Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

'ചർച്ചകളിലൂടെയല്ലാതെ സൈനിക ശക്തി പ്രയോഗിച്ച് ബന്ദികളെ മോചിപ്പിക്കാൻ കഴിയില്ലെന്ന് ഇസ്രായേലിനെ വെല്ലുവിളിച്ച് ഹമാസ് സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്.... ഇസ്രായേൽ യുദ്ധമന്ത്രിസഭയെ അഭിസംബോധന ചെയ്ത് അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ വീഡിയോ സന്ദേശത്തിലാണ് മുന്നറിയിപ്പ് നൽകിയത്...

11 DECEMBER 2023 11:23 AM IST
മലയാളി വാര്‍ത്ത

'ചർച്ചകളിലൂടെയല്ലാതെ സൈനിക ശക്തി പ്രയോഗിച്ച് ബന്ദികളെ മോചിപ്പിക്കാൻ കഴിയില്ലെന്ന് ഇസ്രായേലിനെ വെല്ലുവിളിച്ച് ഹമാസ് സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്. ഇസ്രായേൽ യുദ്ധമന്ത്രിസഭയെ അഭിസംബോധന ചെയ്ത് അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ വീഡിയോ സന്ദേശത്തിലാണ് മുന്നറിയിപ്പ് നൽകിയത്. നെതന്യാഹുവിനും അയാളുടെ യുദ്ധമന്ത്രിസഭയ്ക്കും വൈറ്റ്ഹൗസിലെ സിയണിസ്റ്റ് ലോബിക്കും ബന്ദികളെ ചർച്ചകളിലൂടെയല്ലാതെ തിരികെ കൊണ്ടുവരാൻ പറ്റില്ല. ബലം പ്രയോഗിച്ച് മോചിപ്പിക്കാൻ തുനിഞ്ഞ ബന്ദി കൊല്ലപ്പെട്ടത് ഇതിന്റെ തെളിവാണെന്നും'- അബൂ ഉബൈദ പറഞ്ഞു.

 

 

എന്നാൽ ഹമാസിന്റെ പതനം ആരംഭിച്ചതായും നിരവധി പോരാളികൾ ഇതിനകം അടിയറവ് പറഞ്ഞതായും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. കീഴടങ്ങുകയല്ലാതെ ഹമാസ് പോരാളികൾക്ക് മുന്നിൽ വേറെ വഴിയില്ലെന്നും നെതന്യാഹു പറഞ്ഞു. യഹ്യ സിൻവാറിനു വേണ്ടി മരിക്കാൻ നിൽക്കാതെ കീഴടങ്ങുകയാണ് ഹമാസ് പോരാളികൾക്ക് അഭികാമ്യമെന്നും നെതന്യാഹു നിർദേശിച്ചു. ഗസ്സയിൽ ഏറ്റുമുട്ടൽ രൂക്ഷമായതോടെ ആയിരക്കണക്കിന് സൈനികർക്ക് പരിക്കേറ്റതായി ഒടുവിൽ ഇസ്രായേൽ സ്ഥിരീകരിച്ചു. ഇതിനിടെ, ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 18,000 കടന്നു.

അതേസമയം, ഗസ്സയിൽ ഹമാസും സേനയും നേർക്കു നേരെയുള്ള ഏറ്റുമുട്ടൽ രൂക്ഷമാണ്. വെടിനിർത്തൽ പുനരാരംഭിച്ച 10 ദിവസത്തിനുള്ളിൽ ബെയ്ത് ഹനൂൻ മുതൽ ഖാൻ യൂനിസ് വരെ 180ലധികം ഇസ്രായേൽ സൈനിക കവചിതവാഹനങ്ങളും ടാങ്കുകളും ബുൾഡോസറുകളും ഭാഗികമായോ പൂർണമായോ നശിപ്പിച്ചതായും അൽഖസ്സാം ബ്രിഗേഡ് പറയുന്നു. രണ്ടു നാളുകൾക്കുള്ളിൽ 40 സൈനികരെ വധിക്കുകയും നിരവധി പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. ആയിരക്കണക്കിന് പോരാളികൾ ഉറച്ചുനിന്ന് പോരാടാനുള്ള അവസരത്തിനായി കാത്തിരിക്കുകയുമാണെന്ന് അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ വ്യക്തമാക്കി.

