Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

കരയുദ്ധത്തേക്കാള്‍ നയതന്ത്ര ചര്‍ച്ചകളാകും, നല്ലതെന്ന നിലപാടിലേയ്ക്ക് മാറാന്‍ ഇസ്രയേല്‍ നിര്‍ബന്ധിതമാകുന്നു:- ഹമാസ് ഭീകരർ ചൈനീസ് നിർമിത ആയുധങ്ങളും, ആശയവിനിമയ സാങ്കേതികവിദ്യയുമാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തി ഐ.ഡി.എഫ്

17 OCTOBER 2023 04:33 PM IST
മലയാളി വാര്‍ത്ത

വടക്കന്‍ ഗാസയിൽ നിന്ന് കിടപ്പാടം വിട്ട് പലായനം ചെയ്തവരുടെ എണ്ണം പത്ത് ലക്ഷം കവിയുമ്പോൾ ആറ് ഹമാസ് കമന്റർമാരെയാണ് ഇസ്രായേൽ വധിച്ചത്. യുദ്ധം ദിവസങ്ങൾ പിന്നിടുമ്പോഴും വ്യോമാക്രമണങ്ങളില്‍ തന്നെയാണ്‌ ഇസ്രയേല്‍ സേന ശ്രദ്ധകേന്ദ്രീകരിക്കുന്നത്‌. ഹമാസ്‌ ബന്ദികളാക്കിയവരെ മോചിപ്പിക്കുകയും ആയുധശേഖരം നശിപ്പിക്കുകമാണു പ്രധാനമായി കാണുന്നതെന്നാണ് ഐഡിഎഫ് വ്യക്തമാക്കുന്നത്.

കൃത്യമായ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലാണു സൈനിക നീക്കം. ഹമാസിന്റെ സുരക്ഷാ മേധാവി മ്യൂതാസ്‌ ഈദാണ്‌ അവസാനം കൊല്ലപ്പെട്ടത്‌. ഇസ്രയേലിലെ കിബ്ബുത്സ്‌ നിരിം കൂട്ടക്കൊലയ്‌ക്ക്‌ ഉത്തരവാദിയായ ഹമാസ്‌ കമ്മാന്‍ഡര്‍ ബില്ലാല്‍ അല്‍ കെദ്രയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ വ്യോമസേന അറിയിച്ചു.

ഖാന്‍ യൂനിസ്‌ നഗരത്തിലാണ്‌ ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗം ബിലാല്‍ അല്‍ കെദ്രയുടെ ആസ്‌ഥാനം കണ്ടെത്തിയത്‌. ഹമാസിന്റെ നുഖ്‌ബ ഫോഴ്‌സിന്റെ കമാന്‍ഡറായിരുന്നു അല്‍ കെദ്ര. ഹമാസ്‌ ഓപ്പറേഷന്‍ സെന്റര്‍ തകര്‍ത്തതായും ഇസ്രയേല്‍ അറിയിച്ചു.

 

ലെബനനിലെ ഹിസ്‌ബുള്ള തീവ്രവാദികള്‍ക്കു നേരേയും ഇസ്രയേല്‍ ആക്രമണം നടത്തി. ഗാസ അതിര്‍ത്തിയിലെ അഷ്‌കെലോണ്‍, അഷ്‌ദോദ്‌, റെഹോവോട്ട്‌, രാംലെ എന്നിവിടങ്ങളിൽ ആക്രമണം ഉണ്ടായി. അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം ഹമാസിന്റെ ഭൂരിപക്ഷം റോക്കറ്റുകളും തകര്‍ത്തെന്ന്‌ ഇസ്രയേല്‍ അവകാശപ്പെട്ടു. ആളപായമുണ്ടായതായി റിപ്പോർട്ടുകൾ വന്നിട്ടില്ല.

 അതിനിടെ ഗാസയിലേക്ക്‌ ഇസ്രയേല്‍ കരസേനയുടെ ആക്രമണം ഉടനുണ്ടാകില്ലെന്നു പ്രതിരോധ വിദഗ്‌ധര്‍ വ്യക്തമാക്കുന്നു. ഗാസയുടെ ഭൂപ്രകൃതിയാണു പ്രധാന തടസം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലേക്കുള്ള കടന്നുകയറ്റം അത്ര എളുപ്പമല്ലെന്നതാണ്‌ അടുത്ത പ്രശ്‌നം. പലതവണ മുന്നറിയിപ്പ്‌ നല്‍കിയിട്ടും ഇസ്രയേല്‍ കണക്കൂകൂട്ടിയത്ര ജനം അഭയാര്‍ഥി ക്യാമ്പുകളിലേക്കു മാറിയിട്ടില്ലെന്നാണു സൂചന. ജനത്തെ പരിചയാക്കാനുള്ള നീക്കം ഹമാസും നടത്തുന്നുണ്ട്‌.

