Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഇപ്പോൾ ലോക ശ്രദ്ധ ചെങ്കടലിൽ എന്താണ് സംഭവിക്കുന്നത് എന്നതാണ്; അതിനൊപ്പം ശ്രദ്ധേയമായ ചോദ്യം ഇതിനെ, ഇന്ത്യ എങ്ങനെ നേരിടും എന്നതാണ്; ഇന്ത്യയുടെ നിലപാട് തന്നെയാണ് ലോക ശക്തികൾ ഉറ്റു നോക്കുന്നത്!!!

25 DECEMBER 2023 06:31 PM IST
മലയാളി വാര്‍ത്ത

ഇസ്രായേൽ  ഹമാസ് യുദ്ധം ചെങ്കടലിലേയ്ക്ക് നീളുമ്പോൾ ഹൂതികളുടെ കണ്ണ് പതിയ്ക്കുന്നത് ഇന്ത്യയിലേക്കാണ്. ഇന്ത്യ പൊതുവെ അനുവർത്തിക്കുന്നത് ചേരി ചേരാനയമാണ്.  ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി അടിത്തറയിട്ട ചേരി ചേരാനയത്തില്‍ നിന്ന് ഏറെ ഒന്നും വ്യതിചലിക്കാതെ തന്നെയാണ് ഇന്ത്യ ഇപ്പോഴും നിൽക്കുന്നതും. എന്നിരുന്നാലും ചേരി ചേരാനയം തുടരുമ്പോള്‍ പോലും അയല്‍ക്കാരുമായി, പ്രത്യേകിച്ചും പാക്കിസ്ഥാനുമായുള്ള സംഘര്‍ഷങ്ങൾ പലപ്പോഴും യുദ്ധത്തിലാണ് അവസാനിച്ചത്.

പ്രധാനമായും നാല് യുദ്ധങ്ങളാണ് സ്വതന്ത്ര ഇന്ത്യ നേരിടേണ്ടി വന്നത്. വിഭജനത്തിന് പിന്നാലെ 1947ലുണ്ടായ ഇന്ത്യ പാക്ക് യുദ്ധമാണ് ആദ്യത്തേത്. പിന്നീട് 1965ലും 1971ലും 1999ലും ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും സൈന്യങ്ങള്‍ മുഖാമുഖം വന്നു. 1962ല്‍ ചൈനയുമായി നടന്ന യുദ്ധത്തില്‍ ഒഴികെ വിജയം ഇന്ത്യന്‍ പക്ഷത്തായിരുന്നു. പറഞ്ഞുവന്നത് ഇങ്ങോട്ട് വന്നു ചൊറിഞ്ഞാൽ ഇന്ത്യ കയ്യും കെട്ടി നോക്കിയിരിക്കില്ല എന്നാണ് .

ചെങ്കടൽ ഇടുക്കിലെ ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം ഇസ്രയേൽ - ഹമാസ് യുദ്ധമാണ്. യെമനിലെ വിഘടനവാദി സംഘമായ ഹൂതികളാണ് അവിടെ ആക്രമണം നടത്തുന്നത്. ലെബനണിലെ ഹിസ്ബുള്ളയുടെ നേതൃത്വവും, ഇറാന്റെ നിശബ്‍ദ പിന്തുണയുമാണ് ഇവരുടെ ശക്തി. ഒരു വശത്ത് ഇസ്രയേലും സൗദിയും യെമനും. മറുവശത്ത് ഈജിപ്തും സുഡാനും ആണ് യുദ്ധത്തിന് നേതൃത്വം നൽകുന്നത്. എന്നലിപ്പോൾ ഹൂതികളുടെ ആക്രമണം ഇന്ത്യയിലേക്കും നീളുകയാണ്.

