Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഇസ്രയേല്‍ കപ്പലിന് തീയിട്ടു;മെഡിറ്ററേനിയന്‍ സമുദ്രപാത അടയ്ക്കുമെന്ന് ഇറാൻ;കുതിച്ചെത്തി ഇന്ത്യൻ നേവി!!

25 DECEMBER 2023 06:45 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകർക്ക് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ക്രിസ്മസ് ആശംസകൾ    മെന്നുണ്ടെങ്കിലും ലോകം മുഴുവൻ യുദ്ധ ഭീഷണിയിൽ ആണ്. ഇതുവരെ ഒന്നിലും ഇടപെടാതെ മാറിനിന്ന ഇന്ത്യയും ഇപ്പോൾ യുദ്ധക്കളത്തിലേയ്ക്ക് ഇറങ്ങേണ്ട സാഹചര്യവും ഉണ്ടായി.

ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ഇന്ത്യയും ഇടപെടുന്നു. ഇസ്രായേൽ ചരക്കുകപ്പലിനു നേർക്ക് ഇറാൻ ഡ്രോൺ ആക്രമണം ഉണ്ടായി. കപ്പലിന് തീപിടിച്ചെങ്കിലും കപ്പലിലെ ജോലിക്കാരായ 20 ഇന്ത്യക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യയില്‍ നിന്നും എണ്ണ നിറച്ച് മാംഗ്ലൂരിനെ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു ഈ ഇസ്രയേല്‍ കപ്പല്‍. കെമിക്കല്‍ ഓയില്‍ പ്രോഡക്ട് ടാങ്കറായ കപ്പല്‍, ഡിസംബര്‍ 25നാണ് മംഗളൂരൂ തുറമുഖത്ത് എത്തേണ്ടിയിരുന്നത് എന്ന് വെസ്സല്‍ ഫൈന്റര്‍ വെബ്സൈറ്റ് വ്യക്തമാക്കി

ആളില്ലാ ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം. എന്നാൽ ഇതിനു പിന്നിൽ ഇറാൻ ആണെന്നാണ് ആരോപണം. ടെഹ്‌റാൻ പിന്തുണയുള്ള ഹമാസിനെതിരെ ഇസ്രായേൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇറാൻ നേരിട്ട് കപ്പലുകളെ ലക്ഷ്യമിടുന്നത്.    'ലൈബീരിയന്‍ പതാക സ്ഥാപിച്ച ജപ്പാന്റെ ഉടമസ്ഥതയിലുള്ള നെതലന്‍ഡ്‌സ് ഓപ്പറേറ്റ് ചെയ്യുന്ന ചെം പ്ലൂട്ടോയെന്ന കെമിക്കല്‍ ടാങ്കര്‍ പ്രാദേശിക സമയം പത്തുമണിക്ക് ആണ് ആക്രമിക്കപ്പെട്ടത്.

ഇന്ത്യന്‍ തീരത്തിന് 200 നോട്ടിക്കല്‍ മൈല്‍ വെച്ചാണ് ആക്രമണം നടന്നത്. ഇറാനില്‍ നിന്നുള്ള ഏകപക്ഷീയമായ ഡ്രോണ്‍ ആക്രമണമാണ് നടന്നത്' പെന്റഗണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം അമേരിക്കയുടെ ആരോപണം തള്ളി ഇറാന്‍ രംഗത്തെത്തി. ഹൂതികള്‍ സ്വന്തം നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലി ബഘേരി പറഞ്ഞു.

 

ഹൂതികളെ രാഷ്ട്രീയമായി പിന്തുണക്കുന്നുവെന്ന് സമ്മതിച്ച ഇറാന്‍ ഭരണകൂടം, ആയുധങ്ങള്‍ അയക്കുന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ചു. 'ഹൂതികള്‍ക്ക് അവരുടേതായ ഉപകരണങ്ങളുണ്ട്. അവര്‍ സ്വന്തം തീരുമാനങ്ങള്‍ക്കും കഴിവുകള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്നു'- അലി ബഘേരി പറഞ്ഞു.

നാവിക സേന അവരുടെ യുദ്ധക്കപ്പലുകളോട് രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെടാന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി കപ്പലുകള്‍ അങ്ങോട്ട് പുറപ്പെട്ടു. പക്ഷെ ഈ ഇസ്രയേലി കപ്പല്‍ ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിന് (ഇഇഇസെഡ്) പുറത്ത് നില്‍ക്കുമ്പോഴായിരുന്നു ഡ്രോണ്‍ ആക്രമണം. ഇത്തരമൊരു ആക്രമണം ഇതാദ്യമായതിനാല്‍ വലിയ ആശങ്കയുണ്ട്. ഗുജറാത്ത് തുറമുഖ നഗരമായ പോർബന്തറിൽ നിന്ന് 200 നോട്ടിക്കൽ മൈൽ അകലെയാണ് എംവി ചെം പ്ലൂട്ടോ ലക്ഷ്യമിട്ടത്.

ഈ ഇസ്രയേലി കപ്പലിന്റെ രക്ഷയ്‌ക്കും ജീവനക്കാരെ രക്ഷപ്പെടുത്താനുമായി ഇന്ത്യന്‍ നാവിക സേനയുടെ കപ്പല്‍ എത്തി. ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തുനിന്നും 217 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. എംവി.കെം പ്ലൂട്ടോ എന്ന ഇസ്രയേലി ചരക്ക് കപ്പലാണ് ഡ്രോണ്‍ ആക്രമണത്തിന് വിധേയമായത്. ഇന്ത്യയുടെ നാവിക സേന കപ്പലായ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലായ വിക്രം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇതിനൊപ്പം തന്നെ ചെങ്കടലിൽ ഇന്ത്യയുടെ പതാക ഘടിപ്പിച്ച ഒരു കപ്പലിനേയും  ഹൂതികൾ ലക്ഷ്യമിട്ടതായി യുഎസ് സൈന്യം അറിയിച്ചു. ഗാബോണിന്റെ ഉടമസ്ഥതയിലുള്ളതും ഇന്ത്യയുടെ പതാകയുള്ളതുമായ ക്രൂഡ് ഓയിൽ ടാങ്കർ എംവി സായിബാബയെ യെമനിലെ ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി .  ചെങ്കടലിൽ ഒരു യുഎസ് യുദ്ധക്കപ്പലും  ഹൂതി ഡ്രോണുകൾ വെടിവച്ചിട്ടു.

ഫലസ്തീൻ തീവ്രവാദ സംഘടനയായ ഇസ്ലാമിക് ജിഹാദ് ഇസ്രയേലിനെതിരായ പ്രവർത്തനം ശക്തമാക്കി എന്ന റിപ്പോർട്ടുകളും വരുന്നുണ്ട് .  കഴിഞ്ഞമാസം, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇസ്രയേലിന്റെ ഒരു ചരക്ക് കപ്പലിന് നേരെ സമാനമായ ആക്രമണം നടന്നിരുന്നു. ഇറാന്റെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് ആണ് ഈ കപ്പലിനെ ആക്രമിച്ചത് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.

മഡിറ്ററേനിയന്‍ കടലിലും സ്ഥിതിഗതികള്‍ സങ്കീര്‍ണമാണ്. ഗാസയില്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ മെഡിറ്ററേനിയന്‍ കടലില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് ഭീഷണി മുഴക്കിയിട്ടുണ്ട്. . ഗാസയിൽ ഇസ്രായേൽ ശക്തമായ ആക്രമണം നടത്തുന്നതിനിടെ മെഡിറ്ററേനിയൻ കടൽ അടയ്ക്കുമെന്നാണ്  ഇറാന്റെ  ഭീഷണി.

യുഎസും സഖ്യകക്ഷികളും ഗാസയിൽ കുറ്റകൃത്യങ്ങൾ തുടരുകയാണെങ്കിൽ മെഡിറ്ററേനിയൻ കടൽ അടയ്ക്കേണ്ടിവരുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സിന്റെ കമാൻഡർ പറഞ്ഞതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.എന്നാൽ ഇത് എങ്ങനെ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. "മെഡിറ്ററേനിയൻ കടൽ, ജിബ്രാൾട്ടർ കടലിടുക്ക്, മറ്റ് ജലപാതകൾ എന്നിവ അടയ്ക്കുന്നത് കാണാൻ അവർക്ക് അധികകാലം കാത്തിരിക്കേണ്ടിവരില്ല," റവല്യൂഷണറി ഗാർഡ്‌സിന്റെ കമാൻഡർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് റെസ നഖ്ദിയെ ഉദ്ധരിച്ചു  ഇറാനിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

മെഡിറ്ററേനിയൻ കടലിലേക്ക് ഇറാന് നേരിട്ട് പ്രവേശനമില്ല. അതിനാൽ, മെഡിറ്ററേനിയൻ കടൽ പാത ഇറാൻ എങ്ങനെ അടയ്ക്കുമെന്ന് വ്യക്തമല്ല. മെഡിറ്ററേനിയൻ മേഖലയിൽ ഇറാന്റെ പിന്തുണയുള്ള ഏക ഗ്രൂപ്പുകളാണ് ലെബനനിലെ ഹിസ്ബുള്ളയും സിറിയയിലെ സഖ്യസേനയും.ഗാസയിൽ ഇസ്രായേലിനെതിരെ പോരാടുന്ന ഹമാസിനെ ഇറാൻ ശക്തമായി പിന്തുണയ്ക്കുന്നു. ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് ഉത്തരവാദി അമേരിക്കയാണെന്നാണ് ഇറാന്റെ ആരോപണം.

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ചെങ്കടലിലും ആക്രമണങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഇറാന്‍ പിന്തുണയുള്ള ഹൂതി സായുധ സംഘങ്ങളാണ് ഇവിടെ ആക്രമണം നടത്തുന്നത്. ഇസ്രയേലുമായി ബന്ധമുള്ള ചരക്കു കപ്പലുകളെ തങ്ങള്‍ ആക്രമിക്കുമെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി കപ്പലുകള്‍ റൂട്ട് മാറ്റി ആഫ്രിക്കന്‍ തീരങ്ങള്‍ വഴിയാണ് നിലവില്‍ സഞ്ചരിക്കുന്നത്. 35 രാജ്യങ്ങളിലെ പത്ത് ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂതി സായുധ സംഘം ഇതുവരെ 100 ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി അമേരിക്ക ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (14 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (23 minutes ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (32 minutes ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (43 minutes ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (57 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (1 hour ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (1 hour ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (1 hour ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (2 hours ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (9 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (9 hours ago)

Malayali Vartha Recommends