ഹമാസിന്റെ പിടിയിലായ ബന്ദികളാണ്‌ അടുത്ത തടസം. ആകെ 199 പേര്‍ ഹമാസിന്റെ പിടിയിലുണ്ടെന്നാണു സൂചന. ഇവരെ ഗാസയിലെ വിവിധ രഹസ്യകേന്ദ്രങ്ങളിലാണു താമസിപ്പിച്ചിരിക്കുന്നത്‌. ഈ സാഹചര്യത്തിലാണു കരയുദ്ധത്തേക്കാള്‍ നയതന്ത്ര ചര്‍ച്ചകളാകും നല്ലതെന്ന നിലപാടിലേക്കു മാറാന്‍ ഇസ്രയേല്‍ നിര്‍ബന്ധിതമാകുന്നത്‌. ഹമാസ്‌ നേതൃത്വത്തെ തകര്‍ക്കുന്നതും അത്ര എളുപ്പമല്ല. കേന്ദ്രീകൃത നേതൃത്വം ഹമാസിനില്ലാത്താതാണു തടസം. ഒരേ സമയം ഹമാസിനോടും ഹിസ്‌ബുള്ളയോടും രണ്ടിടങ്ങളിലായി പൊരുതുന്നതും ഇസ്രയേലിന്‌ എളുപ്പമല്ല. 

ഗാസയില്‍ ഉടനീളം ഹമാസ്‌ തീര്‍ത്ത തുരങ്കങ്ങളും ഇസ്രയേല്‍ സേനയ്‌ക്ക്‌ തലവേദനയാകും. അതിനിടെ, ഹമാസിന്റെ ആയുധങ്ങളെക്കുറിച്ചും ആശയ വിനിമയ സംവിധാനങ്ങളെക്കുറിച്ചും സുപ്രധാന വെളിപ്പെടുത്തലുമായി ഇസ്രായേൽ പ്രതിരോധ സേന രംഗത്തെത്തുകയും ചെയ്തു. ഹമാസ് ഭീകരർ ചൈനീസ് നിർമിത ആയുധങ്ങളും ആശയവിനിമയ സാങ്കേതികവിദ്യയുമാണ് ഉപയോഗിച്ചതെന്നാണ് ഐ.ഡി.എഫ്. കണ്ടെത്തൽ. ഹമാസ് ഉപയോഗിക്കുന്ന ആയുധങ്ങളുടെയും ആശയ വിനിമയ സംവിധാനങ്ങളുടെയും ഉത്ഭവവും സവിശേഷതകളും ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്. 

ഹമാസ് ഉപയോഗിക്കുന്ന റോക്കറ്റുകളിലടക്കം ചൈനീസ് സാങ്കേതിക വിദ്യ പ്രകടമാണന്നാണ് ഐ.ഡി.എഫ്. കണ്ടെത്തൽ. ഇറാൻ വഴി ഇവ ഹമാസിന്റെ കരങ്ങളിൽ എത്തിയതാകുമെന്ന നിഗമനത്തിലാണ് ഇസ്രയേൽ വൃത്തങ്ങൾ. ഇസ്രയേലിനെ തടയാൻ നയതന്ത്ര ശേഷി ഉപയോഗിക്കണമെന്ന് ഇറാൻ ചൈനയോട് അഭ്യര്‍ത്ഥിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം വ്യാപിക്കുമോയെന്ന ആശങ്ക ശക്തമായി. 

ഹമാസിനെതിരേ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ വിമർശിച്ച് കഴിഞ്ഞ ദിവസം ചൈന രംഗത്തെത്തിയിരുന്നു. ഇസ്രയേൽ പരിധിവിടുന്നുവെന്നായിരുന്നു ചൈനയുടെ വിമർശനം, ഇസ്രയേലുമായി വിവിധ മേഖലകളിൽ അടുത്ത സഹകരണമുള്ള രാജ്യമാണ് ചൈന.

 

അതേ സമയം അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ നാളെ ഇസ്രയേലിൽ എത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും. ഇസ്രയേൽ സൈന്യം ഗാസ പിടിച്ചടക്കുന്നത് അബദ്ധമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈലിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും...  (4 minutes ago)

പരിസ്ഥിതിയെ ബാധിക്കാത്ത നിലയിൽ സംസ്ഥാനത്തെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി  (15 minutes ago)

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (39 minutes ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (52 minutes ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (1 hour ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (1 hour ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (9 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (9 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (9 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (9 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (9 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (9 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (9 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (10 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends