മകളെ കാറില്‍ മറന്ന് വച്ച് ഡോക്ടറായ അമ്മ... എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

എട്ടുമാസം പ്രായമുള്ള മകളെ കാറിന്റെ പിന്‍സീറ്റില്‍ മറന്ന് വെച്ച് അമ്മ ആശുപത്രിയില്‍ പോയി. വൈകുന്നേരം കുഞ്ഞ് നഴ്‌സറിയില്‍ എത്തിയിട്ടില്ലെന്ന് പിതാവ് വിളിച്ച് പറയുമ്പോളാണ് അമ്മ കുഞ്ഞിനെ അന്വേഷിച്ചത്. കാന്‍സ്‌ലര്‍ തവാന്‍കു മുഹ്‌രിസ് യു.കെ.എം ആശുപത്രിയിലെ ഡോക്ടറാണ് അമ്മ. കാറിന്റെ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റിട്ട് കിടന്ന കുഞ്ഞ് നല്ല ഉറക്കമായിരുന്നു.
ആശുപത്രിയിലെ പാര്‍ക്കിങ്ങ് ഏരിയയില്‍ കാര്‍ നിര്‍ത്തിയ ഉടന്‍ അമ്മ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. വൈകീട്ട് 5.30ന് ഭര്‍ത്താവ് വിളിച്ച് കുഞ്ഞ് നഴ്‌സറിയില്‍ ഇല്ലെന്നും കാറിനുള്ളില്‍ മകളുണ്ടോ എന്ന് തിരക്കാനും പറഞ്ഞപ്പോഴാണ് 'അമ്മ അക്കാര്യം ഓര്‍ക്കുന്നത്. ഉടന്‍ തന്നെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലെത്തി പരിശോധിച്ചപ്പോള്‍ പിന്‍സീറ്റില്‍ അനക്കമില്ലാതെ കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്.
ഉടന്‍ തന്നെ കുഞ്ഞിന് ഡോക്ടര്‍ സി.പി.ആര്‍ നല്‍കാന്‍ ശ്രമിച്ചു. എന്നിട്ടും അനക്കമൊന്നുമുണ്ടായില്ല. ഭര്‍ത്താവ് വന്നപ്പോഴും അനക്കമില്ലാത്ത കുഞ്ഞിനെയാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെ എമര്‍ജന്‍സി യൂണിറ്റിലേക്ക് കൊണ്ടുപോയി ആറുമിനിറ്റോളം സി.പി.ആര്‍ നല്‍കി. എന്നാല്‍ കുഞ്ഞ് നേരത്തേ തന്നെ മരിച്ചതായി അറിയിക്കുകയായിരുന്നു. മരണകാരണം കണ്ടെത്താനായി കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















