Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...

മോശയുടെ വടി നീട്ടി അമേരിക്ക; ഇസ്രയേലിനായി ചെങ്കടൽ പിളരും; ഹൂതികൾ മുങ്ങി ചാവുന്നു; ആ ബൈബിൾ വചനം സത്യമാവുന്നു!!!

29 DECEMBER 2023 06:50 PM IST
മലയാളി വാര്‍ത്ത
ഹൂത്തികളുടെ ആക്രമണങ്ങളും യുഎസ് പ്രതിരോധവും  മിഡിൽ ഈസ്റ്റിൽ സംഘർഷത്തിന്റെ മൂർച്ച കൂട്ടുകയാണ് . ഇസ്രായേൽ ഗാസയിൽ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ചെങ്കടലിൽ ഉപരോധം തീർക്കുമെന്ന് ഹൂഥികളും എന്ത് വില കൊടുത്തും ചെങ്കടലുകളിൽ പ്രവേശിക്കുന്ന കപ്പലുകൾക്ക് സുരക്ഷാ ഒരുക്കുമെന്ന് അമേരിക്കയും വെല്ലുവിളിക്കുന്നു . ഇവിടെ ജയം ആർക്കെന്നു പറയാനാകാത്ത അവസ്ഥയിലാണ് ലോകരാജ്യങ്ങൾ. അതുകൊണ്ടുതന്നെ ബൈബിളിലെ ഒരു കഥയാണ് ഇവിടെ ഓര്മ വരുന്നത്  
യഹോവ ഈജിപ്‌തിനുമേൽ 10 ബാധകൾ വരുത്തി എന്ന് പറയുന്നു . അഹരോൻ തന്റെ വടികൊണ്ട്‌ നൈൽ നദിയെ  അടിച്ചപ്പോൾ നദിയിലെ വെള്ളം മുഴുവനും രക്തമായി മാറി. അതിലെ മീനെല്ലാം ചത്തുപോയി, നദി വല്ലാതെ നാറാനും തുടങ്ങി. രണ്ടാമത്തെ ബാധയുടെ സമയത്ത്‌ കട്ടിലിൽ കയറിയ തവളകളെയെല്ലാം കൈകൊണ്ട്‌ ഓടിച്ചുകളയുന്ന ഫറവോൻ
അടുത്തതായി, നൈൽ നദിയിൽനിന്ന്‌ തവളകൾ കയറിവരാൻ യഹോവ ഇടയാക്കി. അവ എല്ലായിടത്തും—അടുപ്പുകളിലും, അടുക്കളയിലെ പാത്രങ്ങളിലും, ആളുകളുടെ കട്ടിലുകളിലുമെല്ലാം—നിറഞ്ഞു. തവളകൾ ചത്തപ്പോൾ ഈജിപ്‌തുകാർ അവയെ വലിയ കൂമ്പാരങ്ങളായി കൂട്ടി. ദേശത്തു മുഴുവനും വല്ലാത്ത നാറ്റമായി.

  പിന്നെ, അഹരോൻ തന്റെ വടികൊണ്ട്‌ നിലത്ത്‌ അടിച്ചു. അപ്പോൾ നിലത്തെ പൊടി പേനായിത്തീർന്നു. പറന്നുനടക്കുന്ന, കടിക്കുന്ന ഒരുതരം പേൻ. ഇതാണ്‌ ഈജിപ്‌തു ദേശത്ത്‌ ഉണ്ടായ മൂന്നാമത്തെ ബാധ.

മൂന്നാമത്തെ ബാധയുടെ സമയത്ത്‌ ഒരു സ്‌ത്രീയെ കൊതുകുകൾ കടിക്കുന്നു
പിന്നെ ഉണ്ടായ ബാധകൾ ഈജിപ്‌തുകാരെ മാത്രമേ ബാധിച്ചുള്ളൂ, ഇസ്രായേല്യരെ ബാധിച്ചില്ല. വലിയ ഈച്ചകൾ ആയിരുന്നു അടുത്ത ബാധ. അവ ഈജിപ്‌തുകാരുടെയെല്ലാം വീടുകളിലേക്ക്‌ ഒന്നടങ്കം ഇരച്ചുകയറി. അഞ്ചാമത്തെ ബാധ മൃഗങ്ങളുടെമേൽ ആയിരുന്നു. ഈജിപ്‌തുകാരുടെ കന്നുകാലികളും ചെമ്മരിയാടുകളും കോലാടുകളുമെല്ലാം കൂട്ടമായി ചത്തുവീഴാൻ തുടങ്ങി.

