റോക്ക് ഗായകന് ലെമ്മി കില്മിസ്റ്റര് അന്തരിച്ചു
ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് മോട്ടോര്‍ഹെഡ് സ്ഥാപകാംഗവും ഒന്നാം നമ്പര്‍ ഗായകനുമായ ലെമ്മി കില്മിസ്റ്റര്(70) അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനെന്നു തിരിച്ചറിഞ്ഞു രണ്ടാം ദിവസം തന്നെ മരിക്കുകയായിരുന്നു. ലെമ്മി ക്യാന്‍സര്‍ ബാധിതനെന്ന് കഴിഞ്ഞ ദിവസം മോട്ടോര്‍ഹെഡ് ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു. മോട്ടോര്‍ഹെഡ് ഫേസ്ബുക്ക് പേജിലൂടെതന്നെയാണ് മരണ വിവരവും പുറം ലോകത്തെ അറിയിച്ചത്. വളരെ സങ്കടത്തോടെ ലെമ്മിയുടെ മരണവാര്‍ത്ത പങ്കുവച്ചപ്പോള്തന്നെ ലെമ്മി മ്യൂസിക് ഉച്ചത്തില്‍ വച്ച്, കഥകള്‍ പങ്കുവച്ച് ആദരം പ്രകടിപ്പിക്കാനാണ് ആരാധകരോട് മോട്ടോര്‍ഹെഡ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha