ബെല്‍ജിയത്ത് ഭീകരാക്രമണത്തിന് സാധ്യത; പുതുവത്സരാഘോഷമില്ല
തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് ബെല്‍ജിയത്ത് പുതുവത്സരാഘോഷം വേണ്ടെന്നുവെച്ചു. പ്രധാനമന്ത്രി ചാള്‍സ് മിഷേലാണ് ഇക്കാര്യം അറിയിച്ചത്. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ ആക്രമണം നടത്തുന്നതിന് പദ്ധതിയിട്ട രണ്ടുപേരെ പോലീസ് പിടികൂടിയതിനു പിന്നാലെയാണ് വെടിക്കെട്ട് ഉള്‍പ്പെടെ ആഘോഷങ്ങള്‍ വെ റദ്ദ് ചെയ്തത്. നവംബര്‍ 13നുണ്ടായ പാരീസ് ആക്രമണത്തിന് ശേഷം ബെല്‍ജിയത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങള്‍ റദ്ദ് ചെയ്തതായി ബ്രസ്സല്‍സ് മേയറും ടെലിവിഷനിലൂടെ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി ഒരു ലക്ഷത്തിലധികം ആളുകള്‍ പുറത്തിറങ്ങിയിരുന്നെന്നും ആഘോഷ അവസരമായതിനാല്‍ മുഴുവന്‍ ആളുകളെയൂം പരിശോധിക്കാന്‍ സാധിക്കില്ലെന്നതും വെല്ലുവിളിയാണെന്നും അദേഹം പറഞ്ഞു.
പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബ്രസ്സല്‍സില്‍ കഴിഞ്ഞ മാസമാണ് നാലു ദിവസത്തോളം സ്കൂളുകളും കോളജുകളും മെട്രോ സ്റ്റേഷനുകളുമെല്ലാം അടച്ചിട്ടിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha