Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഇസ്രായേലിനും ഗാസയ്‌ക്കും ഈ ലോകത്തിനും വേണ്ടി ഹമാസിനെ നാമാവശേഷമാക്കുമെന്ന് പ്രഖ്യാപിച്ച് പ്രതിരോധ സേന വക്താവ്:- യുഎൻ ഉദ്യോഗസ്ഥരിൽ നിന്ന് ഇന്ധനവും, മെഡിക്കൽ ഉപകരണങ്ങളും ഹമാസ് ഭീകരർ മോഷ്ടിച്ചതായി ഐക്യരാഷ്‌ട്രസഭ സ്ഥിരീകരിച്ചെന്നും ഡാനിയൽ ഹഗാരി...

17 OCTOBER 2023 05:25 PM IST
മലയാളി വാര്‍ത്ത

ഹമാസിന്റെ യഥാർത്ഥ മുഖത്തേക്കുറിച്ച് ഐക്യരാഷ്‌ട്രസഭ വെളിപ്പെടുത്തൽ നടത്തിക്കഴിഞ്ഞുവെന്നും, ഇസ്രായേലിനും ഗാസയ്‌ക്കും ഈ ലോകത്തിനും വേണ്ടി ഹമാസിനെ നാമാവശേഷമാക്കുമെന്നും പ്രഖ്യാപിച്ച് പ്രതിരോധ സേന വക്താവ് ഡാനിയൽ ഹഗാരി. ഗാസയിലെ യുഎൻ ഉദ്യോഗസ്ഥരിൽ നിന്ന് ഇന്ധനവും, മെഡിക്കൽ ഉപകരണങ്ങളും ഹമാസ് ഭീകരർ മോഷ്ടിച്ചതായി ഐക്യരാഷ്‌ട്രസഭ സ്ഥിരീകരിച്ചിരിക്കുകയാണ്.

അടുത്ത ആറ് ദിവസത്തേക്ക് ഗാസയിലെ ജലശുദ്ധീകരണം നടത്തുന്നതിനാവശ്യമായ ഇന്ധനമാണ് ഹമാസ് ഭീകരർ മോഷ്ടിച്ചതെന്നും ഐഡിഎഫ് വക്താവ് കൂട്ടിച്ചേർത്തു. ഹമാസ് ഭീകരർ ഗാസയിലെ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഗാസ മുനമ്പില്‍ 200 മുതല്‍ 250 പേരെ ബന്ദികളാക്കിയിട്ടുണ്ടെന്ന് ഹമാസ് അറിയിച്ചു.

ഗാസയില്‍ 200 പേരെയാണ് ബന്ദികളാക്കി വെച്ചിരിക്കുന്നത്. തങ്ങള്‍ ഇരുന്നോറോളം പേരെ ബന്ധികളാക്കിയിരിക്കുമ്പോള്‍ മറ്റ് തീവ്രവാദ സംഘടനകള്‍ അമ്പതോളം പേരെ ബന്ദികളാക്കിയതായി ഹമാസ് വക്താവ് അബു ഒബൈദ പുറത്ത് വിട്ട വീഡിയോയിൽ പറയുന്നു. സുരക്ഷാ പ്രശ്‌നങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും കാരണം ഗാസയില്‍ ബന്ദികളാക്കിയവരുടെ കൃത്യമായ കണക്കില്ലെന്നും ഒബൈദ പറഞ്ഞു.

എന്നാൽ അവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ചപ്പോള്‍, അവര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് കണ്ടെത്തി. അതിനാല്‍, അവര്‍ തടവുകാരല്ല, മറിച്ച് അതിഥികളാണ്. സുരക്ഷിതമായ അന്തരീക്ഷമുണ്ടാകുമ്പോള്‍ അവരെ വേഗത്തില്‍ മോചിപ്പിക്കും, അബു ഒബൈദയെ ഉദ്ധരിച്ച് പാലസ്തീന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ടു ചെയ്തു.

