Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

പ്രതീക്ഷയോടെ ലോകം പുതുവര്‍ഷത്തെ വരവേറ്റു, 2016ലെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക

01 JANUARY 2016 05:59 AM IST
മലയാളി വാര്‍ത്ത.

1. കേരളത്തിനു പുതിയ നിയമസഭ. ഏപ്രില്‍-മേയ് മാസങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കും. തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ ആറു നേതാക്കള്‍ കേരളയാത്ര നടത്തുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരാണ് അധികാരം ലക്ഷ്യമിട്ടു യാത്ര നടത്തുന്നത്.
2. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ജീവനക്കാര്‍ക്കു ശമ്പളപരിഷ്‌കാരം. സൈന്യത്തിലും ശമ്പളപരിഷ്‌കാരമുണ്ട്. പെന്‍ഷന്‍തുകയും വര്‍ധിക്കും.
3. ഇനി കൂടുതല്‍ കാര്യങ്ങള്‍ക്കു പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) നല്‍കണം. രണ്ടു ലക്ഷം രൂപയില്‍ കൂടിയ വ്യാപാരങ്ങള്‍ക്കു പാന്‍ കാണിക്കണം. ബാങ്ക് അക്കൗണ്ട് തുടങ്ങാനും സ്ഥിരനിക്ഷേപങ്ങള്‍ക്കും ഇതാവശ്യം.
4.തമിഴ്‌നാട്, പശ്ചിമബംഗാള്‍, ആസാം സംസ്ഥാനങ്ങളിലും കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ്. ജയലളിത, മമത ബാനര്‍ജി, ഹിതേശ്വര്‍ സൈക്യ എന്നിവര്‍ക്കു തുടര്‍ഭരണം കിട്ടുമോ? രാഷ്ട്രീയ സഖ്യങ്ങള്‍ എങ്ങനെയാകും?
5. അമേരിക്കക്കാര്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കും. നവംബര്‍ എട്ടിനാണു വോട്ടിംഗ്. ആദ്യ വനിതാ പ്രസിഡന്റിനും സാധ്യത.
6. ഇന്ത്യയില്‍ ബാങ്ക് പലിശ കുറയും എന്നു പ്രതീക്ഷ. അമേരിക്ക പലിശ കൂട്ടുമെന്നും കണക്കാക്കുന്നു. മറിച്ച് അമേരിക്ക വീണ്ടും മാന്ദ്യത്തില്‍ ആകുമെന്നു ലോറന്‍സ് സമ്മേഴ്‌സ്, നൂറിയല്‍ റൂബിനി, മാര്‍ക് ഫേബര്‍ തുടങ്ങിയവരുടെ പ്രവചനങ്ങളും ഉണ്ട്. ചൈനീസ് വളര്‍ച്ച കുറയുമെന്നും ഇന്ത്യയുടെ വളര്‍ച്ച കൂടുമെന്നും പൊതു അഭിപ്രായം.
7. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജന്റെ കാലാവധി സെപ്റ്റംബറില്‍ തീരും. രാജനു കാലാവധി നീട്ടിക്കിട്ടുമോ അതോ പകരക്കാരനെ കണെ്ടത്തുമോ?
8. ഇന്നു മുതല്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്കു പാചകവാതക സബ്‌സിഡി ലഭിക്കില്ല.
9. ബിഹാര്‍ പരാജയത്തെത്തുടര്‍ന്നു കോട്ട്-സ്യൂട്ട് സര്‍ക്കാര്‍ എന്ന ഇമേജ് മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നു. ഇതിനായി ഫെബ്രുവരിയിലെ പൊതു ബജറ്റ് ജനകീയമാക്കുന്നതിന് ജനങ്ങളുടെ പ്രതികരണം തേടാന്‍ കേന്ദ്രമന്ത്രിമാര്‍ക്കു നിര്‍ദേശം നല്‍കി.
ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഫെബ്രുവരി അവസാനം അവതരിപ്പിക്കുന്ന ബജറ്റിന്റെ ജനപ്രിയത എത്രയുണ്ടാകുമെന്നു കാത്തിരുന്നു കാണാം.
10. മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഈ വര്‍ഷം ഉണ്ടാകും. തീയതി സംബന്ധിച്ച പ്രഖ്യാപനം വൈകില്ല. കാരുണ്യപ്രവൃത്തികള്‍ ചെയ്യുന്നവരുടെ ദിനം ആചരിക്കുന്ന സെപ്റ്റംബര്‍ നാലിനു നാമകരണം നടക്കാനാണു സാധ്യത.
11. ബ്രസീലിലെ റിയോയില്‍ ഒളിമ്പിക് ഗെയിംസ് ഓഗസ്റ്റ് 5-21 തീയതികളില്‍. ബ്രസീലിലെ സാമ്പത്തികമാന്ദ്യവും കറന്‍സിയുടെ വിലത്തകര്‍ച്ചയും രാജ്യത്തെ കുതിച്ചുപായുന്ന വിലക്കയറ്റവും പ്രസിഡന്റ് ഡില്‍മാ റൂസഫിന്റെ കസേര ഉലയുന്നതും ആശങ്ക ജനിപ്പിക്കുന്നു.
12. രാജ്യത്തെ ബാങ്കിംഗ് മേഖലയിലേക്കു പേമെന്റ് ബാങ്കുകളും ചെറു ബാങ്കുകളും ഇക്കൊല്ലം കടന്നുവരും. ബാങ്ക് സേവനങ്ങള്‍ കൂടുതല്‍ പേരില്‍ എത്തിക്കാന്‍ ഇവ സഹായിക്കുമെന്നാണ് അവകാശവാദം.
13. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുത്തു പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുകയാണ് ഈ മാസം പകുതിയോടെ. അതിര്‍ത്തി ശാന്തമാക്കാന്‍ ആ തുടക്കം സഹായിക്കുമോ?
14. പാക്കിസ്ഥാനില്‍നിന്നു മടക്കിക്കൊണ്ടുവന്ന ബധിരയും മൂകയുമായ ഗീതയ്ക്കു തന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ഈ വര്‍ഷം കണെ്ടത്താന്‍ കഴിയുമോ?
15. മ്യാന്‍മറില്‍ ഭൂരിപക്ഷം നേടിയ ഓംഗ് സാന്‍ സൂകിയുടെ പാര്‍ട്ടിക്കു യഥാര്‍ഥ ഭരണാധികാരം ലഭിക്കുമോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (4 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (4 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (4 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (4 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (4 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (4 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (4 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (4 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (5 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (5 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (5 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (5 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (5 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (5 hours ago)

Malayali Vartha Recommends