Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

ലെബനനിൽ ഹിസ്ബുള്ള ഭീകരരുടെ പ്രധാന ശക്തി കേന്ദ്രങ്ങളിൽ ഇസ്രായേൽ പ്രതിരോധ സേന...വ്യോമാക്രമണങ്ങൾക്ക് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ... മുന്നേറ്റം നടത്താൻ ഇസ്രായേലും അമേരിക്കയും ഉൾപ്പെടെയുള്ളവരെ അനുവദിക്കില്ല..

17 OCTOBER 2023 04:27 PM IST
മലയാളി വാര്‍ത്ത

ലെബനനിൽ ഹിസ്ബുള്ള ഭീകരരുടെ പ്രധാന ശക്തി കേന്ദ്രങ്ങളിൽ ഇസ്രായേൽ പ്രതിരോധ സേന നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. ഗാസയിൽ ഒരു രീതിയിലുമുള്ള മുന്നേറ്റം നടത്താൻ ഇസ്രായേലും അമേരിക്കയും ഉൾപ്പെടെയുള്ളവരെ അനുവദിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിരബ്ദൊല്ലാഹിയൻ പറഞ്ഞു. ”ഞങ്ങൾക്ക് ശത്രുക്കളുമായി നീണ്ട നാളത്തെ യുദ്ധം നടത്താൻ കഴിയും. വരും മണിക്കൂറുകളിൽ ശക്തമായ തിരിച്ചടിയുണ്ടാകും. ഇസ്രായേൽ പ്രതിരോധ സേനയെ തടയുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുവെന്നും ഹുസൈൻ പറഞ്ഞു.കഴിഞ്ഞ ദിവസം ഹിസ്ബുള്ള ഭീകരർ ഇസ്രായേലിന് നേരെ ആക്രമണം നടത്തിയിരുന്നു. പിന്നാലെ വ്യോമസേനയുടെ നേതൃത്വത്തിൽ ഹിസ്ബുള്ളയുടെ സൈനിക കേന്ദ്രങ്ങളിൽ ശക്തമായ പ്രത്യാക്രമണം നടത്തുകയായിരുന്നു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഐഡിഎഫ് ഇക്കാര്യം പുറത്ത് വിട്ടത്.

 

വരും ദിവസങ്ങളിലും ആക്രമണം ശക്തമാകാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ട് അതിർത്തി മേഖലയിലുടനീളം വലിയ സൈനിക വിന്യാസമാണ് ഇസ്രായേൽ നടത്തിയിരിക്കുന്നത്.ലെബനന് സമീപമുള്ള രണ്ട് കിലോമീറ്റർ പരിധിക്കുള്ളിലെ താമസക്കാരെ ഒഴിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്തെ 28 കമ്മ്യൂണിറ്റികൾ പൂർണമായി ഒഴിപ്പിക്കും. അതേസമയം ഇസ്രായേലിനുള്ള എല്ലാ പിന്തുണയും അമേരിക്ക ഒരിക്കൽ കൂടി ഉറപ്പിക്കുകയാണെന്ന് ആന്റണി ബ്ലിങ്കെൻ പറഞ്ഞു.നെതന്യാഹുവുമായി മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് പ്രസ്താവന.കഴിഞ്ഞ ദിവസം രാത്രിയാണ് ഭീകരരുടെ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയതെന്നും സൈന്യം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ലെബനനിൽ ഹിസ്ബുള്ളയുടെ സൈനിക കേന്ദ്രങ്ങളാണ് ഐഡിഎഫ് പ്രധാനമായും ലക്ഷ്യം വച്ചത്. ഇസ്രായേൽ ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഹിസ്ബുള്ളയും ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരുന്നു.പിന്നാലെ ഇസ്രായേൽ പ്രതിരോധ സേന നടത്തിയ പ്രത്യാക്രമണത്തിൽ ഏഴോളം ഹിസ്ബുള്ള ഭീകരരെയാണ് വധിച്ചത്. ഇറാന്റെ പിന്തുണയുള്ള തീവ്രവാദ സംഘമാണ് ഹിസ്ബുള്ള.

അതേസമയം ഹിസ്ബുള്ളയുമായി ആക്രമണം തുടങ്ങിയതിന് പിന്നാലെ ലെബനന് സമീപമുള്ള രണ്ട് കിലോമീറ്റർ പരിധിക്കുള്ളിലെ താമസക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളും ഇസ്രായേൽ തുടങ്ങിയിട്ടുണ്ട്. 28 കമ്മ്യൂണിറ്റികളിലെ ആളുകളെയാണ് ഒഴിപ്പിക്കുന്നത്. മേഖലയിൽ സൈനിക വിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്.തങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പേരിൽ ഹിസ്ബുള്ള വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. വരും ദിവസങ്ങളിലും ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം ശക്തിപ്പെടുത്തും. ഇനിയും തങ്ങളുടെ ക്ഷമയെ പരീക്ഷിക്കാനാണ് തീരുമാനമെങ്കിൽ മറുപടിയും അതിന് അനുസരിച്ചായിരിക്കുമെന്നും ഹഗാരി മുന്നറിയിപ്പ് നൽകി.

 

അതിനിടെ,​ ഇസ്രയേൽ വ്യോമാക്രമണം നിറുത്തിയാൽ ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്ന് ഇറാൻ ഇന്നലെ വ്യക്തമാക്കി. ബന്ദികൾ 199 പേരെന്നാണ് ഇസ്രയേൽ സ്ഥിരീകരണം. 152പേരെന്നായിരുന്നു ഇതുവരെയുള്ള റിപ്പോർട്ട്.കരയുദ്ധം തുടങ്ങിയാൽ ഹിസ്ബുള്ളയുടെ ആക്രമണവും പ്രതീക്ഷിക്കുന്ന ഇസ്രയേൽ ലെബനൻ അതിർത്തിയോട് ചേർന്ന് രണ്ട് കിലോമീറ്റർ പരിധിയിലെ ജനത്തെ ഒഴിപ്പിക്കാൻ നടപടി തുടങ്ങി. 28 ഗ്രാമങ്ങളാണ് ഒഴിപ്പിക്കുന്നത്. ഇറാന്റെ ആയുധം വൻതോതിൽ കൈവശമുള്ള ഹിസ്ബുള്ളയ്ക്ക് ഹമാസിനേക്കൾ പ്രഹരശേഷിയുണ്ട്.
ബന്ദികളിൽ ചിലരുടെ കുടുംബാംഗങ്ങളെ കണ്ട നെതന്യാഹു അവരെ ജീവനോടെ തിരിച്ചെത്തിക്കാൻ പരമാവധി ശ്രമിക്കുമെന്ന് ഉറപ്പു നൽകി. 7ന് ഹമാസ് ഭീകരർ വനിതാ സുരക്ഷാ ജീവനക്കാരെ വധിക്കുന്ന വീഡിയോയും ഇസ്രയേൽ ഇന്നലെ പുറത്തുവിട്ടു. റൂമിൽ കഴിയുന്നവരെ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിവച്ചു കൊല്ലുന്നതാണ് വീഡിയോയിൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (3 minutes ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (14 minutes ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (38 minutes ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (51 minutes ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (1 hour ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (9 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (9 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (9 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (9 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (9 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (9 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (9 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (10 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends