Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹമാസിനെതിരായ യുദ്ധം 80 ദിവസം പിന്നിടുമ്പോൾ.... ഗാസയിൽ പോരാട്ടം കടുപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു...കരയാക്രമണം വിപുലീകരിക്കാനുള്ള നിർദേശം...

26 DECEMBER 2023 01:33 PM IST
മലയാളി വാര്‍ത്ത

ഹമാസിനെതിരായ യുദ്ധം 80 ദിവസം പിന്നിടുമ്പോൾ, ഗാസയിൽ പോരാട്ടം കടുപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. യുദ്ധം അവസാനിപ്പിക്കണമെന്ന് രാജ്യാന്തര തലത്തിൽ സമ്മർദം ഉയരുന്നതിനിടെയാണ് ഗാസയിൽ കരയാക്രമണം വിപുലീകരിക്കാനുള്ള നെതന്യാഹുവിന്റെ നിർദേശം. യുദ്ധം അവസാനിപ്പിക്കാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഗാസയിൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇസ്രയേൽ സൈനികരെ കണ്ടു മടങ്ങിയ ശേഷമായിരുന്നു പ്രസ്താവന. ‘‘ഞങ്ങൾ അവസാനിപ്പിക്കുന്നില്ല. പോരാട്ടം തുടരുകയാണ്, വരും ദിവസങ്ങളിൽ അത് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇത് ഒരു നീണ്ട യുദ്ധമായിരിക്കും, ‌അവസാനിക്കാറായിട്ടില്ല.’’– നെതന്യാഹു പറഞ്ഞു. ഗാസയിൽ ബന്ദികളാക്കിയിരിക്കുന്ന നൂറോളം പേരെ സൈനിക സമ്മർദം ചെലുത്താതെ മോചിപ്പിക്കാനാകില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

 

തെക്കൻ ഗാസയിലെ ഖാൻ യുനിസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 23 പേർ കൂടി കൊല്ലപ്പെട്ടു. ഒറ്റരാത്രിയിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം നൂറു കവിഞ്ഞതായാണു റിപ്പോർട്ട്. മധ്യ ഗാസയിലെ മഗസി അഭയാർഥി ക്യാംപിനു നേരെയുണ്ടായ ആക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 20,674 ആയതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.അതെ സമയം ആരോഗ്യ മേഖല താറുമാറായ ഗസ്സയിൽ എകദേശം 50,000 ഗർഭിണികൾ ഐക്യരാഷ്ട്ര സഭ കണക്കുകൾ പുറത്തുവിട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. പ്രതിദിനം 180 പ്രസവങ്ങൾ വരെ നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. യു എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ ഫലസ്തീനിയൻ റെഫ്യുജീസ് (യു എൻ ആർ ഡബ്ല്യൂ എ) ആണ് ഏക ആശ്വാസം. നഴ്സുമാരും മിഡ്വൈഫുമാരും പ്രസവാനന്തര ശുശ്രൂഷകൾ നടത്തുന്നതിനും മറ്റുമായി കഠിന പ്രയത്നം ചെയ്യുകയാണ്.

നിലവിൽ യു എൻ ആർ ഡബ്ല്യൂ എ ഏഴ് കേന്ദ്രങ്ങളാണ് ഇതിനായി തുറന്നിരിക്കുന്നത്. കഴിഞ്ഞ 22 ലെ ഇസ്രയേൽ ആക്രമണത്തിന് മുൻപ് ഇവിടെ ഇത്തരത്തിലുള്ള 22 ഓളം കേന്ദ്രങ്ങൾ അന്താരാഷ്ട്ര ഏജൻസിക്ക് ഉണ്ടായിരുന്നു. ഗസ്സയിലെ ആരോഗ്യ മേഖല ആകെ തകർന്ന അവസ്ഥയിലാണെന്ന് ലോകാരോഗ്യ സംഘടന മേധാവിയും ഞായറാഴ്‌ച്ച പറഞ്ഞിരുന്നു. മാത്രമല്ല, ഇത്രയും പ്രതികൂല സാഹചര്യങ്ങളിലും, രോഗികൾക്ക് സേവനം ലഭ്യമാക്കുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.ഏക്സ് പ്ലാറ്റ്ഫോമിൽ കൂടിയാണ് ടെഡ്രോസ് അഡ്നോം ഗെബ്രെയേസൂസ് ഇക്കാര്യം പറഞ്ഞത്. കനത്ത അരക്ഷിതാവസ്ഥ നിലനിൽക്കുമ്പോഴും, മുറിവേറ്റ രോഗികളുടെ പ്രവാഹം തുടരുമ്പോഴും ഡോക്ടർമാരും നഴ്സുമാരും ആംബുലൻസ് ഡ്രൈവർ മാരും അടങ്ങുന്ന ആരോഗ്യ മേഖലയിലെ പ്രവർത്തകർ വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു.

 

യുദ്ധത്തിനു മുൻപുണ്ടായിരുന്നതിന്റെ 38 ശതമാനം കിടക്കകൾ മാത്രമെ ഇപ്പോൾ ലഭ്യമുള്ളു എന്നും ലോകാരോഗ്യ സ്മഘടന വക്താവ് ചൂണ്ടിക്കാണിച്ചു. അതുപോലെ നേരത്തെ ഫലസ്തീനിലുണ്ടായിരുന്നതിന്റെ 30 ശതമാനം ആരോഗ്യ പ്രവർത്തകർ മാത്രമെ ഇപ്പോൾ ജോലി ചെയ്യുന്നുള്ളു.അതേസമയം, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ആശുപത്രികൾ ഇസ്രയേൽ തകർത്തുകൊണ്ടിരിക്കുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഡിസംബർ 20 പ്രകാരമുള്ള, ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഗസ്സയിലെ ആരോഗ്യ മേഖലയിലെ കെട്ടിടങ്ങൾക്ക് നേരെ ഇസ്രയേൽ 246 ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നിരവധി ആംബുലൻസുകൾക്ക് നേരെയും ആക്രമണങ്ങൾ നടന്നിട്ടുണ്ട്.

വഴിയിൽ ഉപേക്ഷിക്കപ്പെട്ട രോഗികൾ ഭക്ഷണത്തിനായി യാചിക്കുന്ന കാഴ്‌ച്ചകൾ വരെ കാണാൻ കഴിയുന്നു എന്ന് കഴിഞ്ഞയാഴ്‌ച്ച ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. യുദ്ധം നടക്കുന്ന പ്രദേശത്ത് ഉണ്ടായിരുന്ന 36 ആശുപത്രികളിൽ വെറും ഒൻപതെണ്ണം മാത്രമാണ് ഭാഗികമായിട്ടാണെങ്കിലും ഇപ്പോഴും പ്രവർത്തിക്കുന്നത്.അതേസമയം വടക്കൻ ഗസ്സയിൽ ഒന്നുപോലും പ്രവർത്തിക്കുന്നുമില്ല. ഗസ്സയിലെ 80 ശതമാനത്തോളം ജനങ്ങളെയും തെക്കൻ ഗസ്സയിലേക്ക് മാറ്റി പാർപ്പിച്ചു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (16 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (25 minutes ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (34 minutes ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (45 minutes ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (59 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (1 hour ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (1 hour ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (1 hour ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (2 hours ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (9 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (9 hours ago)

Malayali Vartha Recommends