Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഇറാന്‍ അനുകൂല ഭീകരവാദികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമായ മൂന്നു പേര്‍ക്കു പരുക്കേറ്റതിനെ തുടര്‍ന്ന് ഇറാഖിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങൾക്കു നേരെ യുഎസ് സേനയുടെ ആക്രമണം....

26 DECEMBER 2023 03:23 PM IST
മലയാളി വാര്‍ത്ത

ഇറാന്‍ അനുകൂല ഭീകരവാദികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമായ മൂന്നു പേര്‍ക്കു പരുക്കേറ്റതിനെ തുടര്‍ന്ന് ഇറാഖിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങൾക്കു നേരെ യുഎസ് സേനയുടെ ആക്രമണം. കതൈബ് ഹിസ്ബുല്ലയും ഇവരോട് ചേർന്ന് പ്രവർത്തിക്കുന്ന മറ്റ് സംഘങ്ങളുടേയും നിയന്ത്രണത്തിലുള്ള മൂന്ന് ഇടങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയത്. ഇറാഖിലെയും സിറിയയിലെയും യുഎസ് സൈനികർക്ക് നേരെ തീവ്രവാദ സംഘടനകൾ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.

‘‘പ്രസിഡന്റിന്റെ നിർദേശ പ്രകാരം, ഹിസ്ബുല്ലയും ഇവരോട് ചേർന്ന് പ്രവർത്തിക്കുന്ന മറ്റ് സംഘങ്ങളുടേയും നിയന്ത്രണത്തിലുള്ള മൂന്ന് ഇടങ്ങളിലായി യുഎസ് സേന ആക്രമണം നടത്തി. ഇറാഖിലെയും സിറിയയിലെയും യുഎസ് സൈനികർക്ക് നേരെ ഇറാന്റെ പിന്തുണയോടെ എർബിൽ എയർ ബേസിൽ ഉൾപ്പെടെ നടന്ന ആക്രമണ പരമ്പരയ്ക്കുള്ള തിരിച്ചടിയാണിത്. എയർ ബേസിൽ നടത്തിയ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു’’ –യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ എക്സിൽ കുറിച്ചു.

 

 

തങ്ങളുടെ സൈനികരേയും താൽപര്യങ്ങളേയും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഓസ്റ്റിൻ വ്യക്തമാക്കി. മേഖലയിലെ സംഘർഷം വലുതാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ അവിടെയുള്ള യുഎസ് പൗരൻമാരെയും മറ്റ് സംവിധാനങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഓസ്റ്റിൻ കൂട്ടിച്ചേർത്തു.


2007ൽ ഇറാന്റെ റെവല്യൂഷനറി ഗാർഡ്സാണ് ഹിസ്ബുല്ല രൂപവത്കരിച്ചത്. ഹിസ്ബുല്ലയെ 2009ൽ യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഗാസയിൽ ഹമാസിനെതിരെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെയാണ് ഇറാഖിൽ യുഎസ് സൈനികര്‍ക്കുനേരെ ആക്രമണം വര്‍ധിച്ചത്. ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളെ അമർച്ച ചെയ്യാനായി ഇറാഖിൽ 2,500 ഓളം യുഎസ് സൈനികരെ വിന്യസിച്ചിട്ടുണ്ട്. സിറിയയിൽ 900 പേരുമുണ്ട്

ഇറാഖിൽ ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘമായ കതൈബ് ഹിസ്ബുള്ളയ്ക്കെതിരെ ആക്രമണം നടത്തി യു എസ്. ഇറാഖിലെ ഈ സംഘത്തിന്റെ മൂന്ന് താവളങ്ങൾക്ക് നേരെ യുഎസ് സൈന്യം തിങ്കളാഴ്ച ആക്രമണം നടത്തിയതായി പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു. വടക്കൻ ഇറാഖിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർക്ക് പരിക്കേറ്റതിനെത്തുടർന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ ആണ് കതൈബ് ഹിസ്ബുള്ളയ്ക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടത്.

ഇറാഖിലെയും സിറിയയിലെയും യുഎസ് ഉദ്യോഗസ്ഥർക്ക് നേരെ ഇറാൻ സ്പോൺസർ ചെയ്യുന്ന മിലിഷ്യ ഗ്രൂപ്പുകൾ നടത്തുന്ന ആക്രമണങ്ങൾക്കുള്ള മറുപടിയാണ് ഇപ്പോൾ കതാബ് ഹിസ്ബുള്ളയ്ക്ക് നൽകിയിരിക്കുന്നതെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ ഭീകരസംഘം കഴിഞ്ഞ തിങ്കളാഴ്ച രാവിലെ നടത്തിയ ആക്രമണത്തിൽ യുഎസ് സൈനികരിലൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതായി ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് അഡ്രിയൻ വാട്‌സൺ നേരത്തെ അറിയിച്ചിരുന്നു.

 

 

ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനകൾ യുഎസ് സൈനികർക്ക് നേരെ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കുള്ള പ്രതികാര നടപടിയാണ് യുഎസ് ഇപ്പോൾ നടത്തിയിരിക്കുന്ന പ്രത്യാക്രമണം. ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് ശേഷം ഇസ്രായേൽ-ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇറാഖിലും സിറിയയിലും അമേരിക്കൻ സൈനികർക്ക് നേരെ നിരവധി ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘങ്ങൾ ആണ് യുഎസ് സൈനികർക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (16 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (25 minutes ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (34 minutes ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (45 minutes ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (59 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (1 hour ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (1 hour ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (1 hour ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (2 hours ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (9 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (9 hours ago)

Malayali Vartha Recommends