പ്രത്യാക്രമണത്തിൽ തങ്ങളുടെ 5,000ലേറെ സൈനികർക്ക് പരിക്കേറ്റതായും 2,000ലേറെ പേർ പൂർണ അംഗപരിമിതരായതായും പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമത്തിൽ വന്ന വാർത്ത സ്ഥിരീകരിച്ച് ഇസ്രായേൽ ആരോഗ്യ മന്ത്രാലയം. സൈനികരും സാധാരണക്കാരുമായി പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിൽസയിലുള്ളത് 10,584 പേരാണെന്നും ഇവരിൽ 131 പേർ മരിച്ചതായും മന്ത്രാലയം വെളിപ്പെടുത്തി. ഗസ്സയിൽ നിന്ന് നൂറുകണക്കിന് സാധാരണക്കാരെ അറസ്റ്റ് ചെയ്ത് അടിവസ്ത്രത്തിൽ നിർത്തിയ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാണ്.

 

 

സൈന്യം പുറത്തുവിട്ട ചിത്രം ഇസ്രായേലിന്റെ പ്രതിച്ഛായയ്ക്ക് നിരക്കുന്നതല്ലെന്ന് ദേശീയ സുരക്ഷാ വിഭാഗം പ്രതികരിച്ചു. പിടികൂടിയവരിൽ ആയുധങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് സൈന്യം പറയുന്നത്. ഇറാനുമായി കൈകോർക്കുന്ന നടപടിയിൽ നിന്ന് പിൻവാങ്ങണമെന്ന് റഷ്യയോട് ഇസ്രായേൽ ആവശ്യപ്പെട്ടു. ഇന്നലെ പുടിനെ ഫോണിൽ വിളിച്ചാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചത്. എന്നാൽ ഗസ്സയിൽ തുടരുന്ന ഇസ്രായേൽ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് പുടിന്റെ മറുപടി.

പ്രതികൂല സാഹചര്യമാണെങ്കിലും ഗസ്സയിൽ അടിയന്തര വെടിനിർത്തലിനു വേണ്ടി സാധ്യമായ എല്ലാ നയതന്ത്ര നീക്കങ്ങളും തുടരുമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറസും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽഥാനിയും പ്രതികരിച്ചു.

 


സ്സയിൽ 10 ഇസ്രായേൽ സൈനികരെ വധിച്ചെന്ന് ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്. അൽ ഫലൂജയിൽ നടന്ന ഏറ്റുമുട്ടലിലാണ് സൈനികരെ വധിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇസ്രായേൽ സൈന്യവും അൽ ഖസ്സാം ബ്രിഗേഡും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. 10 പേരെയും പോയിന്റ് ബ്ലാങ്കിലാണ് കൊലപ്പെടുത്തിയതെന്ന് അൽ ഖസ്സാം ബ്രിഗേഡ് അവകാശപ്പെട്ടു. വളരെ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് സൈനികരെ കൊലപ്പെടുത്തി മറയുന്ന രീതി ഇസ്രായേലിന് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്.

 

 

കൂടുതൽ സഹായം വേണമെന്ന് ഇസ്രായേൽ യു.എസിനോട് ആവശ്യപ്പെട്ടിരുന്നു. സൈനിക സഹായമായി ടാങ്ക് ഷെല്ലുകൾ ഇസ്രായേലിന് കൈമാറാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നിർദേശിച്ചിരുന്നു. അതിനിടെ വെടിനിർത്തൽ വേണമെന്ന തന്റെ നിലപാടിൽ മാറ്റമില്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റേണിയോ ഗുട്ടറസ് പറഞ്ഞു. വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ യു.എ.ഇ അവതരിപ്പിച്ച പ്രമേയം യു.എസ് വീറ്റോ ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (25 minutes ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (33 minutes ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (40 minutes ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (2 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (3 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (3 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (4 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (4 hours ago)

Malayali Vartha Recommends