Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 146 പ്രകാശവർഷം അകലെ വാസയോഗ്യമായ ഒരു പുതിയ ഗ്രഹം ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി... ഭൂമിയേക്കാൾ 6% വലുതാണ്.. ഈ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ദ്രാവക ജലവും ജീവന്റെ നിലനില്‍പ്പിന് അനുയോജ്യമായ അന്തരീക്ഷവും..


ലോക കേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്


നെതന്യാഹുവിന്റെ ഫോണിലെ ചുവന്ന സ്റ്റിക്കർ..അതീവ സുരക്ഷാ മേഖലകളിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേക സ്റ്റിക്കറാണിത്..എന്തിനാണ് തന്റെ ഫോൺ ക്യാമറ ടേപ്പ് ചെയ്യുന്നത്?


അമേരിക്ക ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണ്..യു.എസ് 'ആണവ സ്‌നിഫർ' വിമാനം യുകെയിൽ ലാൻഡ് ചെയ്തത് എന്തുകൊണ്ട്? മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിക്കുന്നു..


ശബരിമലയിൽ വച്ചാണ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോ​റ്റിയുമായുള്ള പരിചയം, നിരവധി തവണ പൂജകൾക്കായി തന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് നടന്റെ മൊഴി.. ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിനെ ചോദ്യം ചെയ്തു...

ചൈനയ്ക്ക് വൻ തിരിച്ചടി ..റഷ്യ ഇനി അലുമിന ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിൽ നിന്ന് ..

16 SEPTEMBER 2023 03:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഏകദേശം 146 പ്രകാശവർഷം അകലെ വാസയോഗ്യമായ ഒരു പുതിയ ഗ്രഹം ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി... ഭൂമിയേക്കാൾ 6% വലുതാണ്.. ഈ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ദ്രാവക ജലവും ജീവന്റെ നിലനില്‍പ്പിന് അനുയോജ്യമായ അന്തരീക്ഷവും..

നെതന്യാഹുവിന്റെ ഫോണിലെ ചുവന്ന സ്റ്റിക്കർ..അതീവ സുരക്ഷാ മേഖലകളിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേക സ്റ്റിക്കറാണിത്..എന്തിനാണ് തന്റെ ഫോൺ ക്യാമറ ടേപ്പ് ചെയ്യുന്നത്?

അമേരിക്ക ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണ്..യു.എസ് 'ആണവ സ്‌നിഫർ' വിമാനം യുകെയിൽ ലാൻഡ് ചെയ്തത് എന്തുകൊണ്ട്? മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിക്കുന്നു..

പതിനാലു വർഷത്തിനു ശേഷം ആദ്യമായി ബംഗ്ലാദേശിൽ നിന്നുള്ള വിമാനം പാകിസ്താനിൽ ഇറങ്ങി.. .ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമ ബന്ധം പുനഃസ്ഥാപിച്ചു

ആണവ കരാറിലെത്താൻ തയ്യാറല്ലെങ്കിൽ ഇറാൻ ഗുരുതരമായ സൈനിക നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ട്രംപ്


ഇന്ത്യയുടെ നിർമ്മാണ മേഖലയിൽ അലുമിനിയം ഉൽപ്പാദനം ഒരു പ്രധാന പങ്ക് വഹിക്കുന്നു.. ഇന്ത്യയിലെ അലുമിനിയം വ്യവസായം അനുദിനം വളരുകയാണ്, ലോകമെമ്പാടുമുള്ള കയറ്റുമതി വർഷം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ കമ്പനികളുടെ അലുമിനിയം ഉൽപ്പാദനം ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം 2% ..ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ അലുമിനിയം ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലെ അലുമിനിയം കമ്പനികളാണ്.. ഇതുവരെയും റഷ്യയുടെ പ്രധാന അലുമിനിയം ഇറക്കുമതി ചൈനയിൽ നിന്നു ആയിരുന്നു .

എന്നാൽ ഇപ്പോൾ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള അലൂമിന ഇറക്കുമതി വര്‍ധിപ്പിചിരിക്കുകയാണ് റഷ്യ. അലൂമിനിയം ഉല്‍പ്പാദനത്തിനുള്ള അസംസ്‌കൃത വസ്തുവാണ് അലൂമിന. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനു ശേഷം ഉക്രെയ്നിലെ റിഫൈനറി അലൂമിന ഉല്‍പ്പാദനം നിര്‍ത്തിവച്ചിരുന്നു. കൂടാതെ റഷ്യയിലേക്കുള്ള അലൂമിന വിതരണം ഓസ്ട്രേലിയയും നിരോധിച്ചിരുന്നു. ഇതോടെ അലൂമിനയ്ക്കായി റഷ്യ പ്രധാനമായും ആശ്രയിച്ചിരുന്ന ഉക്രെയ്ന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുളള അലൂമിന വരവ് കുറഞ്ഞു. ഇതിനിടെ കസാക്കിസ്ഥാനും റഷ്യയിലേക്കുള്ള അലൂമിന വിതരണം കുറയ്ക്കാന്‍ തീരുമാനിച്ചു.