  അടുത്തതായി, മോശെയും അഹരോനും കുറെ ചാരം എടുത്ത്‌ വായുവിലേക്ക്‌ എറിഞ്ഞു. അപ്പോൾ മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ വലിയ കുരുക്കൾ പൊങ്ങാൻ തുടങ്ങി. ഇതായിരുന്നു ആറാമത്തെ ബാധ.

അതുകഴിഞ്ഞ്‌ മോശെ തന്റെ കൈ ആകാശത്തേക്ക്‌ ഉയർത്തി, അപ്പോൾ യഹോവ ഇടിയും കന്മഴയും അയച്ചു. മഴ പോലെ ആകാശത്തുനിന്ന്‌ ഐസ്‌ കട്ടകൾ പെയ്യുന്നതിനാണ്‌ കന്മഴ എന്നു പറയുന്നത്‌. ഈജിപ്‌ത്‌ കണ്ടിട്ടുള്ളതിൽ വെച്ച്‌ ഏറ്റവും ഭയങ്കരമായ കന്മഴയായിരുന്നു അത്‌.

നാലാമത്തെ ബാധയുടെ സമയത്ത്‌ ഈജിപ്‌തുകാർ ഈച്ചകളെ ഓടിക്കാൻ ശ്രമിക്കുന്നു. അഞ്ചാമത്തെ ബാധയുടെ സമയത്ത്‌ ഈജിപ്‌തുകാരുടെ മൃഗങ്ങൾ ചത്തുവീഴുന്നു. എട്ടാമത്തെ ബാധ വെട്ടുക്കിളികളുടെ ആക്രമണമായിരുന്നു. അതിനു മുമ്പോ പിമ്പോ അത്ര വലിയ ഒരു വെട്ടുക്കിളിപ്പട ഉണ്ടായിട്ടേയില്ല. കന്മഴയിൽ നശിക്കാതെ ബാക്കിയുണ്ടായിരുന്നതെല്ലാം അവ തിന്നൊടുക്കി.

  ഒമ്പതാമത്തെ ബാധയായി ദേശത്ത്‌ ഇരുട്ടു വ്യാപിച്ചു. മൂന്നു ദിവസം കൂരിരുട്ട്‌ ദേശത്തെ മൂടി. എന്നാൽ ഇസ്രായേല്യർ താമസിക്കുന്നിടങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു.

അവസാനം, ദൈവം തന്റെ ജനത്തോട്‌ ഒരു കോലാട്ടിൻ കുട്ടിയുടെയോ ചെമ്മരിയാട്ടിൻ കുട്ടിയുടെയോ രക്തമെടുത്ത്‌ തങ്ങളുടെ വീട്ടുവാതിലിന്റെ കട്ടിളയിന്മേൽ തളിക്കാൻ പറഞ്ഞു. പിന്നെ, ദൈവത്തിന്റെ ദൂതൻ ഈജിപ്‌തിലൂടെ കടന്നുപോയി. ആട്ടിൻകുട്ടിയുടെ രക്തം കണ്ട വീടുകളിലുള്ള ആരെയും ദൂതൻ കൊന്നില്ല. എന്നാൽ അത്‌ ഇല്ലാതിരുന്ന എല്ലാ വീടുകളിലെയും മനുഷ്യന്റെയും മൃഗത്തിന്റെയും ആദ്യത്തെ കുട്ടിയെ ദൂതൻ കൊന്നുകളഞ്ഞു. ഇതായിരുന്നു പത്താമത്തെ ബാധ.

  അവസാനത്തെ ഈ ബാധയ്‌ക്കുശേഷം ഫറവോൻ ഇസ്രായേല്യരോടു പൊയ്‌ക്കൊള്ളാൻ പറഞ്ഞു. ദൈവജനമെല്ലാം പോകാൻ തയ്യാറായി നിന്നിരുന്നു. ആ രാത്രിയിൽത്തന്നെ അവർ ഈജിപ്‌തിൽനിന്നുള്ള തങ്ങളുടെ യാത്ര തുടങ്ങി എന്നും പറയുന്നു . ഇ  സ്രായേല്യരായ ഏകദേശം 6,00,000 പുരുഷന്മാരും നിരവധി സ്‌ത്രീകളും കുട്ടികളും ഈജിപ്‌തു വിട്ടു. കൂടാതെ യഹോവയിൽ വിശ്വസിച്ച മറ്റൊരു വലിയ ജനക്കൂട്ടവും ഇസ്രായേല്യരോടൊപ്പം അവിടെനിന്നും പോന്നു. അവരെല്ലാം തങ്ങളുടെ ചെമ്മരിയാടുകളെയും കോലാടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോന്നു.

പുറപ്പെട്ട്‌ ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഇസ്രായേല്യർ ചെങ്കടലിന്റെ തീരത്തെത്തി. അവിടെയിരുന്ന്‌ അവർ തങ്ങളുടെ ക്ഷീണം മാറ്റി. ഇതിനിടയിൽ, ഇസ്രായേല്യരെ വിട്ടയച്ചല്ലോ എന്നോർത്ത്‌ ഫറവോനും അവന്റെ ആളുകൾക്കും വിഷമം തോന്നാൻ തുടങ്ങി. ‘നമ്മൾ നമ്മുടെ അടിമകളെ വിട്ടയച്ചുകളഞ്ഞല്ലോ!’ എന്ന്‌ അവർ പറഞ്ഞു.

    അതുകൊണ്ട്‌ ഫറവോൻ പിന്നെയും തന്റെ മനസ്സുമാറ്റി. അവൻ പെട്ടെന്ന്‌ തന്റെ യുദ്ധരഥം ഒരുക്കി, സൈന്യത്തെയും തയ്യാറാക്കി. എന്നിട്ട്‌, 600 പ്രത്യേക രഥങ്ങളും ഈജിപ്‌തിലെ മറ്റെല്ലാ രഥങ്ങളുമായി അവൻ ഇസ്രായേല്യരെ പിടിക്കാനായി പിന്നാലെ പാഞ്ഞു.

ഫറവോനും സൈന്യവും പുറകെ വരുന്നതു കണ്ടപ്പോൾ ഇസ്രായേല്യർ പേടിച്ചു വിറച്ചു. ഓടിരക്ഷപ്പെടാൻ ഒരു വഴിയുമില്ലായിരുന്നു. ഒരു വശത്ത്‌ ചെങ്കടൽ, മറുവശത്താണെങ്കിൽ പാഞ്ഞടുക്കുന്ന ഈജിപ്‌തുകാരും. എന്നാൽ ആ സമയത്ത്‌ യഹോവ തന്റെ ജനത്തിനും ഈജിപ്‌തുകാർക്കും ഇടയിൽ ഒരു മേഘം വരാൻ ഇടയാക്കി. അതിനാൽ ഇസ്രായേല്യരെ ആക്രമിക്കാൻ വന്ന ഈജിപ്‌തുകാർക്ക്‌ അവരെ കാണാൻ കഴിഞ്ഞില്ല.

  അപ്പോൾ, ചെങ്കടലിനു നേരെ തന്റെ വടിനീട്ടാൻ യഹോവ മോശെയോടു പറഞ്ഞു. അവൻ അങ്ങനെ ചെയ്‌തപ്പോൾ അതിശക്തമായ ഒരു കിഴക്കൻകാറ്റ്‌ അടിക്കാൻ യഹോവ ഇടയാക്കി. കടലിലെ വെള്ളം രണ്ടു ഭാഗമായി പിരിഞ്ഞ്‌ രണ്ടു വശത്തും മതിൽപോലെ നിന്നു.

അപ്പോൾ ഇസ്രായേല്യർ ഉണങ്ങിയ നിലത്തുകൂടെ മാർച്ചുചെയ്യാൻ തുടങ്ങി. ലക്ഷക്കണക്കിന്‌ ആളുകൾ തങ്ങളുടെ എല്ലാ മൃഗങ്ങളോടും കൂടെ കുഴപ്പമൊന്നും കൂടാതെ കടലിന്റെ അങ്ങേ കരയിലെത്താൻ മണിക്കൂറുകളെടുത്തു. ഒടുവിൽ ഈജിപ്‌തുകാർക്ക്‌ ഇസ്രായേല്യരെ വീണ്ടും കാണാൻ കഴിഞ്ഞു. അവരുടെ അടിമകൾ കടന്നുകളയുകയായിരുന്നു! അതിനാൽ ഈജിപ്‌തുകാർ അവരുടെ പിന്നാലെ കടലിലേക്കു കുതിച്ചു.

  അവർ അങ്ങനെ ചെയ്‌തപ്പോൾ അവരുടെ രഥങ്ങളുടെ ചക്രങ്ങൾ ഊരിപ്പോകാൻ ദൈവം ഇടയാക്കി. ഈജിപ്‌തുകാർ വല്ലാതെ പേടിച്ച്‌, ‘യഹോവ ഇസ്രായേല്യർക്കുവേണ്ടി നമ്മോടു യുദ്ധം ചെയ്യുകയാണ്‌, വരൂ നമുക്ക്‌ ഇവിടെനിന്നും പുറത്തുകടക്കാം!’ എന്നു നിലവിളിച്ചു പറഞ്ഞു. പക്ഷേ അവർക്ക്‌ രക്ഷപ്പെടാനുള്ള സമയം ഇല്ലായിരുന്നു.

