Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

ഇസ്രായാലിനെതിരെ ചൈനയുടെ എതിര്‍ശബ്ദവും ഉയര്‍ന്നു തുടങ്ങി. ഇസ്രയേലിന്റെ പ്രവൃത്തികള്‍ 'പ്രതിരോധ നടപടികളുടെ അതിര്‍വരമ്പുകള്‍ മറികടന്നതായി' ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. ഗാസയിലെ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്ന നടപടികള്‍ ഇസ്രയേല്‍ ഉടനടി നിര്‍ത്തണമെന്നും വാങ് യി ആവശ്യപ്പെട്ടു

16 OCTOBER 2023 06:50 PM IST
മലയാളി വാര്‍ത്ത

ഇസ്രായാലിനെതിരെ ചൈനയുടെ എതിര്‍ശബ്ദവും ഉയര്‍ന്നു തുടങ്ങി. ഇസ്രയേലിന്റെ പ്രവൃത്തികള്‍ 'പ്രതിരോധ നടപടികളുടെ അതിര്‍വരമ്പുകള്‍ മറികടന്നതായി' ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു. ഗാസയിലെ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്ന നടപടികള്‍ ഇസ്രയേല്‍ ഉടനടി നിര്‍ത്തണമെന്നും വാങ് യി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം കൂടുതല്‍ രൂക്ഷമാക്കാനുള്ള നീക്കം മറ്റുള്ള രാഷ്ട്രങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകാതെ എത്രയും പെട്ടെന്ന് ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു.
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ആദ്യമായാണ് ചൈന അഭിപ്രായപ്രകടനം നടത്തുന്നത്. ശനിയാഴ്ച സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് വാങ് ഹി ചൈനീസ് നിലപാട് വ്യക്തമാക്കിയത്. 'അന്താരാഷ്ട്ര സമൂഹത്തിന്റേയും യുഎന്‍ സെക്രട്ടറി ജനറലിന്റേയും ആഹ്വാനങ്ങള്‍ ഇസ്രയേല്‍ കണക്കിലെടുക്കണം, ഗാസയിലെ ജനങ്ങളെ കൂട്ടായ ശിക്ഷയ്ക്ക് വിധേയമാക്കുന്നത് ഇസ്രയേല്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം', വാങ് യി പറഞ്ഞു.

വിഷയത്തില്‍ യുഎസ് ഫലപ്രദവും ഉത്തരവാദിത്വപരവുമായ ഇടപെടല്‍ നടത്തണമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനുമായി നടത്തിയ മറ്റൊരു ഫോണ്‍ സംഭാഷണത്തില്‍ വാങ് യി ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പിനായിസമാധാന യോഗം വിളിക്കണമെന്നും വാങ് യി ബ്ലിങ്കനോട് പറഞ്ഞു. കൂടാതെ, പലസ്തീന്‍ ജനത അനുഭവിക്കുന്ന ചരിത്രപരമായ അനീതിയാണ് ഇസ്രയേല്‍-പലസ്തീന്‍ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി ജയിംസ് ബോറലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വാങ് യി പറയുകയുണ്ടായി.
ഇസ്രയേല്‍-ഗാസ സംഘര്‍ഷത്തില്‍ ചൈന നടത്തിയ ഔദ്യോഗികപ്രസ്താവനകളില്‍ ഹമാസിനെക്കുറിച്ച് പരാമര്‍ശമുണ്ടായില്ലെന്ന് ചില പാശ്ചാത്യരാജ്യങ്ങളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനചര്‍ച്ചകള്‍ നടപ്പിലാക്കാനുമായി ചൈനയുടെ പ്രത്യേകപ്രതിനിധി ഷായ് ജുന്‍ വരുന്നയാഴ്ച പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ചൈനയുടെ ദേശീയ ടെലിവിഷന്‍ ചാനലായ സിസിടിവി വീഡിയോയില്‍ വ്യക്തമാക്കി.

