Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഇറാൻ സേന തലവന്റെ തലയെടുത്ത് ഇസ്രായേൽ... ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ...പ്രദേശത്ത് വൻ സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുകൾ...കലിയടങ്ങാതെ ജൂതപ്പട... അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യം വച്ച് ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നു...തിരിച്ചടിക്കുമെന്ന് ഇറാൻ...

26 DECEMBER 2023 12:51 PM IST
മലയാളി വാര്‍ത്ത

സിറിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ (Air Attack) ഇറാൻ്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ സീനിയർ കമാൻഡറും സിറിയ, ലെബനൻ സൈനിക നീക്കങ്ങളുടെ ചുമതലക്കാരനുമായ സയ്യിദ് റെസ മൗസവിയാണ് (Sayyed Reza Mousavi) വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച സിറിയയിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിലാണ് റെസ മൗസവി കൊല്ലപ്പെട്ടിരിക്കുന്നത്. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഡമാസ്‌കസ് ഗ്രാമപ്രദേശത്തുള്ള സെറ്റ് സൈനബ് പ്രദേശത്ത് വൻ സ്‌ഫോടന ശബ്ദം കേട്ടതായി ദ ജെറുസലേം പോസ്റ്റിൻ്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിരവധി നാളുകളായി ഡെമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യം വച്ച് ഇസ്രായേൽ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഈ മേഖലയിൽ ഇറാൻ്റെ പിന്തുണയോടു കൂടിയാണ് സിറിയ നീക്കങ്ങൾ നടത്തുന്നത്.

 

കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ വിമാനത്താവളത്തിന് സമീപം വലിയ രീതിയിൽ പുകമഞ്ഞ് ഉയർന്നതായി സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ചില വീഡിയോകളിൽ പറയുന്നു. സയ്യിദ് റെസ മൗസവിയുടെ മരണം ഇറാനിയൻ സർക്കാർ ഉടമസ്ഥതയിലുള്ള ബ്രോഡ്കാസ്റ്റർ പ്രസ് ടിവി സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയയിലെ `ഉന്നത ഉപദേശകൻ´ കൊല്ലപ്പെട്ടുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.2020 ജനുവരിയിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ഖുദ്‌സ് ഫോഴ്‌സിൻ്റെ മുൻ തലവൻ ഖാസിം സുലൈമാനിയുടെ അടുത്ത കൂട്ടുകാരനായിരുന്നു മൗസവയെന്ന് പ്രസ്സ് ടി വി റിപ്പോർട്ട് ചെയ്യുന്നു. സുലൈമാനിക്ക് ശേഷം ഇസ്രായേൽ ഏറ്റവും കൂടുതൽ ലക്ഷ്യമിട്ടിരുന്ന കൊലപാതകമെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ മൗസവിയുടെ മരണത്തെ വിശേഷിപ്പിച്ചത്. അതേസമയം മൗസവിയുടെ കൊലപാതകത്തിൽ കടുത്ത പ്രതികരണവുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്.

മൗസവിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രതിജ്ഞയെടുത്തിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊള്ളക്കാരും ക്രൂരന്മാരുമായ സയൻസ് ഭരണകൂടം ഈ കൊലപാതകത്തിനായി വലിയ തുക മുടക്കിയെന്ന് നിസംശയം പറയാമെന്നാണ് ഇറാൻ്റെ വാദം. ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റൈസിയാണ് ഇക്കാര്യം പറഞ്ഞത്. മൗസവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രസ് ടിവിയിൽ വായിച്ച പ്രസ്താവനയിലൂടെയാണ് ഇറാൻ പ്രസിഡൻ്റ് ഇസ്രായേലിനെതിരെ രംഗത്തെത്തിയത്. സയ്യിദ് റെസ മൗസവിയുടെകൊലപാതകത്തിലൂടെ അധിനിവേശ സയണിസ്റ്റ് ഭരണകൂടത്തിൻ്റെ നിരാശയും നിസ്സഹായതയും കഴിവില്ലായ്മയുമാണ് വ്യക്തമാക്കുന്നതെന്ന് ഇബ്രാഹിം റൈസി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.അതേസമയം, തങ്ങളുടെ തന്ത്രപ്രധാന ആയുധങ്ങളും അതിന്റെ വ്യാപ്തിയും ശത്രു കരുതുന്നതിനേക്കാൾ അപ്പുറമാണ് ഹൂത്തികൾ പ്രതികരിച്ചു.

 

ഫലസ്തീനെ പിന്തുണയ്ക്കുന്നതിൽ നിന്ന് യെമനെ പിന്തിരിപ്പിക്കാനാണ് സയണിസ്റ്റ്, അമേരിക്കൻ സഖ്യനീക്കം. എന്നാൽ യെമൻ സുരക്ഷാ സേന കണ്ടെത്തുന്നവ അല്ലാത്ത എല്ലാ കപ്പലുകൾക്കും ബാബ് അൽ മൻദബ് കടലിടുക്ക് സുരക്ഷിതമാണെന്നും അവർ അറിയിച്ചു.ഇതിനിടെ, ഹിസ്ബുല്ലയ്ക്ക് മുന്നറിയിപ്പുമായി ഇസ്രായേൽ രം​ഗത്തെത്തി. ഒക്ടോബർ ആറിന്റെ സ്ഥിതിയിലേക്ക് പോകാൻ ലബനാനെ അനുവദിക്കില്ലെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി പറഞ്ഞു. എത്ര നീണ്ടാലും ഹമാസിനെ തുരത്തും. ബന്ദികളെ തിരികെ എത്തിക്കുമെന്നും യുദ്ധകാര്യ മന്ത്രിസഭാംഗം ബെന്നി ഗാന്റസ് പറഞ്ഞു. ബന്ദികളുടെ കൈമാറ്റത്തിന് പുതിയ നിർദേശം ചർച്ച ചെയ്യുന്നതായി ബെന്നി ഗന്റ്സ് ബന്ധുക്കളെ അറിയിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.ഇറാന്റെ പ്രത്യാക്രമണ സാധ്യത മുൻനിർത്തി ഇസ്രായേൽ തയാറെടുപ്പ് ആരംഭിച്ചതായി സൈന്യത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗസ്സ നിവാസികളെ പുറന്തള്ളാൻ പദ്ധതിക്ക് രൂപം നൽകിയെന്ന് നെതന്യാഹു ലികുഡ് പാർട്ടി യോഗത്തിൽ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഭയാർഥികൾ എന്ന നിലയ്ക്ക് ഇവരെ ഏറ്റെടുക്കാൻ പറ്റിയ രാജ്യങ്ങൾ ഏതെന്ന് ചർച്ച ചെയ്തു വരുന്നതായും നെതന്യാഹു യോഗത്തെ അറിയിച്ചു.

 

അതെ സമയം ഗാസയില്‍ ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തുന്നതിനിടെ മെഡിറ്ററേനിയന്‍ കടല്‍ അടയ്ക്കുമെന്ന ഭീഷണിയുമായി ഇറാന്‍.യു.എസ്സും അതിന്റെ സഖ്യകക്ഷികളും ഗാസയില്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ തുടരുകയാണെങ്കില്‍ മെഡിറ്ററേനിയന്‍ കടല്‍ തങ്ങള്‍ക്ക് അടയ്‌ക്കേണ്ടിവരുമെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ കമാന്‍ഡര്‍ പറഞ്ഞതായി ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് എങ്ങനെയാണ് നടപ്പാക്കുക എന്ന് അദ്ദേഹം വിശദീകരിച്ചില്ല.'മെഡിറ്ററേനിയന്‍ കടലും ജിബ്രാള്‍ട്ടര്‍ കടലിടുക്കും മറ്റ് ജലപാതകളും അടയ്ക്കുന്നത് കാണാന്‍ അവര്‍ക്ക് അധികം കാത്തിരിക്കേണ്ടി വരില്ല', റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് റെസ നഖ്ദിയെ ഉദ്ധരിച്ച് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു.മെഡിറ്ററേനിയന്‍ കടലിലേക്ക് ഇറാന് നേരിട്ടുള്ള പ്രവേശനമാര്‍ഗം ഇല്ല. അതിനാല്‍ തന്നെ മെഡിറ്ററേനിയന്‍ കടല്‍പാത എങ്ങനെയാണ് ഇറാന്‍ അടയ്ക്കുക എന്ന കാര്യത്തില്‍ വ്യക്തതയുമില്ല. ലെബനനിലെ ഹിസ്ബുള്ളയും സിറിയയിലെ സഖ്യസേനയുമാണ് മെഡിറ്ററേനിയന്‍ പ്രദേശത്ത് ഇറാന്റെ പിന്തുണയുള്ള ആകെയുള്ള സംഘങ്ങള്‍.

ഗാസയില്‍ ഇസ്രയേലിനെതിരെ പോരാടുന്ന ഹമാസിന് ശക്തമായ പിന്തുണയാണ് ഇറാന്‍ നല്‍കുന്നത്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് അമേരിക്കയെയാണ് ഇറാന്‍ കുറ്റപ്പെടുത്തുന്നത്. ഇസ്രയേലിന്റെ തുടര്‍ച്ചയായ ബോംബാക്രമണത്തില്‍ ആയിരക്കണക്കിന് പേരാണ് ഗാസയില്‍ കൊല്ലപ്പെടുന്നത്.ചെങ്കടല്‍വഴി കടന്നുപോകുന്ന ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ചില കപ്പലുകള്‍ ആക്രമിക്കപ്പെട്ടു. ഇതോടെ വിവിധ കമ്പനികള്‍ ചെങ്കടല്‍ വഴിയുള്ള കപ്പല്‍ യാത്ര ഒഴിവാക്കി മറ്റുമാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കുള്ള പ്രതികരണമായാണ് ഹൂതികള്‍ കപ്പല്‍ ആക്രമിക്കാന്‍ തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (16 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (25 minutes ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (34 minutes ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (45 minutes ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (59 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (1 hour ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (1 hour ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (1 hour ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (2 hours ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (9 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (9 hours ago)

Malayali Vartha Recommends