ഗസ്സയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ വേണം; ഗസ്സയില്‍ മാനുഷിക പ്രവർത്തനങ്ങൾ നടത്താൻ ജോർദാനുമായി സഹകരിച്ച് വരും ദിവസങ്ങളിൽ പ്രവർത്തിക്കും; നിർണായക നീക്കവുമായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ടു നിർണായക പ്രതികരണം നടത്തിയിരിക്കുകയാണ്. ഗസ്സയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ വേണമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ചർച്ചയിൽ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് വ്യക്തമാക്കി.
വര്‍ധിച്ചുവരുന്ന മാനുഷിക പ്രതിസന്ധി ഫലസ്തീനെ പിടികൂടിയെന്നും മാക്രോണിന്‍റെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. പ്രസ്താവനയിൽ വ്യക്തമാക്കുന്ന മറ്റൊരു കാര്യം, ഗസ്സയില്‍ മാനുഷിക പ്രവർത്തനങ്ങൾ നടത്താൻ ജോർദാനുമായി സഹകരിച്ച് വരും ദിവസങ്ങളിൽ ഫ്രാൻസ് പ്രവർത്തിക്കുമെന്നാണ് .
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ സിവിലിയന്മാർക്കെതിരെ ഇസ്രായേൽ കുടിയേറ്റക്കാർ നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും പുതിയ ആസൂത്രിത കുടിയേറ്റങ്ങൾ തടയുന്നതിനുമുള്ള നടപടികളുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി . ഗസ്സയില്‍ ആക്രമണം ശക്തമാക്കാനും നീട്ടാനുമുള്ള ഇസ്രായേലിന്‍റെ പ്രഖ്യാപനത്തില്‍ കടുത്ത ആശങ്കയുണ്ടെന്ന് ഫ്രാന്‍സ് ആശങ്ക പ്രകടിപ്പിച്ചു .
https://www.facebook.com/Malayalivartha