ദക്ഷിണ ചെങ്കടലിൽ 25 ഇന്ത്യൻ നാവികരടങ്ങിയ എണ്ണക്കപ്പലിനു നേരെ യെമനിലെ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണം. ഗാബണിൽ റജിസ്റ്റർ ചെയ്ത എംവി സായിബാബ എന്ന ടാങ്കറിനു നേരെയാണ് ആക്രമണമുണ്ടായതെന്നു യുഎസ് സേന അറിയിച്ചു. അറബിക്കടലിൽ ഗുജറാത്തിനു സമീപം എംവി കെം പ്ലൂട്ടോ എന്ന ചരക്കു കപ്പലിനു നേരെ ഡ്രോൺ ആക്രമണമുണ്ടായതിനു പിന്നാലെയാണിത്.

ഗാബണിൽ റജിസ്റ്റർ ചെയ്തതെങ്കിലും ഇന്ത്യൻ അധീനതയിലുളള കപ്പലാണ് എംവി സായിബാബ ഓയിൽ ടാങ്കറെന്നാണു വിവരം. 25 നാവികരും ഇന്ത്യക്കാരാണ്. ടാങ്കറിനു ചെറിയ കേടുപാടുകളുണ്ടായെങ്കിലും ആർക്കും ആളപായമില്ല. നോർവേയിൽ റജിസ്റ്റർ ചെയ്ത എംവി ബ്ലാമാനെൻ എന്ന ഓയിൽ ടാങ്കറിനു നേരെ വിഫലമായ ആക്രമണമുണ്ടായതിനു ശേഷമാണ് എംവി സായിബാബയ്ക്കു നേരെ ആക്രമണം. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിനു പിന്നിലെന്നു തെളിഞ്ഞിട്ടുണ്ട്.

ഒക്ടോബർ ഏഴിനു ഹമാസ്-ഇസ്രയേൽ യുദ്ധമാരംഭിച്ചശേഷം ചെങ്കടലിൽ ആക്രമിക്കപ്പെടുന്ന പതിനഞ്ചാമത്തെ കപ്പലാണ് എം.വി. സായ്ബാബ.

ഗാസയെ ആക്രമിക്കുന്ന ഇസ്രയേലിനെ ഒറ്റപ്പെടുത്താനായി ചെങ്കടലിൽ പ്രവേശിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്നാണ് ഹൂതികൾ പറയുന്നത് . യൂറോപ്പ്, അമേരിക്ക,   ഇന്ത്യ അടക്കം ഏഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരം മുഴവൻ നടക്കുന്നത് ചെങ്കടൽ വഴിയാണ്. ഇത് മുടക്കി, ഇസ്രയേലിന് മേൽ ഉപരോധ സമാനമായ സമ്മർദം സൃഷ്ടിക്കലാണ് ലക്ഷ്യം. ഇസ്രയേൽ ഉടസ്ഥതയിലുള്ളതാണോ എന്നോ, ഇസ്രയേലിലേക്കാണോ എന്നോ ഒന്നും നോക്കാതെ ആണ് ആക്രമണം. ഇതുവരെ നൂറോളം ഡ്രോണുകൾ കപ്പലുകളിൽ പതിച്ചു. ചെങ്കടലും ഇന്ത്യൻ മഹാസമുദ്രവും തമ്മിൽ വേർതിരിക്കുന്ന ബാബർ അൽ മാൻഡബിന്റെ പരിസരമാണ് ഹൂതികൾ കപ്പലാക്രമണങ്ങൾക്ക് തിരഞ്ഞെടുക്കുന്നത്.

ആഗോള ചരക്ക് ഗതാഗതത്തെ മുഴുവൻ  പ്രതിസന്ധിയിലാക്കാൻ ഹൂതികൾക്കായി. ആകെ ആഗോള വ്യാപരത്തിന്റെ 12 ശതമാനവും നടക്കുന്നത് ഇതുവഴിയാണ്. യൂറോപ്പ് - ഏഷ്യ വ്യാപാരത്തിന്റെ 40 ശതമാനവും ഇതുവഴിയാണ്. ഇതിൽ ഏറ്റവും പ്രധാനം ഇന്ധനമാണ്. ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, കാനഡ, ബഹ്റൈൻ തുടങ്ങി 10 രാജ്യങ്ങളെ കൂടെ കൂട്ടി ഇതിനെ തടുക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രോൺ ആക്രമണം അവസാനിച്ചിട്ടില്ല. ഇന്ത്യയുടെ വ്യാപാരത്തിന്റെ 20 ശതമാനവും നടക്കുന്നതും ചെങ്കടൽ വഴിയാണ്.

