Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതരുടെ ആക്രമണത്തിന് പിന്നാലെ....അറബിക്കടലിൽ യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ...INS ചെന്നൈ, INS വിശാഖപട്ടണം , INSകൊച്ചി, INS കൊൽക്കത്ത എന്നീ നാലി കപ്പലുകളെയാണ് വിന്യസിച്ചിരിക്കുന്നത്... പ്രതികൂല സാഹചര്യം നേരിടേണ്ടിവന്നാൽ അതിനെ പ്രതിരോധിക്കാനായാണ് കപ്പലുകളെ വിന്യസിച്ചിരിക്കുന്നത്...

26 DECEMBER 2023 12:26 PM IST
മലയാളി വാര്‍ത്ത

ചെങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള ഹൂതി വിമതരുടെ ആക്രമണത്തിന് പിന്നാലെ അറബിക്കടലിൽ യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ. ഐഎൻഎസ് ചെന്നൈ, ഐഎൻഎസ് വിശാഖപട്ടണം, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നീ നാലി കപ്പലുകളെയാണ് വിന്യസിച്ചിരിക്കുന്നത്. ചരക്കുകപ്പലുകൾക്ക് ഇനിയൊരു പ്രതികൂല സാഹചര്യം നേരിടേണ്ടിവന്നാൽ അതിനെ പ്രതിരോധിക്കാനായാണ് കപ്പുകളെ ചെങ്കടലിന് സമീപത്തായി വിന്യസിച്ചിരിക്കുന്നത്.ചെങ്കടലിൽ അതിവേഗം തന്നെ പ്രവേശിക്കാൻ സാധിക്കുന്ന തരത്തിലാണ് ഐഎൻഎസ് കൊൽക്കത്തയെ വിന്യസിച്ചിരിക്കുന്നത്. പിന്നfലായി ഐഎൻഎസ് കൊച്ചിയെയും അറബിക്കടലിന് മദ്ധ്യത്തിലായി ഐഎൻഎസ് വിശാഖപട്ടണത്തെയും ഐഎൻഎസ് ചെന്നൈയെയും വിന്യസിച്ചിരിക്കുന്നു.

 

അത്യാധുനിക ആയുധങ്ങൾക്കൊപ്പം കപ്പൽവേധ ബ്രഹ്‌മോസ് മിസൈലുകളും നാല് കപ്പലുകളിലും സജ്ജമാക്കിയിട്ടുള്ളതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ നാവിക സേനയുടെ ടാങ്കർ കപ്പലായ ഐഎൻഎസ് ദീപക്കിനെയും ഇവയ്‌ക്ക് സമീപത്തായി എത്തിച്ചിട്ടുണ്ട്.ഇന്ത്യൻ പതാക വഹിച്ചിരുന്ന ക്രൂഡോയിൽ കപ്പൽ എംവി ചെം പ്ലൂട്ടോയ്‌ക്ക് നേരെ ഡിസംബർ 23 നാണ് ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമിക്കപ്പെടുമ്പോൾ 21 ഇന്ത്യൻ പൗരന്മാരും ഒരു വിയറ്റ്‌നാം സ്വദേശിയുമായിരുന്നു കപ്പലിലുണ്ടായിരുന്നത്.ഇന്ത്യയിലെ ദ്വാരക തുറമുഖത്തിന് 201 നോട്ടിക്കൽ അകലെ വച്ചായിരുന്നു ആക്രമണം.പിന്നാലെ ഹെബ്ബൺ പതാക വഹിക്കുന്ന എംവി സായി ബാബയ്‌ക്ക് നേരെയും ചെങ്കടലിൽവച്ച് ആക്രമണമുണ്ടായി. ശേഷം ആക്രമണത്തിന് പിന്നിൽ ഹൂതി ഷിയാ വിമതരാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് അമേരിക്ക രംഗത്തുവരികയായിരുന്നു.ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച എംവി ചെം പ്ലൂട്ടോയെ ഇന്നലെ ഉച്ചയോടെ മുംബൈ തീരത്ത് എത്തിച്ചിരുന്നു.

പ്രതിരോധ വകുപ്പിൽ നിന്നുള്ള അന്വേഷണ സംഘം കപ്പലിലെത്തി പരിശോധനകൾ നടത്തി.ഒരു വശത്ത് ഇസ്രയേലും സൗദിയും യെമനും. മറുവശത്ത് ഈജിപ്തും സുഡാനും. ചെങ്കടൽ ഇടുക്കിലെ ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം ഇസ്രയേൽ - ഹമാസ് യുദ്ധമാണ്. യെമനിലെ വിഘടനവാദി സംഘമായ ഹൂതികളാണ് അവിടെ ആക്രമണം നടത്തുന്നത്. ലെബനണിലെ ഹിസ്ബുള്ളയുടെ നേതൃത്വവും, ഇറാന്റെ നിശബ്‍ദ പിന്തുണയുമാണ് ഇവരുടെ ശക്തി. സനയും വടക്കൻ യെമനും ചെങ്കടലിന്റെ തീരപ്രദേശവും ഇന്ന് ഹൂതികളുടെ വരുതിയിലാണ്.ഗാസയെ ആക്രമിക്കുന്ന ഇസ്രയേലിനെ ഒറ്റപ്പെടുത്താനാണ് ശ്രമം. യൂറോപ്പ്, അമേരിക്ക, പിന്നെ ഇന്ത്യ അടക്കം ഏഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരം മുഴവൻ നടക്കുന്നത് ചെങ്കടൽ വഴി കപ്പലിലാണ്. ഇത് മുടക്കി, ഇസ്രയേലിന് മേൽ ഉപരോധ സമാനമായ സമ്മർദം സൃഷ്ടിക്കലാണ് ലക്ഷ്യം. ഇസ്രയേൽ ഉടസ്ഥതയിലുള്ളതാണോ എന്നോ, ഇസ്രയേലിലേക്കാണോ എന്നോ ഒന്നും നോക്കാതെ ഇതുവരെ നൂറോളം ഡ്രോണുകൾ കപ്പലുകളിൽ പതിച്ചു.

 

ആഗോള ചരക്ക് ഗതാഗതത്തെ മുഴുവൻ ഇതുവഴി പ്രതിസന്ധിയിലാക്കാൻ ഹൂതികൾക്കായി. ആകെ ആഗോള വ്യാപരത്തിന്റെ 12 ശതമാനവും നടക്കുന്നത് ഇതുവഴിയാണ്. യൂറോപ്പ് - ഏഷ്യ വ്യാപാരത്തിന്റെ 40 ശതമാനവും ഇതുവഴിയാണ്. ഇതിൽ ഏറ്റവും പ്രധാനം ഇന്ധനമാണ്. ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, കാനഡ, ബഹ്റൈൻ തുടങ്ങി 10 രാജ്യങ്ങളെ കൂടെ കൂട്ടി ഇതിനെ തടുക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രോൺ ആക്രമണം അവസാനിച്ചിട്ടില്ല. ഇന്ത്യയുടെ വ്യാപാരത്തിന്റെ 20 ശതമാനവും നടക്കുന്നതും ചെങ്കടൽ വഴിയാണ്. ചെങ്കടൽ നമ്മുടെ ആശങ്കയ്ക്ക് കാരണമാകാൻ കാരണവും ഇതാണ്. ചെങ്കടലിലെ സ്ഥിതിഗതികൾ വിലയിരിത്തിവരികയാണ് മേഖലയിൽ വലിയ അളവിൽ പ്രതിസന്ധികൾ ഇല്ല. പണപ്പെരുപ്പം നിയന്ത്രിതമായ അവസ്ഥയിലാണ്.

 

തൊഴിൽമേഖല ശക്തി പ്രാപിച്ചു വരികയാണെന്ന വൈറ്റ ഹൗസ് .എന്നാൽ ചെങ്കടലിൽ രൂപപ്പെട്ടുവന്നിരിക്കുന്ന ആക്രമപരമ്പരകളും റഷ്യ ഉക്രൈൻ യുദ്ധവും ആ​ഗോള സാമ്പത്തിക മേഖലയ്‌ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അപകടാസാധ്യതകൾ ഉണ്ട് എന്നും അവ നിരീക്ഷിക്കുകയാണെന്നും അവർ പറഞ്ഞു. ചെങ്കയലിൽ പങ്കാളികളുമായി യോജിച്ച് പ്രവർത്തിക്കുകയാണ്. എന്നാൽ സാധനങ്ങളുടെ ലഭ്യതയ്‌ക്കോ വിലവർദ്ധനവനോ ഇത് കാരണമാകില്ല എന്നും അവർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (16 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (25 minutes ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (34 minutes ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (45 minutes ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (59 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (1 hour ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (1 hour ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (1 hour ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (2 hours ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (9 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (9 hours ago)

Malayali Vartha Recommends