തടവുകാരോട് ഞങ്ങള്‍ മോശമായി പെരുമാറുന്നുവെന്ന ഇസ്രായേല്‍ അനുകൂലികൾ നടത്തുന്ന പ്രചാരണം തള്ളിക്കളയുന്നുവെന്നും ഒബൈദ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ഞങ്ങളുടെ ഒപ്പമുള്ളവരോടും അല്‍-അഖ്‌സ വെള്ളപ്പൊക്ക സമയത്തുണ്ടായിരുന്നവരോടും ഞങ്ങള്‍ മാന്യമായാണ് പെരുമാറുന്നത്. ഞങ്ങള്‍ കഴിക്കുന്നത് എന്താണോ അതാണ് അവരും കഴിക്കുന്നത്. ഞങ്ങള്‍ കുടിക്കുന്നത് തന്നെ അവരും കുടിക്കുന്നു. ഞങ്ങള്‍ എന്താണോ ചെയ്യുന്നത് അത് തന്നെ അവരും ചെയ്യുന്നു. അല്‍-ഖസ്സാം ബ്രിഗേഡില്‍ 200 ഇസ്രയേലി തടവുകാരുമുണ്ട്, ഒബൈദ പറഞ്ഞു.

 

ഗാസയില്‍ നടത്തുന്ന യുദ്ധം തങ്ങൾക്ക് ഭീഷണിയല്ലെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ തയ്യാറാണെന്നും ഒബൈദ വീഡിയോയില്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ ഒരു ഇസ്രായേലി ബന്ദി കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ഇസ്രായേലി ജയിലുകളില്‍ 6000 പാലസ്തീനികള്‍ ഉണ്ടെന്നും ഹമാസിന് കീഴില്‍ ബന്ദികളുണ്ടെന്നും ഹമാസ് മുന്‍ നേതാവ് ഖാലിദ് മഷാല്‍ നേരത്തെ പറഞ്ഞിരുന്നു. ഗാസ മേഖലയിലെ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പടെയുള്ളവരെ ബന്ധികളാക്കിയിട്ടുണ്ടെന്നും ഖാലിദ് മഷാല്‍ പറഞ്ഞു. 

അതിനിടെ ഗാസയിലേക്കു മാനുഷിക ഇടനാഴി തുറക്കണമെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആവശ്യപ്പെട്ടു. 2.3 മില്ല്യൺ ജനങ്ങളുള്ള ഗാസക്ക് സഹായം ഉടൻ ആവശ്യമാണെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ‘‘മാനുഷിക ഇടനാഴി വേണമെന്നാണു കാനഡയുടെ ആവശ്യം. ഭക്ഷണവും വെള്ളവും ഇന്ധനവും ഗാസയിലെ ജനങ്ങൾക്കു നൽകാനാവും. രാജ്യാന്തര നിയമങ്ങൾ പാലിച്ചു സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നു. പക്ഷേ യുദ്ധങ്ങൾക്കു വരെ നിയമങ്ങളുണ്ട്. തീവ്രവാദം ഒരിക്കലും നീതികരിക്കാനാവാത്തതാണ്. 

ഹമാസിന്റെ ഭീകരവാദപ്രവർത്തനങ്ങൾ ന്യായീകരിക്കാനാവില്ല. പലസ്തീൻ ജനതയെ ഹമാസ് പ്രതിനിധീകരിക്കുന്നില്ല’’– ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ പറഞ്ഞു. ഇസ്രയേൽ കടക്കാൻ ശ്രമിക്കുന്നവരെ സഹായിക്കാനായി കാനഡ രണ്ട് സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.

 വെസ്റ്റ് ബാങ്കിൽ നിന്നുള്ള ആദ്യ കനേഡിയൻ സംഘം ജോർദാനിലെത്തി. റഫ അതിർത്തി വഴി ഗാസയിൽ നിന്നും 300 ഓളം ആളുകളെ പുറത്തുകൊണ്ടുവരാനാണു കാനഡ ശ്രമിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 minutes ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (13 minutes ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (24 minutes ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (31 minutes ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (52 minutes ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (1 hour ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (1 hour ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (1 hour ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (2 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (2 hours ago)

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്  (2 hours ago)

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (2 hours ago)

ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ചു; കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്കു മാറ്റി നടപടി  (2 hours ago)

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും  (3 hours ago)

Malayali Vartha Recommends