Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഹമാസ് ഇസ്രയേലില്‍ നടത്തുന്ന ക്രൂരത... ഒരു ഇസ്രയേലി കുടുംബത്തെ ബന്ദിയാക്കിയ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്

08 OCTOBER 2023 08:34 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ഹമാസ് ഒരു ഇസ്രയേലി കുടുംബത്തെ ബന്ദിയാക്കിയ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. കുടുംബത്തിലെ ഒരു പെണ്‍കുട്ടിയെ വധിച്ചതിന് ശേഷം ഹമാസ് ഭീകരരില്‍ നിന്ന് മോചിതരാകാന്‍ കുടുംബം ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. ഭാര്യയെയും ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയുമാണ് ഹമാസ് ഭീകരര്‍ ബന്ദികളാക്കിയത്.

കുടംബത്തെ നിലത്തിരുത്തിയ ഹമാസ് ഭീകരര്‍ ആയുധങ്ങളുമായി ചുറ്റും നില്‍പ്പുണ്ട്. പിതാവിന്റെ കയ്യിലെ ചോരയെ കുറിച്ച് മകന്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. പിന്നാലെ മകള്‍ തങ്ങള്‍ക്ക് ജീവനോടെ കഴിയണമെന്നും തന്റെ സഹോദരി കൊല്ലപ്പെട്ടെന്നും പറയുന്നുണ്ട്. മകളുടെ മരണം അമ്മയ്ക്ക് ഇനിയും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. അവള്‍ ജീവനോടെയുണ്ടെന്നാണ് അവര്‍ വീഡിയോയില്‍ പറയുന്നത്.മതാപിതാക്കള്‍ മക്കളെ സമാധാനിപ്പിക്കുമ്പോഴും വെടിയൊച്ചയുടെ ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കുന്നുണ്ട്.

വീഡിയോയില്‍ മുഖം മറച്ച മറ്റൊരാളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇയാളുടെ കഴുത്തില്‍ തോക്ക് അടക്കമുള്ള ആയുധങ്ങളുമുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേര്‍ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ഭീകരത എന്നാണ് പലരും കമന്റില്‍ കുറിക്കുന്നത്.അതേസമയം, ഒക്ടോബര്‍ ആറിനാണ് പാലസ്തീന്‍ തീവ്രവാദി ഗ്രൂപ്പായ ഹമാസ് അപ്രതീക്ഷിതമായി ഇസ്രയേലിലേക്ക് കടന്നുകയറി പട്ടാളക്കാരെ അടക്കം ബന്ദികളാക്കി കനത്ത റോക്കറ്റ് ആക്രമണം നടത്തിയത്. ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു, നൂറോളം പേരെ ഹമാസ് ബന്ദികളാക്കിയതായും ഇസ്രായേല്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസ്രയേലിന്റെ പ്രത്യാക്രമണങ്ങളില്‍ പാലസ്തീനില്‍ ഇരുന്നൂറോളം പേര്‍ കൊല്ലപ്പെട്ടു. ആയിരത്തി ഒരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഹമാസിന്റെ ആക്രമണങ്ങളില്‍ ഇസ്രയേലില്‍ നൂറോളം പേര്‍ മരിച്ചു. മലയാളികള്‍ അടക്കം ഇന്ത്യക്കാര്‍ താമസിക്കുന്ന മേഖലയിലാണ് യുദ്ധം. പുറത്തിറങ്ങരുതെന്നും ബങ്കറുകളില്‍ അഭയം തേടാനും എല്ലാവരോടും ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍. പതിവ് സംഘര്‍ഷമല്ലെന്നും യുദ്ധം തുടങ്ങിയതായും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കരയിലൂടെയും കടലിലൂടെയും മാത്രമല്ല, പാരാ ഗ്‌ളൈഡേഴ്‌സിനെ ഉപയോഗിച്ച് ആകാശമാര്‍ഗവും കടന്നു കയറുകയായിരുന്നു ഹമാസ്. കണ്ണില്‍ കണ്ടവരെയെല്ലാം വെടിവച്ചു കൊല്ലുകയാണ്. ബന്ദികളാക്കിയവരെ ക്രൂരമായി മര്‍ദ്ദിക്കുകയും പലരെയും ഗാസയിലേക്ക് ബലമായി കൊണ്ടുപോവുകയും ചെയ്തു. ഇസ്രയേലിലെ പല പട്ടണങ്ങളും ഹമാസ് പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (19 minutes ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (39 minutes ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (56 minutes ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (1 hour ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (1 hour ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (1 hour ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (1 hour ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (1 hour ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (2 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (2 hours ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (2 hours ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (2 hours ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (3 hours ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (3 hours ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (3 hours ago)

Malayali Vartha Recommends