Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഗാസയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ പ്രധിരോധ ചെലവിനായി അടുത്ത വർഷം 8.3 ബില്യൺ യുഎസ് ഡോളർ വർധിക്കണമെന്ന് ഇസ്രായേൽ...

26 DECEMBER 2023 04:34 PM IST
മലയാളി വാര്‍ത്ത

ഗാസയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ പ്രധിരോധ ചെലവിനായി അടുത്ത വർഷം 8.3 ബില്യൺ യുഎസ് ഡോളർ വർധിക്കണമെന്ന് ഇസ്രായേൽ. 2024 ലെ മൊത്തത്തിലുള്ള ബജറ്റിന് മൊത്തം 562 ബില്യൺ ഷെക്കലുകൾ, അതായത് 55 ബില്യൺ യുഎസ് ഡോളർ വേണ്ടിവരുമെന്ന് തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച രേഖയിൽ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മേയിൽ ചെലവ് പദ്ധതി ആദ്യമായി അംഗീകരിച്ചപ്പോൾ ഇത് 513 ബില്യൺ ആയിരുന്നു. സൈനിക ചെലവുകൾക്കൊപ്പം, ഇസ്രായേലിന്റെ വടക്കൻ, തെക്കൻ അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ള 120,000 ആളുകളെ ഒഴിപ്പിക്കാൻ 10 ബില്യൺ ഷെക്കൽ അധികമായി വേണ്ടിവരുമെന്ന് മന്ത്രാലയം അറിയിച്ചു,

പോലീസിനും മറ്റ് സുരക്ഷാ സേവനങ്ങൾക്കും ഉയർന്ന ബജറ്റ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 7 ന് ഹമാസിന്റെ ആക്രമണത്തിൽ തകർന്ന ജനവാസ കേന്ദ്രങ്ങളുടെ, പുനർനിർമ്മാണത്തിനും തെക്ക് ഗാസ മുനമ്പിൽ ഹമാസിനെതിരായ കര ഓപ്പറേഷനായി ലക്ഷക്കണക്കിന് റിസർവസ്റ്റുകളെ അണിനിരത്തുകയും, ഹിസ്ബുള്ള തീവ്രവാദികളുടെ ഭീഷണിയെ നേരിടാൻ വടക്ക് കൂടുതൽ സൈനികരെ വിന്യസിക്കുകയും ചെയ്ത യുദ്ധത്തിൽ

ഇസ്രായേലിന്റെ ഉയർന്ന സാമ്പത്തിക ചിലവ് അടിവരയിട്ട് കാണിക്കുന്നു. ഗാസയിലെ വ്യോമാക്രമണത്തിനും ഇസ്രായേൽ പ്രദേശത്തേക്ക് തൊടുത്തുവിട്ട റോക്കറ്റുകളും ഡ്രോണുകളും തടയുന്നതിനും വിലകൂടിയ നിരവധി മിസൈലുകൾ ഉപയോഗിച്ചിരുന്നു.

വലിയ തോതിലുള്ള സൈനിക ആക്രമണത്തിലൂടെ ഫലസ്തീൻ സിവിലിയൻമാരുടെ എണ്ണം കുറയ്ക്കുന്നതിന് കൂടുതൽ ടാർഗെറ്റഡ് ഓപ്പറേഷനുകളിലേക്ക് മാറാൻ അമേരിക്ക ഇസ്രായേലിന്മേൽ സമ്മർദ്ദം ചെലുത്തുമ്പോൾ, ഹമാസിനെ പൂർണമായി നശിപ്പിക്കുന്നത് വരെ യുദ്ധം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ച് പറയുന്നു. യുഎസിൽ നിന്നുള്ള അധിക സഹായം പരിഗണിക്കാതെ തന്നെ, അധിക ധനസഹായം ആവശ്യമായി വരുമെന്ന് മന്ത്രാലയം അറിയിച്ചു.

 

വലിയ കടബാധ്യതകൾക്കായി 4 ബില്യൺ ഷെക്കലുകൾ കൂടി ആവശ്യമാണെന്നും കൂട്ടിച്ചേർക്കുന്നു. ഇസ്രയേലിന്റെ ദീര്‍ഘകാല പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് എല്ലാ രീതിയിലും വലിയ തിരിച്ചടിയായിരുന്നു ഇസ്രായേൽ ഹമാസ് യുദ്ധം. നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം അധികാരം നഷ്ടമാകുക എന്നത് ചിന്തിക്കാനാകില്ല. എന്നാല്‍ യുദ്ധം നെതന്യാഹുവിന്റെ കസേര ഇളക്കിയേക്കുന്ന വെല്ലുവിളിയായി ഉയർന്നിരിക്കുകയാണ്.

ഇസ്രയേല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ വ്യക്തമാണ്. ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ക്ക് വേണ്ടി പ്രതിദിനം 2100 കോടിയോളം രൂപയാണ് നെതന്യാഹു സര്‍ക്കാര്‍ ചെലവിട്ടുകൊണ്ടിരുന്നത്. പ്രതിരോധ സേനയ്ക്ക് വേണ്ടിയല്ലാതെയുള്ള എല്ലാ ഫണ്ടുകളും വെട്ടിക്കുറച്ചും മറ്റ് ചെലവുകള്‍ നിയന്ത്രിച്ചും മാത്രമേ കടബാധ്യതകളും വിലക്കയറ്റം പോലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ നിയന്ത്രിക്കാന്‍ സാധിക്കു. ഇസ്രയേലിലെ തൊഴില്‍-കാര്‍ഷിക മേഖലയിൽ എല്ലാം പഴയപടി ആക്കിയെടുക്കാന്‍ ഇനി വര്‍ഷങ്ങളുടെ സമയം വേണ്ടിവരുമെന്ന് വിദഗ്ദര്‍ പറയുന്നു. മുന്‍കാല സംഘര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഇസ്രയേല്‍ സേനയില്‍ റിസര്‍വ് സൈനികരുടെ പങ്കാളിത്തം അധികമാണ്. ഇത് വിപണിയില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്.

 

കാര്‍ഷികവൃത്തി ഉള്‍പ്പെടെ വിവിധ വ്യവസായ മേഖലകളുടെ നിലനില്‍പ്പിന് തന്നെ ഇവ വലിയ ഭീഷണിയും സൃഷിടിക്കുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ 10,000 കര്‍ഷകരുടെ കുറവാണ് ഇസ്രയേലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെസ്റ്റ് ബാങ്കിലെ അധിനിവേശ പ്രവര്‍ത്തനങ്ങള്‍ക്കും ജൂത പാഠശാലകള്‍ക്കും വേണ്ടി ഏകദേശം 29,000 കോടി രൂപയാണ് കഴിഞ്ഞ മെയ് മാസം നെതന്യാഹു സര്‍ക്കാര്‍ മാറ്റിവച്ചത്. ഏകദേശം 66,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഇതുവരെ സംഘര്‍ഷം മൂലമുണ്ടായ ഒരു രാജ്യമാണ് വലിയൊരു തുക ഇപ്പോഴും സഖ്യകക്ഷിയുടെ താത്പര്യങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. നെതന്യാഹു സര്‍ക്കാരിന്റെ മുന്‍ഗണകളാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (16 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (25 minutes ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (34 minutes ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (45 minutes ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (59 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (1 hour ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (1 hour ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (1 hour ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (2 hours ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (9 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (9 hours ago)

Malayali Vartha Recommends