Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഒറ്റദിവസം കൊണ്ട് ഗാസയിലെ കര, വ്യോമ, നാവിക സേനകള്‍ സംയുക്തമായി, ഏകദേശം 200 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന...മേഖലയില്‍ നിന്ന് ഹമാസ് ആയുധ ശേഖരം കണ്ടത്തിയെന്ന് ഐഡിഎഫ്...

26 DECEMBER 2023 02:50 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ഗാസയിലെ കര, വ്യോമ, നാവിക സേനകള്‍ സംയുക്തമായി ഏകദേശം 200 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ഞായറാഴ്ച അറിയിച്ചു. തങ്ങളുടെ കര പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതായി ഐഡിഎഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം.വടക്കന്‍ ഗാസയിലെ ജനവാസ് മേഖലയില്‍ നിന്ന് ഹമാസ് ആയുധ ശേഖരം കണ്ടത്തിയെന്ന് ഐഡിഎഫ് പറഞ്ഞു. സ്‌കൂളുകളും ആരോഗ്യ കേന്ദ്രവും പള്ളിയുമുള്ള പ്രദേശത്തു നിന്നാണ് ഇത് കണ്ടെത്തിയത്. കുട്ടികള്‍ക്ക് അനുയോജ്യമായ സ്‌ഫോടക ബെല്‍റ്റുകള്‍, ഡസന്‍ കണക്കിന് മോര്‍ട്ടാര്‍ ഷെല്ലുകള്‍, നൂറുകണക്കിന് ഗ്രനേഡുകള്‍, രഹസ്യാന്വേഷണ രേഖകള്‍ എന്നിവ കണ്ടെത്തിയെന്നും ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു.ഈ കേന്ദ്രങ്ങളിലേക്ക് സൈന്യം ആക്രമണം അഴിച്ചുവിട്ടെങ്കിലും ചില ഭീകരര്‍ രക്ഷപ്പെട്ടിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കായി തെരച്ചില്‍ നടക്കുന്നെന്നും ഇസ്രായേല്‍ വ്യക്തമാക്കി.

 

തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലെ ഒരു സൈനിക കമാന്‍ഡ് സെന്ററില്‍ ടാര്‍ഗെറ്റുചെയ്ത റെയ്ഡില്‍ ഡസന്‍ കണക്കിന് ഗ്രനേഡുകളും സ്‌ഫോടകവസ്തുക്കളും ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ കണ്ടെത്തിയതായി ഐഡിഎഫ് സൈനികര്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.ഫലസ്തീനിലെ ഗസ്സയിൽ ഇസ്രായേൽ സേന നടത്തുന്ന ആക്രമണത്തിൽ മരണസംഖ്യ 20,674 ആയി ഉയർന്നു.കൊല്ലപ്പെട്ടവരിൽ 8200 പേർ കുട്ടികളാണ്. 54,536 പേർക്ക് പരിക്കേൽക്കുകയും 7000 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരിൽ 8663 പേർ കുട്ടികളാണ്.അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 303 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 3450 പേർക്ക് പരിക്കേറ്റു.

ഇസ്രായേൽ ആക്രമണം തുടങ്ങിയ ഒക്ടോബർ ഏഴ് മുതൽ ഡിസംബർ 26 വരെയുള്ള കണക്കാണിത്.അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേന നടത്തുന്ന റെയ്ഡും കെട്ടിടങ്ങൾ തകർക്കലും തുടരുകയാണ്. തുൽകരീം പട്ടണത്തിൽ നിന്ന് മുൻ തടവുകാരനായ ആളെ ഇസ്രായേൽ സേന വീണ്ടും അറസ്റ്റ് ചെയ്തു. 32കാരനായ ഇസ് ലാം ബൂലി റിയാദ് ബദീറാണ് അറസ്റ്റിലായത്.പടിഞ്ഞാറൻ റാമല്ലയിലെ സഫ ഗ്രാമത്തിൽ നിന്ന് ഗ്രാമസഭാ തലവനായ റഷാദ് കരാജെയെയും റാമല്ലയിലെ അൽ മസായഫിൽ നിന്ന് മുമ്പ് വിട്ടയക്കപ്പെട്ട തടവുകാരൻ ഇഹ്സാൻ ഷായഹിനെയും സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടിൽ റെയ്ഡ് നടത്തിയാണ് ഇഹ്‌സാനെ കസ്റ്റഡിയിലെടുത്തത്.അതിനിടെ, ഗസ്സയിൽ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. നാലു പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ ഗസ്സയിൽ വെച്ചാണ് ഇരുവരും കൊല്ലപ്പെട്ടത്.

 

82-ാം ബറ്റാലിയനിലെ രണ്ട് സൈനികർക്കും 75-ാം ബറ്റാലിയനിലെ ഒരു സൈനിക ഓഫീസർക്കുമാണ് പരിക്കേറ്റത്.വടക്കൻ ഗസ്സിയിൽവെച്ചാണ് മറ്റൊരു സൈനികന് പരിക്കേറ്റത്. കരയുദ്ധം ആരംഭിച്ച് രണ്ട് മാസത്തിനിടെ 160 ഇസ്രായേൽ സൈനികരാണ് കൊല്ലപ്പെട്ടത്.ഹമാസ് ഭീകരർക്കെതിരായ പോരാട്ടം കടുപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വടക്കൻ ഗാസയിൽ ഇസ്രായേൽ സൈനികരെ സന്ദർശിച്ച ശേഷമാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. തന്റെ സർക്കാർ ഈ പോരാട്ടം അവസാനിപ്പിക്കുകയാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന.കരയാക്രമണം വിപുലീകരിക്കാനാണ് നെതന്യാഹു നിർദ്ദേശം നൽകിയിരിക്കുന്നത്. സാധാരണക്കാർക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുന്നത് പരമാവധി കുറയ്‌ക്കാൻ സാധ്യമായ എല്ലാ മുൻകരുതലുകളും സൈന്യം സ്വീകരിക്കുന്നുണ്ടെന്നും ഇസ്രായേൽ അറിയിച്ചു. യുദ്ധമേഖലകളിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കാൻ സൈന്യം ശ്രമിക്കുന്നുണ്ട്. എന്നാൽ ഹമാസ് ഭീകരർ ഇതിന് തടയിടാനാണ് ശ്രമിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (16 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (25 minutes ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (34 minutes ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (45 minutes ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (59 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (1 hour ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (1 hour ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (1 hour ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (2 hours ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (9 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (9 hours ago)

Malayali Vartha Recommends