അതിനാൽ ഇത് ഇന്ത്യയെ നേരിട്ട് സ്വാധീനം ചെലുത്തും. ഇന്ത്യയ്ക്കും റഷ്യൻ എണ്ണ ലഭിക്കുന്നു , അതും ഇതേ റൂട്ട് ഉപയോഗിക്കുന്നു, അതിനാൽ ഗതാഗത ചെലവ്, ഇൻഷുറൻസ് , കാലതാമസം എന്നിവ വലിയ തോതിൽ ബാധിക്കും. അതിനാൽ ചെങ്കടലിലെ പിരിമുറുക്കം ഇന്ത്യക്കാരുടെ ദൈനംദിന ജീവിതത്തിന്റെ വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തുമെന്നതാണ് ചെങ്കടൽ നമ്മുടെ ആശങ്കയ്ക്ക് കാരണമാകാൻ കാരണം .റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയില്‍ എണ്ണ ലഭിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ ചെങ്കടല്‍ പാത വളരെ അധികമായി ഉപയോഗിക്കുന്നുണ്ട്. ഈ വഴി അടഞ്ഞാല്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും.


പ്രതിവര്‍ഷം 20000 കോടി ഡോളറിന്റെ വ്യാപാരം സൂയസ് കനാല്‍ വഴി ഇന്ത്യ നടത്തുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഇന്ത്യയുടെ വ്യാപാരത്തിന് വേണ്ടി ഈജിപ്ത് ചില ഇളവുകള്‍ നല്‍കിയിട്ടുമുണ്ടത്രെ. റഷ്യയിലെ വ്‌ളാദിവോസ്‌തോക് തുറമുഖത്ത് നിന്ന് ചെന്നൈയിലേക്ക് എണ്ണ എത്തിക്കുന്ന ചര്‍ച്ചകളും നടക്കുകയാണ്. ഇതിനിടെയാണ് കപ്പലുകള്‍ ആക്രമിക്കപ്പെടുന്നത്.

ചെങ്കടല്‍ പാത ഒഴിവാക്കിയാല്‍ ആഫ്രിക്ക വഴിയുള്ള വളഞ്ഞ വഴിയാണ് ആശ്രയം. അതാകട്ടെ വലിയ ചെലവുമാണ്. ഈ സാഹചര്യത്തില്‍ സുരക്ഷിത പാത ഒരുക്കാന്‍ ഇന്ത്യ ശ്രമിക്കാനുള്ള സാധ്യതയുമുണ്ട്. ഇറാന്‍ വഴി ഹൂതികളുമായി ചര്‍ച്ച നടത്തുക, സൈനിക നീക്കം നടത്തുക, മേഖല ശാന്തമാകുംവരെ സംയമനം പാലിക്കുക എന്നീ വഴികളാണ് ഇന്ത്യയുടെ മുന്നിലുള്ളത്.  ഈ മൂന്നു വഴികളിൽ ഇറാനുമായുള്ള സൗഹൃദം ഇന്ത്യ ഉപയോഗപ്പെടുത്താനാണ് കൂടുതല്‍ സാധ്യത എന്നാണു വിലയിരുത്തപ്പെടുന്നത്. ഇന്ത്യ ഒരു സൈനിക നീക്കത്തിനു മുതിരാതിരിക്കാൻ ഇറാനും ഹൂതികളുംശ്രമിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (14 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (23 minutes ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (32 minutes ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (43 minutes ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (57 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (1 hour ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (1 hour ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (1 hour ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (2 hours ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (9 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (9 hours ago)

Malayali Vartha Recommends