Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...

2024 യുദ്ധവര്‍ഷം, ഇനി യുദ്ധത്തിന് ഒരു ദിവസം പോലും അവധിയില്ല, ഹമാസുകളെ ഉന്‍മൂലനം ചെയ്യുന്നതുവരെ പോരാട്ടം തുടരും, വരുംമാസങ്ങളില്‍ അതിശക്തമായ പോരാട്ടത്തിന് തയാറെടുക്കുകയാണെന്ന് നെതന്യാഹു...!!!

29 DECEMBER 2023 02:55 PM IST
മലയാളി വാര്‍ത്ത

2024-ാം ആണ്ട് യുദ്ധവര്‍ഷമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിരിക്കുന്നു. അവസാനത്തെ ഹമാസ് തീവ്രവാദിയെ ഉന്‍മൂലനം ചെയ്യുന്നതുവരെ പോരാട്ടം തുടരുമെന്നും വരുംമാസങ്ങളില്‍ അതിശക്തമായ പോരാട്ടത്തിന് തയാറെടുക്കുകയുമാണെന്ന് നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നു. ഇസ്രായേല്‍-പാലസ്തീന്‍ പോരാട്ടം മൂന്നാം മാസത്തിലെത്തിയതോടെ ഗാസയിലും പരിസരങ്ങളിലുമായി മരണസംഖ്യ 21,000 കടന്നിരിക്കുന്നു. പരിക്കേറ്റവരുടെ അന്‍പതിനായിരത്തിനു മുകളിലാണ്. അഭയാര്‍ഥികള്‍ എട്ടുലക്ഷം പേരാണ്.

വെടിനിറുത്തല്‍ വെറും വഞ്ചനയായിരുന്നുവെന്നും വെടിനിറുത്തലിന്റെ മറവില്‍ ഹമാസുകള്‍ കൂടുതല്‍ ആയുധങ്ങള്‍ സംഭരിച്ചുകൂട്ടുകയായിരുന്നുവെന്നുമാണ് ഇസ്രായേല്‍ പറയുന്നത്. ഏഴു ദിവസത്തെ യുദ്ധ ഇടവേളയുടെ മറവില്‍ ഹമാസ് ഭീകരന്‍മാര്‍ ഒളിത്താവളങ്ങളില്‍ നിന്ന് സുരക്ഷിത ഇടങ്ങളിലേക്ക് കടന്നതും ഇസ്രായേലിന് തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ ഇനി യുദ്ധത്തിന് ഒരു ദിവസം പോലും അവധിയില്ലെന്നും ഹമാസുകളെ തരിപ്പണമാക്കുമെന്നുമാണ് നെതന്യാഹു ആവര്‍ത്തിക്കുന്നത്.

കൂടുതല്‍ ശക്തമായ യുദ്ധത്തിന് തയാറാകാനും രാജ്യം ഒപ്പം നില്‍ക്കുമെന്നും സൈനികരോട് നെതന്യാഹു വ്യക്തമാക്കി. ഇതിന്റെ ഭാഗമായി
തിങ്കളാഴ്ച നെതന്യാഹു വടക്കന്‍ ഗാസയില്‍ സൈനികരെ സന്ദര്‍ശിച്ചു ഒരു മണിക്കൂറോളം ആശയവിനിമയം നടത്തി. യുദ്ധം കടുപ്പിക്കുന്നതിന്റെ ഭാഗമായി തെക്കന്‍ മധ്യ ഗാസയില്‍ ഇസ്രായേല്‍ ഇന്നലെ മുതല്‍ ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.

തെക്കന്‍ ഗാസയില്‍ ഹമാസിന്റെ തുരങ്കശൃംഖലകള്‍ ഉള്‍പ്പെട്ട നൂറോളം ഇടങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. മധ്യ ഗാസയില്‍ ഇസ്രയേല്‍ സേന ഷെല്ലാക്രമണം ശക്തമാക്കിയിരിക്കുകയാണ്. തെക്കും വടക്കും പൂര്‍ണനിയന്ത്രണത്തിലാക്കിയ ശേഷമാണ് ഇസ്രയേല്‍ സൈന്യം മധ്യ ഗാസയിലേക്കു തിരിയുന്നത്. 1948 ലെ യുദ്ധകാലത്ത് പലസ്തീന്‍കാര്‍ അഭയം തേടിയ നുസേറത്ത്, മഗസി, ബുറേജ് പട്ടണങ്ങള്‍ മധ്യ ഗാസയിലാണ്. ഇന്നലെ മാത്രം ഇവിടെ മുന്നൂറു മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

യുദ്ധം മാസങ്ങള്‍ നീണ്ടാല്‍ തന്നെയും ആത്യന്തിക വിജയം ഇസ്രായേലിനായിരിക്കുമെന്ന് നെതന്യാഹു അവകാശപ്പെടുമ്പോഴും യുദ്ധത്തിന്റെ പല ഘട്ടങ്ങളിലും ഇസ്രായേല്‍ യുദ്ധഭൂമിയില്‍ പതറുകയാണ്.
ഇസ്രയേലിനെ പിന്തുണയ്ക്കുന്ന യുഎസിനോടുള്ള രോഷം തീര്‍ക്കാന്‍ അവരുടെ മേഖലാതാവളങ്ങളില്‍ ഇറാന്‍ ബന്ധമുളള സായുധസംഘങ്ങള്‍ ആക്രമണം നടത്തുന്നതും സംഘര്‍ഷ സ്ഥിതി വഷളാക്കിയിരിക്കുകയാണ്. ഇറാഖിലെ ഇര്‍ബിലില്‍ യുഎസ് സൈനികതാവളത്തിനു നേരെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഡ്രോണാക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.

ഇസ്രായേല്‍ വെടിനിര്‍ത്തലിന് ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സ്വന്തം പാര്‍ട്ടിയായ ലിക്കുഡിന്റെ പാര്‍ലമെന്റംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഹമാസിന്റെ അവസാനം കാണാതെ യുദ്ധം നിര്‍ത്തില്ലെന്ന് വോള്‍സ്ട്രീറ്റ് ജേണല്‍ പത്രത്തിലെഴുതിയ ലേഖനത്തിലും നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.തിളക്കമില്ലാത്ത ക്രിസ്മസും പുതുവത്സരമാണ് പശ്ചിമേഷ്യയില്‍ ഇക്കൊല്ലം വന്നിരിക്കുന്നുത്. ഏറ്റവുമധികം തീര്‍ഥാടകരും സഞ്ചാരികളും എത്തുന്ന ക്രിസ്മസ് വേളയില്‍ വിശുദ്ധ നാട്ടിലേക്ക് വിദേശികള്‍ കടന്നുവരുന്നില്ല. ശരാശരി 10 ലക്ഷം തീര്‍ഥാടകരാണ് ക്രിസ്മസ് കാലത്ത് ഇസ്രായേലില്‍ സന്ദര്‍ശനം നടത്തിയിരുന്നത്.

വെസ്റ്റ് ബാങ്കിലെ പ്രധാന പട്ടണമായ ബത്ലഹം സഞ്ചാരികളൊഴിഞ്ഞ് ശോകമൂകമായിരിക്കുന്നു. പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബത്ലഹമില്‍ ക്രിസ്മസ് ആഘോഷം ഒഴിവാക്കാന്‍ പ്രാദേശിക അധികൃതര്‍ തീരുമാനമെടുത്തത്. തിരുപ്പിറവി ദേവാലയത്തിനു സമീപത്തെ ചത്വരം ഏറെക്കാലം കൂടി ക്രിസ്മസ് മരവും അലങ്കാര വിളക്കുകളുമില്ലാതെ ഇരുണ്ടുകിടന്നു. ഇസ്രായേലിലെ പ്രധാന നഗരങ്ങളായ ബേതലഹേം, ജറുസലേം, ജറീക്കോ എന്നിവിടങ്ങളിലൊന്നും തീര്‍ഥാടകരുടെ സാന്നിധ്യമില്ലാതായിരിക്കുന്നു.

ക്രിസ്തുവിന്റെ ജനനം, മാമോദീസ, പ്രഭാഷണം, മരണം എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്കൊന്നും വിദേശയാത്രക്കാര്‍ കടന്നുവരുന്നില്ല. വിവിധഭാഗങ്ങളില്‍നിന്നുള്ള സഞ്ചാരികളെക്കൊണ്ടു നിറയുമായിരുന്ന ഹോട്ടലുകളും റസ്റ്ററന്റുകളും ആളും ബഹളവുമില്ലാതെ അടഞ്ഞുകിടക്കുകയാണ്. മാത്രവുമല്ല ഇസ്രായേലിന്റെ കാര്‍ഷക ഉത്പന്നങ്ങള്‍ക്ക് വിദേശ വിപണി ഇടിയുകയും ചെയ്തു.

അതിനിടെ ഇസ്രയേലിന്റെ ശത്രുപക്ഷത്തുളള യെമനിലെ ഹൂതികള്‍ ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്കു നേരെ ആക്രമണം തുടരുകയാണ്. യെമനിലെ തുറമുഖത്തിനു സമീപം ഇന്നലെ ഒരു കപ്പല്‍ അവര്‍ ആക്രമിച്ചു സ്‌ഫോടനം നടത്തി.
പുതുവര്‍ഷത്തില്‍ പശ്ചിമേഷ്യയില്‍ കൂട്ടക്കൊലകള്‍ നടക്കുമെന്ന് തീര്‍ച്ചയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (11 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (20 minutes ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (26 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (33 minutes ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (47 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (59 minutes ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (1 hour ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (8 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (8 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (8 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (8 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (8 hours ago)

Malayali Vartha Recommends