കാരണം, അപ്പോഴാണ്‌ ഈ ചിത്രത്തിൽ കാണുന്നതുപോലെ ചെങ്കടലിനുനേരെ തന്റെ വടിനീട്ടാൻ യഹോവ മോശെയോടു പറഞ്ഞത്‌. മോശെ അങ്ങനെ ചെയ്‌തപ്പോൾ, മതിലുകൾ പോലെ നിന്ന വെള്ളം കൂടിച്ചേർന്ന്‌ ഈജിപ്‌തുകാരെയും അവരുടെ രഥങ്ങളെയും മൂടി. സൈന്യം മുഴുവനും ഇസ്രായേല്യരുടെ പുറകെ കടലിലേക്കു പാഞ്ഞിരുന്നു. അതിൽ ഒരാൾ പോലും ജീവനോടെ പുറത്തുവന്നില്ല! ഇത് ബൈബിളിൽ പറയുന്നതാണ് . ഇന്ന് കാലത്തു ഇങ്ങനെ സംഭവിക്കുമെന്ന് ചിന്തിക്കാൻ നമുക്കാവില്ല . മനുഷ്യർക്ക് വേണ്ടി ഇത്തരമൊരു ധൗത്യം ഏറ്റെടുക്കാൻ ദൈവങ്ങൾക്ക് പോലും ആകുമെന്ന് പറയാനും വയ്യ

  ഏതായാലും ചെങ്കടലിൽ നടക്കുന്ന യുദ്ധം ഇപ്പോൾ ലോകരാജ്യങ്ങൾക്ക് മേൽ ഉണ്ടാക്കുന്ന സമ്മർദ്ദം ചെറുതല്ല.
 കനത്ത പോരാട്ടം നടക്കുന്ന ഗസയിൽ ഹമാസ് പോരാളികൾ കനത്ത പ്രഹരമാണ് ഇസ്രായേൽ സന്യത്തിന് മേൽ ഏൽപ്പിക്കുന്നതെന്നും അധിനിവേശത്തിനു മുന്നിൽ കീഴ്‌പ്പെടില്ലെന്നും ഹമാസ് നേതാവ് യഹ്‌യ സിൻവാർ ഗസക്ക് പുറത്തുള്ള നേതാക്കൾക്ക് അയച്ച കത്തിൽ പരാമർശിച്ചിട്ടുണ്ട് .

  അതേസമയം തെക്കൻ ഗസയിലേക്ക് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. 24 മണിക്കൂറിനുള്ളിൽ 100 കേന്ദ്രങ്ങൾ തകർത്തെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ഹമാസിന്റെ തിരിച്ചടിയിൽ മൂന്ന് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു. ചെങ്കടലിൽ ഇസ്രായേൽ കപ്പലുകൾക്ക് നേരെ ഹൂത്തി ആക്രമണം തുടരുകയാണ്. നൂർ ഷംസ് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സേന നടത്തിയ ഡ്രൊൺ ആക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റ ഇവിടേക്ക് ആംബുലൻസ് എത്തുന്നത് അടക്കം സൈന്യം തടഞ്ഞതായി റെഡ് ക്രസൻറ് സൊസൈറ്റി അറിയിച്ചു. വെസ്റ്റ് ബാങ്ക്, റാമല്ല എന്നിവിടങ്ങളിലും വ്യാപക പരിശോധന തുടരുകയാണ്.

    അൽ നാസർ ആശുപത്രി, ജോർദാനിയൻ ഫീൽഡ് ഹോസ്പിറ്റൽ എന്നിവയുടെ പരിസരങ്ങളിൽ തീവ്ര വ്യോമാക്രണമാണുണ്ടായത്. ഇസ്രായേൽ അധിനിവേശ സേന 80 പേരുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ കൈമാറിയതായും റിപ്പോർട്ടുണ്ട്.

ലബനാൻ അതിർത്തിയിൽനിന്ന് ഹിസ്ബുല്ല പിൻവാങ്ങിയില്ലെങ്കിൽ ഹസൻ നസ്‌റുല്ലയെ വകവരുത്തുമെന്ന് ഇസ്രായേൽ മന്ത്രി ബെന്നി ഗാന്റ്‌സ് താക്കീത് നൽകി. അതിനിടെ സൈനിക ഉപദേശകൻ സയ്യിദ് റിസ മൂസവിയുടെ കൊലക്ക് പകരം ചോദിക്കാതെ പിന്നോട്ടില്ലെന്ന് ഇറാൻ ഇസ്‌ലാമിക് റവലൂഷനറി ഗാർഡ് വ്യക്തമാക്കി.

വടക്കൻ, മധ്യ, തെക്കൻ ഗസ്സകളിൽ ആക്രമണംരൂക്ഷമായി തുടരുന്നതിനിടെ മരണം 21,110 ആയി. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരുടെ എണ്ണം 55,000 കടന്നു. ചികിത്സാ സംവിധാനങ്ങൾ ഇല്ലാത്തതു കാരണം പരിക്കേറ്റവരിൽ പലരും മരണപ്പെടുന്ന സ്ഥിതിയാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെസ്റ്റ് ബാങ്കിലെ നൂർ ശംസ് ക്യാമ്പിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ഏഴ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സക്കു പുറമെ വെസ്റ്റ് ബാങ്കിൽ നിന്നും നിരവധി ഫലസ്തീനികളെ സൈന്യം പിടിച്ചു കൊണ്ടുപോയി.

ഇസ്രയേലിന്റെ ആക്രമണം നേരിടുന്ന ഗാസയ്ക്കു പിന്തുണ പ്രഖ്യാപിച്ചാണ് ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ ആക്രമണം.  ഇറാന്റെ നിര്‍ദേശപ്രകാരമുള്ള ‘ഭീകരാക്രമണ’മാണ് ഹൂതികളുടേതെന്ന് ഇസ്രയേല്‍ സേനാവക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.

ഗാസ, വെസ്റ്റ് ബാങ്ക്, ലബനൻ, സിറിയ, ഇറാഖ്, ഇറാൻ, യെമൻ എന്നിവിടങ്ങളിൽ നിന്ന് ആക്രമണം നേരിടുന്നതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇതിൽ ആറിടത്തും തിരിച്ചടി നൽകുന്നതായും വ്യക്തമാക്കി. മേഖലയിൽ സമാധാനം സംരക്ഷിക്കാൻ സ്വീകരിക്കേണ്ട നടപടികൾ ഖത്തർ രാജാവ് ഷെയ്ഖ് തമിം ബിൻ ഹമദ് അൽത്താനിയെ ഫോണിൽ വിളിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചർച്ച ചെയ്തു.

ഗസ്സയിൽ വെടിനിർത്തൽ അനിവാര്യമാണ്, യുദ്ധം എന്നെന്നേക്കുമായി നിർത്താൻ ഇസ്രായേലിനുമേൽ സമ്മർദം സൃഷ്ടിക്കണമെ‌ന്നതിൽ തർക്കമില്ല. എന്നാൽ ഹൂതികളുടെ വരവിൽ ഗൂഢമായ ലക്ഷ്യങ്ങളുണ്ട്‌.ഹൂതികൾ സൃഷ്ടിക്കുന്ന കപ്പൽ ഗതാഗത തടസ്സം ഏറ്റവും കൂടുതൽ ബാധിക്കുന്നത് യൂറോപ്പിനും ഇസ്രായേലിനും തന്നെയായിരിക്കും.

ഇസ്രായേലുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളതോ അവിടേക്ക്‌ പോകുന്നതോ ആയ കപ്പലുകളാണ് ഹൂതികൾ ലക്ഷ്യം വെക്കുന്നത്. സൂയസ് കനാൽ വഴി യൂറോപ്യൻ തുറമുഖങ്ങളെ അവയുടെ ഏഷ്യൻ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന ചെങ്കടൽ വഴിയുള്ള ഈ കപ്പൽ മാർഗം (അൽ മന്ദാബ്‌) ആഗോള വാണിജ്യത്തിന് നിർണായകമായ മാർഗമാണ്, ലോകത്തിലെ ഏറ്റവും തിരക്കേറിയ പാതയാണിത്. ഇവിടെ ഒരു സംഘർഷം ഉണ്ടായാൽ അത് ബാധിക്കുന്നത് ലോകത്തെ മുഴുവനും ആയിരിക്കും . ഇതിൽ നിന്ന് രക്ഷപ്പെടാൻ മോശയുടെ വടിയുമായി യു  എന്നും മറ്റ്  രാഷ്ട്രങ്ങളും മുന്നിട്ട് ഇറങ്ങിയേ പറ്റു .  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (13 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (22 minutes ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (28 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (35 minutes ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (49 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (1 hour ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (8 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (8 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (8 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (8 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (8 hours ago)

Malayali Vartha Recommends