അറബ് ലീഗിന്റെ പ്രതിനിധികളുമായി ഷായ് ജുന്‍ ബെയ്ജിങ്ങില്‍ വെച്ച് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. പലസ്തീന്റെ വിഷയത്തില്‍ സുപ്രധാന ഇടപെടല്‍ നടത്തുന്ന പ്രാദേശിക സംഘടനയ്ക്ക് ചൈന പിന്തുണ നല്‍കിയതായും ഷായ് ജുന്‍ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സമധാന പുനഃസ്ഥാപനത്തിനായി ചൈന പ്രയത്നിക്കുമെന്നും ഷായ് ജുന്‍ പ്രസ്താവിച്ചിരുന്നു. അതേസമയം, നിമിങ്ങള്‍ ഴിയുന്തോറും ഇസ്രായേല്‍ സൈന്യം ഗാസയുടെ സുരക്ഷിത പ്രദേശങ്ങളില്‍ കടന്നു കയറി കൊണ്ടിരിക്കുകയാണ്. വടക്കന്‍, തെക്കന്‍ മേഖലകളായി തിരിച്ച് ജനത്തെ ആട്ടിപായിക്കുമ്പോള്‍ പാലായനം ചെയ്യുന്നവരെ തന്നെ കൂട്ടക്കുരുതി നടത്തുകയാണ്. ഇസ്ലാം രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇറാന്‍ ഇസ്രായേലിനെതിരെ യുദ്ധ സജ്ജമായി നിലകൊള്ളുകയാണ്. ലെബനനിന് നേരെ ഇന്നലെ നടന്ന മിസൈല്‍ ആ്ക്രമണത്തിന് ശക്തമായി തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രായേല്‍ ഭയക്കുന്നുണ്ട്.

ഗാസ്സയില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ കാഴ്ച്ചക്കാരാവില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പ്രഖ്യാപിക്കുമ്പോള്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം പുതിയ തലത്തിലേക്ക് മാറുന്നുണ്ട്. താലിബാനും ഹിസ്ബുള്ളയും ഹമാസിനൊപ്പം ഇസ്രയേലിനെതിരെ യുദ്ധം ചെയ്യുമെന്നാണ് സൂചനകള്‍. ഇതിന്റെ തുടക്കമാണ് ഇറാന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം. നാസികള്‍ ചെയ്തത് ഇപ്പോള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. അതേസമയം, യുദ്ധഭൂമിയില്‍ കൂട്ടപലായനം തുടരുകയാണ്. 48 മണിക്കൂറിനിടെ വടക്കന്‍ ഗാസ്സയില്‍ നിന്ന് ഒഴിഞ്ഞുപോയത് നാലരലക്ഷം പേരാണ്. ഇന്ധനക്ഷാമം രൂക്ഷമായതോടെ ആശുപത്രികളടക്കം കടുത്ത പ്രതിസന്ധിയിലാണ്. ഫലസ്തീനില്‍ നിന്ന് വിദേശികളെ ഉള്‍പ്പെടെ ഒഴിപ്പിക്കാന്‍ ഈജിപ്ത് റാഫാ ഗേറ്റ് ഇന്ന് തുറക്കും. ഇതിനിടെ 126 സെനികരെ ഹമാസ് ബന്ദികളാക്കിയെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ രംഗത്തെത്തി. അതിര്‍ത്തി കടന്ന് ഇസ്രയേലിലെത്തിയ ഹമാസ് സായുധ സംഘം ബന്ധികളാക്കിയതില്‍ 126 സൈനികരുണ്ടെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയത്.

അതിര്‍ത്തിനഗരമായ സ്ദെറോതില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചതോടെ ഗാസ്സയ്ക്കെതിരെ ഇസ്രയേലിന്റെ കരയുദ്ധം ആസന്നമെന്നു സൂചനയാണ് പുറത്തു വരുന്നത്. ഇസ്രയേല്‍ മന്ത്രിസഭ അടിയന്തരയോഗം ചേര്‍ന്നു. യുഎസ് പടക്കപ്പലുകളും ഗാസ്സ അതിര്‍ത്തിയിലെത്തിയതോടെ നാവിക ആക്രമണത്തിനും സാധ്യതയേറി. ഗാസ്സയില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ദുരിതം കഠിനമായതോടെ പലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു. തെക്കന്‍ ഗസ്സയിലേക്കുള്ള ജലവിതരണം പുനരാരംഭിച്ചതായി യുഎസ് പറയുന്നുണ്ട്.യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സൗദിയിലെത്തി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തിയ്ത് യുദ്ധം മേഖലയാകെ വ്യാപിക്കാതിരിക്കാനാണ് എന്നാണ് പുറത്തു വരുന്ന വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (4 minutes ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (15 minutes ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (39 minutes ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (52 minutes ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (1 hour ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (9 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (9 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (9 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (9 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (9 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (9 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (9 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (10 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends