ഹമാസ് യുദ്ധം... നിലപാട് തുറന്നുപറഞ്ഞ് മിയ ഖലീഫ; എന്തുതന്നെയായാലും താന്‍ പലസ്തീനിനൊപ്പമാണെന്ന് മിയ

ഇസ്രയേലും പലസ്തീന്‍ അനുകൂല സംഘടന ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ നിലപാട് വ്യക്തമാക്കി പോണ്‍ താരം മിയ ഖലീഫ. താന്‍ പലസ്തീന്റെ പക്ഷത്താണെന്ന് താരം എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
നിലവിലെ സാഹചര്യം മനസ്സിലാക്കുമ്‌ബോള്‍ പലസ്തീനൊപ്പം നില്‍ക്കാതിരിക്കാനാവില്ല. പലസ്തീനെ അറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വംശീയതയുടെ തെറ്റായ വശത്താണ് നില്‍ക്കുന്നത്. ചരിത്രം അക്കാര്യം തെളിയിക്കുമെന്നും മിയ കുറിച്ചു.
ഒക്ടോബര്‍ ഏഴിനാണ് മിയ എക്സില്‍ തന്റെ അഭിപ്രായം പങ്കുവച്ചത്. താരത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നു. മിയയുടെ അഭിപ്രായത്തോടുള്ള ശക്തമായ പ്രതിഷേധവും ചിലര്‍ അറിയിച്ചു.
വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി മിയയും എത്തി. എന്തുതന്നെയായാലും താന്‍ പലസ്തീനിനൊപ്പമാണെന്ന് മിയ മറുപടി നല്‍കി. പലസ്തീന് സ്വാതന്ത്ര്യം കിട്ടുന്നതുവരെ തന്റെ പിന്തുണ തുടരുമെന്നും മിയ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























