമുണ്ടാക്കുക, സഹയാത്രക്കാരോടും ക്യാബിൻ ക്രൂവിനോടും മോശമായി പെരുമാറുക തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്. എന്നാൽ ഇപ്പോൾ ദമ്പതികൾ വിമാനത്തിനകത്തെ ശുചിമുറിയിൽ കാണിച്ചു കൂട്ടിയത് അതിലും വലിയ പോക്രിത്തരമാണ്. വിമാനത്തിന്റെ ശുചിമുറിയിൽ ദമ്പതികൾ ലൈംഗികബന്ധത്തിലേർപ്പെട്ട വാർത്തയാണ് പുറത്തുവരുന്നത്.
നിരവധി യാത്രക്കാരാണ് ഈ വിമാനത്തിൽ ഉണ്ടായിരുന്നത്. ദമ്പതികൾ ശുചിമുറിയിൽ സെക്സ് ചെയ്യുന്നതായി മനസിലാക്കിയ ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് വാതിൽ തുറക്കുകയായിരുന്നു. ഈ വീഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുകയാണ്. സെപ്തംബർ എട്ടിന് നടന്ന സംഭവത്തിന്റെ 37 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോയാണ് ട്വിറ്ററിൽ വൈറലായത്. യുകെയിലെ ലൂട്ടണിൽ നിന്ന് ഐബിസയിലേക്കുള്ള ഈസിജെറ്റ് വിമാനത്തിലായിരുന്നു ആകെ നാണക്കേടുണ്ടാക്കിയ ഈ സംഭവം ഉണ്ടായത്.
വീഡിയോയിൽ കാണുന്നത് പോലെ, ഫ്ലൈറ്റ് അറ്റൻഡന്റ് ടോയ്‌ലറ്റിന് മുന്നിൽ കാത്തിരുന്നു. മുന്നറിയിപ്പില്ലാതെ വാതിൽ തുറക്കുന്നു. പിന്നീടുള്ള കാഴ്ച കണ്ട് അറ്റൻഡന്റും സഹയാത്രികരും ഞെട്ടിത്തരിച്ചുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോ വൈറലായതിന് തൊട്ടുപിന്നാലെ, ഈസിജെറ്റിന്റെ വക്താവ് സംഭവം സ്ഥിരീകരിച്ചതായും ദി ഇൻഡിപെൻഡന്റ് റിപ്പോർട്ടിൽ പറയുന്നു.
'സെപ്തംബർ എട്ടിന് ലൂട്ടണിൽ നിന്ന് ഐബിസയിലേക്കുള്ള ഈ വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാരുടെ മോശം പെരുമാറ്റം കാരണം പൊലീസിൽ പരാതി നൽകിയെന്നാണ് ഈസിജെറ്റ് അറിയിച്ചു. ദമ്പതികൾക്കെതിരെ എന്തെങ്കിലും നിയമ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് വിവരമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, വിമാന യാത്രക്കിടെ ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതിയുമായി അടുത്തിടെ യുവതി രംഗത്തെത്തിരുന്നു. ശനിയാഴ്ച മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്കുള്ള രാത്രി യാത്രയിലാണ് താൻ അതിക്രമത്തിനിരയായതെന്ന് യുവതി പൊലീസിൽ പരാതിപ്പെട്ടു. ക്യാബിൻ ലൈറ്റുകൾ ഡിം ചെയ്തപ്പോൾ പുരുഷ യാത്രക്കാരൻ ബോധപൂർവം തന്റെ ശരീരത്തിൽ മോശമായി സ്പർശിച്ചെന്നും യുവതി പരാതിയിൽ പറഞ്ഞു. പരാതിക്കാരി പറയുന്നത് ഇങ്ങനെ :-
'സീറ്റിലെ ലൈറ്റുകൾ ഡിം ചെയ്തപ്പോൾ താൻ ഉറങ്ങുകയായിരുന്നു. ഇതിനിടെ ശരീത്തിൽ ആരോ സ്പർശിക്കുന്നതായി തോന്നി. കണ്ണു തുറന്ന് നോക്കിയപ്പോഴാണ് അടുത്തിരിക്കുന്നയാളുടെ മോശമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടത്. ദേഷ്യപ്പെട്ടതോടെ ഇയാൾ ക്ഷമ ചോദിക്കാൻ തുടങ്ങി. എന്നാൽ, ഉടൻ ക്യാബിൻ ക്രൂവിനെ വിവരം അറിയിച്ചു'.സീറ്റ് ലൈറ്റ് ഓണാക്കിയ ശേഷമാണ് ക്യാബിൻ ക്രൂവിനോട് കാര്യം പറഞ്ഞത്. തുടർന്ന് ഇയാളെ ഗുവാഹത്തിയിലെ പൊലീസിന് കൈമാറി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്നും എയർലൈൻ വ്യക്തമാക്കിയിരിക്കുകയാണ്. പൊലീസിന്‍റെ അന്വേഷണത്തോട് സഹകരിക്കുമെന്നും ഇൻഡിഗോ അധികൃതർ പറഞ്ഞു. മൂന്ന് മാസത്തിനിടെ ഇന്ത്യൻ യാത്രക്കാർ പ്രതികളാവുന്ന അഞ്ചാമത്തെ ലൈംഗിക അതിക്രമ കേസാണിത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha