Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഗസ്സയിലെ ആക്രമണം ശക്തമാക്കിയ ഇസ്രയേൽ.... ഹമാസ് കേന്ദ്രങ്ങളിൽ നടത്തുന്നത് വലിയ വ്യോമാക്രമണം; സൈന്യം നടത്തിയ ആക്രമണത്തിൽ ധനകാര്യ മന്ത്രാലയവും ബാങ്കും തകർത്തു...ഗാസയെ തകർത്തെറിഞ്ഞ് ഇസ്രയേൽ പോർവിമാനങ്ങളുടെ ബോംബുവർഷം....

11 OCTOBER 2023 01:07 PM IST
മലയാളി വാര്‍ത്ത

More Stories...

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

ഗസ്സയിലെ ആക്രമണം ശക്തമാക്കിയ ഇസ്രയേൽ ഹമാസ് കേന്ദ്രങ്ങളിൽ നടത്തുന്നത് വലിയ വ്യോമാക്രമണമാണ്.ഗസ്സയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഇവിടുത്തെ ധനകാര്യ മന്ത്രാലയവും ബാങ്കും തകർത്തു. സമ്പൂർണ ഉപരോധം പ്രഖ്യാപിച്ചതിനുപിന്നാലെ ഗാസയെ തകർത്തെറിഞ്ഞ് ഇസ്രയേൽ പോർവിമാനങ്ങളുടെ ബോംബുവർഷം. ഹമാസിന്റെ ഭരണകേന്ദ്രങ്ങളടക്കമുള്ള താവളങ്ങൾക്കുനേരെ ചൊവ്വാഴ്ച ഇസ്രയേൽ ആക്രമണമുണ്ടായി. കരയുദ്ധത്തിലേക്കെന്ന സൂചനനൽകി ഇസ്രയേൽ കരുതൽസേനയിലെ മൂന്നുലക്ഷം അംഗങ്ങളെ ഗാസയിൽ വിന്യസിച്ചു.ആക്രമണം തുടരുകയാണെങ്കിൽ തങ്ങൾ ബന്ദികളാക്കിയ ഇസ്രയേലികളെ ഒന്നൊന്നായി വധിക്കുമെന്നും യുദ്ധം അവസാനിക്കുന്നതുവരെ അക്കാര്യത്തിൽ ചർച്ചയുണ്ടാകില്ലെന്നും ഹമാസ് അറിയിച്ചു. ഇസ്രയേലിലേക്ക് 4500-ലധികം റോക്കറ്റുകൾ ഹമാസും തൊടുത്തു.

 

നാലുദിവസംമുമ്പ് തുടങ്ങിയ യുദ്ധത്തിൽ ഇരുഭാഗത്തുമായി മരണസംഖ്യ 1600 കടന്നു. ഇസ്രയേലിൽ മരണം 900 കവിഞ്ഞതായി പ്രതിരോധസേന (ഐ.ഡി.എഫ്.) അറിയിച്ചു. ഗാസയിൽ മരണം 700 ആയെന്നാണ് പലസ്തീൻ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഗാസ അതിർത്തിയിൽ തങ്ങളുടെ ഭൂഭാഗത്തുനിന്ന് 1500 ഹമാസ് അംഗങ്ങളുടെ മൃതദേഹം കണ്ടെടുത്തെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസിന് തലമുറകളിലേക്ക് നീളുന്നത്ര വലിയ തിരിച്ചടിനൽകുമെന്ന് പറഞ്ഞു.“യുദ്ധം തുടങ്ങിവെച്ചത് അവരാണ്. പക്ഷേ, അവസാനിപ്പിക്കുക ഞങ്ങളായിരിക്കും.” -നെതന്യാഹു മുന്നറിയിപ്പുനൽകി.ഹമാസ് ഇസ്രയേലിൽനിന്ന് പിടികൂടി ബന്ദികളാക്കിക്കൊണ്ടുപോയവരെ മോചിപ്പിക്കാനായി ഖത്തറിന്റെ മധ്യസ്ഥതയിൽ തുടങ്ങിയ പിൻവാതിൽ ചർച്ചകൾ പാളി.

ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ബന്ദികളെ വധിക്കുമെന്നും അത് തത്സമയം സംപ്രേഷണം ചെയ്യുമെന്നും ഹമാസ് അറിയിച്ചു. 150-ഓളംവരുന്ന സൈനികരെയും പൗരരെയുമാണ് ഹമാസ് ബന്ദികളാക്കിയിരിക്കുന്നത്.ഇസ്രയേൽ സമ്പൂർണ ഉപരോധം പ്രഖ്യാപിച്ചതോടെ 23 ലക്ഷംവരുന്ന ഗാസയിലെ ജനങ്ങൾ അരക്ഷിതാവസ്ഥയിലായി. കുടിവെള്ളം, ഭക്ഷണം, വൈദ്യുതി, അവശ്യമരുന്നുകൾ എന്നിവയ്ക്ക് ക്ഷാമം നേരിടുകയാണ്. ഗാസയിലേക്ക് അടിയന്തരസഹായം ലഭ്യമാക്കുന്നതിന് മാനുഷിക ഇടനാഴി സ്ഥാപിക്കണമെന്ന് ലോകാരോഗ്യസംഘടനയും പലസ്തീൻ ഭരണകൂടവും ആവശ്യപ്പെട്ടു.ശനിയാഴ്ച ഹമാസ് തകർത്ത ഗാസ അതിർത്തിയിലെ 40 കിലോമീറ്റർ നീളവും 10 കിലോമീറ്റർ വീതിയുമുള്ള അതിസുരക്ഷാവേലി പുനഃസ്ഥാപിച്ചതായി ഇസ്രയേൽ അറിയിച്ചു. ആയിരത്തിലധികം ഹമാസുകാർ നുഴഞ്ഞുകയറിയ മധ്യ-തെക്കൻ ഇസ്രയേലിന്റെയും ഗാസ അതിർത്തിയുടെയും നിയന്ത്രണം പൂർണമായും തിരിച്ചുപിടിച്ചെന്നും പറഞ്ഞു.

 

ഗാസയിലെ നഗരങ്ങളിൽനിന്ന് ആയിരക്കണക്കിന് ഇസ്രയേലുകാരെയാണ് മൂന്നുദിവസംകൊണ്ട് ഇസ്രയേൽ സൈന്യം ഒഴിപ്പിച്ചത്.അതിർത്തിയിൽ ഡ്രോണുകളും യുദ്ധടാങ്കുകളും വിന്യസിക്കുകയും ചെയ്തു. ശനിയാഴ്ചത്തെ അപ്രതീക്ഷിത ആക്രമണത്തിനുശേഷം ഒരു ഹമാസ് അംഗംപോലും ഇസ്രയേലിലേക്ക് കടന്നിട്ടില്ലെന്നാണ്‌ സൈനികവക്താവ് റിച്ചാർഡ് ഹെഷ്ട് പ്രതികരിച്ചത്. അതിനിടെ അഷ്കെലോൺ നഗരത്തിൽനിന്ന് ഇസ്രയേലുകാർ ഉടൻ പിന്മാറണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. 2014-ലാണ് ഗാസ അതിർത്തിയിൽ അവസാനമായി കരയുദ്ധമുണ്ടായത്.ഇതിനകം 1.875 ലക്ഷം ജനങ്ങൾ ഗാസയിൽനിന്ന് പലായനം ചെയ്തെന്ന് യു.എൻ. അറിയിച്ചു. ഹമാസ് ആക്രമണത്തിനുപിന്നാലെ പലസ്തീനുള്ള സാമ്പത്തികസഹായം നിർത്തിയ യൂറോപ്യൻ യൂണിയൻ നടപടിയെ സ്പെയിനും ഫ്രാൻസും അപലപിച്ചു. പോരാട്ടം അയവില്ലാതെ തുടരുന്നതിനിടെ അന്താരാഷ്ട്രവിമാനക്കമ്പനികൾ ഇസ്രയേലിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ചു.ശനിയാഴ്ച രാവില ആറരയോടെയാണ് കര, കടൽ, ആകാശമാർഗം ഹമാസ് അംഗങ്ങൾ ഇസ്രയേലിലേക്ക് കടന്നുകയറി ആക്രമണം നടത്തിയത്. പിന്നാലെ ഇസ്രയേൽ ഭരണകൂടം യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (5 minutes ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (22 minutes ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (31 minutes ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (45 minutes ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (53 minutes ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (1 hour ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (1 hour ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (1 hour ago)

ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ല... ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...  (1 hour ago)

ബീഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരിൽ ഗംഗാനദിയിൽ ബോട്ടു മറിഞ്ഞ് 13 മരണം...  (2 hours ago)

തൃശൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന നിലയിൽ  (2 hours ago)

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (2 hours ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (2 hours ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (3 hours ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (3 hours ago)

Malayali Vartha Recommends