Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...

ഹമാസിന്റെ ക്രൂരതകളുടെയും സ്ത്രീകൾക്കെതിരെ നടത്തിയ, ലൈംഗികാതിക്രമങ്ങളുടെയും ഭയാനകമായ ദൃശ്യങ്ങൾ പുറത്ത്.... അർദ്ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം.. അതിക്രൂരമായ രീതിയിൽ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പൊലീസ്...

29 DECEMBER 2023 04:46 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം . ഗസ്സയിൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ വൃക്ക, കരൾ, ഹൃദയം തുടങ്ങിയ അവയവങ്ങൾ മോഷ്ടിച്ച് ഇസ്രയേൻ അവയവക്കച്ചവടം നടത്തുന്നു എന്നുള്ള റിപോർട്ടുകൾ പുറത്തു വന്നിരുന്നു. ജനീവ ആസ്ഥാനമായ യൂറോ മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റസ് മോണിറ്റർ ആണ് ഈ ആരോപണം ഉന്നയിച്ചിരുക്കുന്നത്. വടക്കൻ ഗസ്സയിലെ അൽശിഫ ആശുപത്രിയിൽനിന്ന് ഇസ്രയേൽ ഡസൻ കണക്കിന് മൃതദേഹങ്ങൾ എടുത്തുകൊണ്ടുപോകുന്നതായി സംഘടന ആരോപിക്കുന്നു. ഇസ്രയേൽ വിട്ടുനൽകിയ മൃതദേഹങ്ങളിൽ വൃക്ക, കരൾ, ഹൃദയം, കോക്ലിയ, കോർണിയ തുടങ്ങിയ പ്രധാനപ്പെട്ട അവയവങ്ങൾ ഉണ്ടായിരുന്നില്ല എന്ന ഗസ്സയിലെ മെഡിക്കൽ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയതായും യൂറോ മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റസ് മോണിറ്റർ പറയുന്നത്. എന്നാൽ അതിനെ നിഷേധിച്ചു കൊണ്ട് ഇസ്രായേൽ രംഗത്ത് വരികയും ചെയ്തു.

 

ഇവർ പറയുന്നതുപോലെ അവയവങ്ങൾ മൃതശരീരങ്ങളിൽ നിന്ന് വെട്ടിയെടുക്കാൻ കഴിയില്ല എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. മണിക്കൂറുകൾ നീണ്ട അതി സങ്കീർണണമായ ശസ്ത്രക്രിയയാണ് ഹൃദയവും, വൃക്കയും, കരളുമൊക്കെ മാറ്റിവെക്കൽ. അത് മൃതശരീരങ്ങളിൽ നിന്ന് സാധ്യമല്ല. നൂറായിരം ഫോർമാലിറ്റികൾ പാലിച്ചുകൊണ്ടുള്ള അതി സങ്കീർമ്മണ്ണമായ ശസ്ത്രക്രിയയാണ് അവയമാറ്റം.അല്ലാതെ ഇവർ പറയുന്നതുപോലെ, മോർച്ചറിയിൽ പോയി ശവമെടുത്ത്, വെട്ടിക്കീറി ഹൃദയം തുറന്ന് മറ്റൊരു വ്യക്തിയിൽ തുന്നിപ്പിടിപ്പിക്കാൻ ആവില്ല.അതുകൊണ്ടുതന്നെ ഒറ്റനോട്ടത്തിൽ വ്യാജവാർത്തയും ഭീതി വ്യാപാരവുമാണ് ഇതെന്ന് വ്യക്തമാണ്.എന്നാൽ ഇപ്പോൾ ഹമാസിന്റെ ക്രൂരതകളുടെയും സ്ത്രീകൾക്കെതിരെ നടത്തിയ ലൈംഗികാതിക്രമങ്ങളുടെയും ഭയാനകമായ ദൃശ്യങ്ങൾ പുറത്ത്. ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ ഹമാസ് ആക്രമണം നടത്തിയിരുന്നു. ഇതിന്റെ ബാക്കിപത്രമായ വേദനിപ്പിക്കുന്ന ദൃശ്യങ്ങൾക്കാണ് ഇസ്രയേൽ പൊലീസ് ഉദ്യോഗസ്ഥരും മറ്റും സാക്ഷികളായത്.

 

മദ്ധ്യ ഇസ്രായേലിൽ നിന്നുള്ള രണ്ട് കുട്ടികളുടെ അമ്മയും ഇരകളിലൊരാളാണ്. ഒക്‌ടോബർ ഏഴിന് ഇവരെ കാണാതായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരിച്ചറിയാൻ സാധിക്കാത്തരീതിയിൽ മുഖം കത്തിക്കരിഞ്ഞ നിലയിൽ ഇവരുടെ മൃതദേഹം റോഡിൽ നിന്നാണ് കണ്ടെത്തിയത്. അർദ്ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ഈ സ്ത്രീ അതിക്രൂരമായ രീതിയിൽ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പൊലീസ് അറിയിച്ചു.ക്രൂരപീഡനത്തിനിരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ വിവിധയിടങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു സംസ്ഥാനത്ത് 30ലധികം സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സന്നദ്ധപ്രവർത്തകരും സൈനികരും അറിയിച്ചു. ഇരകളുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ജനനേന്ദ്രിയ ഭാഗങ്ങളിൽ പരിക്കേൽപ്പിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.

ഒരു സ്ത്രീയുടെ തുടയിലും അരക്കെട്ടിലും ആണി തറച്ചിരിക്കുന്നതിന്റെ ഫോട്ടോഗ്രാഫുകളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.ഗാസയ്ക്ക് സമീപമുള്ള ഭീകരരുടെ താവളത്തിൽ, രണ്ട് സൈനികരെ ജനനേന്ദ്രിയത്തിൽ വെടിവച്ചാണ് കൊന്നത്.അതേസമയം, ലൈംഗികാതിക്രമ ആരോപണങ്ങൾ ഹമാസ് നിഷേധിച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും യുഎന്നിലെവനിതകളും ആരോപണങ്ങൾ ഉടനടി അംഗീകരിക്കാത്തതിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ടതായി ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.ഒക്ടോബർ ഏഴിന് നടന്ന സംഭവങ്ങളെക്കുറിച്ച് വിശദീകരിച്ച പൊലീസ്, സ്ത്രീകളുടെ ശരീരത്തിൽ നിന്ന് ഫോറൻസിക് തെളിവുകൾ ശേഖരിക്കുന്നതിൽ തങ്ങൾ ആദ്യം ശ്രദ്ധിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തി. ദുഃഖവും മതപരമായ കാര്യങ്ങളുമെല്ലാം പരിഗണിച്ച് പല മൃതദേഹങ്ങളും തിടുക്കപ്പെട്ട് സംസ്‌കരിച്ചു. ഫോറൻസിക് തെളിവുകൾ ശേഖരിക്കാൻ സാധിക്കാത്തതിനാൽ ലൈംഗികാതിക്രമ കേസുകൾ അന്വേഷിക്കുന്നതിൽ തടസങ്ങൾ നേരിട്ടു.ആയുധധാരികളായ ഭീകരർ സ്ത്രീകളെ ക്രൂരമായി മർദിക്കുന്നത് കണ്ടെന്ന് സപിർ എന്നയാൾ മൊഴി നൽകിയിട്ടുണ്ട്.

 

കുറഞ്ഞത് അഞ്ച് സ്ത്രീകളെയെങ്കിലും ബലാത്സംഗം ചെയ്ത് കൊന്നതിന് താൻ സാക്ഷിയാണെന്ന് സപിർ വ്യക്തമാക്കി.ഒരു സ്ത്രീയെ കഷ്ണങ്ങളാക്കുന്നത് താൻ കണ്ടെന്ന് സപിർ വെളിപ്പെടുത്തി. ഒരു ഭീകരൻ അവരെ ബലാത്സംഗം ചെയ്യുന്നു. ഈ സമയം, മറ്റൊരാൾ ഒരു കട്ടർ പുറത്തെടുത്ത് സ്തനങ്ങൾ മുറിച്ചെടുത്തു.അത് മറ്റൊരു ഭീകരന് എറിഞ്ഞുകൊടുത്തു. അയാൾ അതുവച്ച് കളിക്കുകയായിരുന്നു.അതേസമയം, മറ്റ് മൂന്ന് സ്ത്രീകളെ തീവ്രവാദികൾ ബലാത്സംഗം ചെയ്യുന്നതും അവരുടെ തല ഛേദിക്കുന്നതും കണ്ടെന്നും സാക്ഷി വ്യക്തമാക്കി. ഒളിച്ചിരുന്നുകൊണ്ട് എടുത്ത ഫോട്ടോഗ്രാഫുകളും സപിർ പൊലീസിന് നൽകി.ഹമാസ്‌ സംഘത്തിലുള്ള അഞ്ച് അക്രമികൾ ഒരു സ്ത്രീയെ ആക്രമിക്കുന്നത് കണ്ടെന്ന് മറ്റൊരു ദൃക്സാക്ഷി മൊഴി നൽകി. എല്ലാവരുടെയും കൈകളിൽ ആയുധമുണ്ട്. ഇവരിലൊരാൾ നഗ്നയായ ഒരു യുവതിയെ നിലത്തുകൂടി വലിച്ചിഴക്കുന്നത് താൻ കണ്ടെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (13 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (22 minutes ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (28 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (35 minutes ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (49 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (1 hour ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (8 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (8 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (8 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (8 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (8 hours ago)

Malayali Vartha Recommends