ഈ സാഹചര്യത്തില്‍ ചൈനയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ അലൂമിനിയം ഉല്‍പ്പാദകരായ റഷ്യയുടെ റുസല്‍ ചൈനയില്‍ നിന്നുമുള്ള അലൂമിന ഇറക്കുമതി വര്‍ധിപ്പിച്ചിരുന്നു (2023 ജനുവരി-ജൂണ്‍ 4.85 ലക്ഷം ടണ്‍ ). ചൈനയില്‍ നിന്ന് ഏറ്റവും കൂടുതല്‍ അലൂമിന വാങ്ങുന്ന രാജ്യമായി റഷ്യ. എന്നാല്‍ നിലവില്‍ ഇത് വളരെ ചെലവേറിയതായതിനാല്‍ അലൂമിനയ്ക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഉല്‍പ്പാദനച്ചെലവ് ചുരുക്കുന്നതിനും മറ്റ് രാജ്യങ്ങളില്‍ നിന്നു കൂടി അലൂമിന വാങ്ങുന്നതിനുമായാണ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി റഷ്യ വര്‍ധിപ്പിച്ചതെന്ന് ആണ് റിപ്പോര്‍ട്ട്

റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ സംഭവവികാസം ശ്രദ്ധ നേടിയത്.

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം റഷ്യയിലേക്കുള്ള ഇന്ത്യയുടെ അലൂമിന കയറ്റുമതി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 2.58 ലക്ഷം ടണ്ണായി ഉയര്‍ന്നിരുന്നു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ അലൂമിന വാങ്ങുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് റഷ്യയെന്ന് ഇന്ത്യന്‍ കസ്റ്റംസ് കണക്കുകള്‍ കാണിക്കുന്നു. ഈ കാലയളവില്‍ ഇന്ത്യ 189,379 മെട്രിക് ടണ്‍ അലൂമിനയാണ് റഷ്യയിലേക്ക് കയറ്റുമതി ചെയ്തത്. 2022ലെ ഇതേ കാലയളവില്‍ കയറ്റുമതികളൊന്നും ഉണ്ടായിരുന്നില്ല. ഇവിടെയാണ് ഇപ്പോഴുള്ള കണക്ക് ശ്രദ്ധേയമാകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ അലൂമിനിയം കമ്പനി (NALCO) ആണ് റഷ്യയിലേക്കുള്ള അലൂമിനയുടെ പ്രാഥമിക വിതരണക്കാര്‍.

റഷ്യയില്‍ പുതിയ പ്ലാന്റ് 2028ല്‍

അലൂമിന ഇറക്കുമതിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്ന റഷ്യ പുതിയ അലൂമിന നിര്‍മാണ പ്ലാന്റ് നിര്‍മിക്കാനൊരുങ്ങുകയാണ്. കാരണം റുസലിന് സ്വന്തം സംവിധാനത്തിന് പുറത്ത് നിന്ന് പ്രതിവര്‍ഷം 25 ലക്ഷം ടണ്‍ അലൂമിന പുറത്തുനിന്നും വാങ്ങേണ്ടതുണ്ട്. അതിനാല്‍ റഷ്യന്‍ ബാള്‍ട്ടിക് കടല്‍ തുറമുഖത്ത് അലൂമിന നിര്‍മ്മിക്കാന്‍ 4.8 ബില്യണ്‍ ഡോളറിന്റെ പ്ലാന്റ് നിര്‍മ്മിക്കുമെന്ന് ജൂണില്‍ റുസല്‍ അറിയിച്ചരുന്നു. 24 ലക്ഷം ടണ്‍ വരെ വാര്‍ഷിക ഉല്‍പ്പാദനശേഷിയുള്ള ഈ പ്ലാന്റിന്റെ ആദ്യ ഘട്ടം 2028 അവസാനത്തോടെ കമ്മീഷന്‍ ചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷ  (16 minutes ago)

ലോക കേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്  (24 minutes ago)

NASA ഗ്രഹത്തില്‍ ജീവന്റെ തുടിപ്പോ?  (30 minutes ago)

തൃശ്ശൂരില്‍ വിഷം കഴിച്ച് മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; സംഭവത്തില്‍ ഒരാള്‍ മരിച്ചു  (30 minutes ago)

നേതൃത്വ ഭിന്നതകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് ശശി തരൂര്‍  (35 minutes ago)

ISRAEL സുരക്ഷാ രഹസ്യങ്ങൾ പുറത്ത്  (3 hours ago)

സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം  (3 hours ago)

IRAN ഇന്ത്യയുടെ രഹസ്യ നീക്കം  (3 hours ago)

ബംഗ്ലാദേശിൽ നിന്നുള്ള വിമാനം പാകിസ്താനിൽ ഇറങ്ങി  (3 hours ago)

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി  (4 hours ago)

. കേരളത്തെ ലോക കേരളമായി പുനർവിഭാവനം ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ  (4 hours ago)

കടകംപള്ളി അടുത്തയാഴ്ച ചോദ്യമുനയിൽ ശബരിമല കൊള്ള സി പി എമ്മിലേക്കോ ? പിടിമുറുക്കി ഇ ഡി  (4 hours ago)

വൻ നേട്ടങ്ങളുമായി മലയാളികൾ...  (4 hours ago)

ശ്രീനാ ദേവിയുടെ നെഞ്ചത്ത് കയറി SKN...! മുന്നിലിട്ട് രാഹുലിനെ മാന്തി പൊളിച്ചു..! അന്നനാളത്തിൽ പൊട്ടിച്ച് കുഞ്ഞമ്മ..!ഇരന്ന് വാങ്ങി SKN  (4 hours ago)

​ഗൃഹനാഥൻ വീടിന് തീയിട്ടു.... ഭാര്യയും മകനും പൊള്ളലേറ്റ് ആശുപത്രിയിൽ  (5 hours ago)

Malayali Vartha Recommends