Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...

ഹാഫിസ് സയ്യിദിനെ സംരക്ഷിക്കുന്നത് പാകിസ്ഥാന് നല്ലതിനല്ല;പാക് ഭരണകൂടത്തിന് ഇന്ത്യയുടെ അന്ത്യശാസനം,ഉടന്‍ കൊടുംഭീകരനെ വിട്ടുകിട്ടണം,ജയിലിലാണെങ്കിലും സുഖവാസത്തിലാണ് ഈ ഭീകരന്‍,ലോകരാജ്യങ്ങളെ ബോധിപ്പിക്കാന്‍ വേണ്ടി പാക് ഭരണകൂടം നടത്തുന്ന നാടകം,കലിയിളകി ഇന്ത്യ രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍

29 DECEMBER 2023 07:46 PM IST
മലയാളി വാര്‍ത്ത

ഹാഫിസ് സയ്യിദിനെ വിട്ടുകിട്ടണം അല്ലെങ്കില്‍ പാകിസ്ഥാന്‍ ഇരന്നുവാങ്ങും. പാക് ഭരണകൂടത്തിന് ഇന്ത്യയുടെ അന്ത്യശാസനം. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദിനെ കാലങ്ങളായ് ചിറകിനടിയില്‍ ഒളിപ്പിച്ചിരിക്കുകയാണ് പാകിസ്ഥാന്‍. എന്നിട്ട് ലോകത്തിന് മുന്നില്‍ നിന്ന് നല്ലപിള്ള ചമയല്‍. ഇനിയും നിന്ന് ഉരുണ്ട് കളിക്കാനാണ് ഭാവമെങ്കില്‍ ഇന്ത്യയുടെ മറ്റൊരു മുഖം കാണേണ്ടിവരുമെന്ന് മുന്നറിയിപ്പ്. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. 2022 ഏപ്രിലില്‍ തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട രണ്ടുകേസുകളില്‍, കുറ്റക്കാരനെന്ന് കണ്ടെത്തിയ സയ്യിദിനെ(71) 33 വര്‍ഷത്തേക്ക് ജയിലില്‍ അടച്ചിരിക്കുകയാണ് പാക് കോടതി. പാക്കിസ്ഥാന്റെ ഭീകരവിരുദ്ധ വകുപ്പാണ് കേസെടുത്തത്. എന്നാല്‍, 26/11 ഭീകരാക്രമണ കേസില്‍ സയ്യിദ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.

2020 ലും ഇയാള്‍ക്കെതിരെ തീവ്രവാദ ഫണ്ടിങ്ങിന്റെ പേരില്‍ നിരവധി കേസുകള്‍ എടുക്കുകയും 15 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. ജയിലിനകത്തും പുറത്തുമായി കഴിച്ചുകൂട്ടുകയാണ് സയ്യിദ്. ചില സമയത്ത് ഇയാള്‍ വീട്ടുതടങ്കലിലായിരുന്നു. എന്നാല്‍, പലപ്പോഴും പാക്കിസ്ഥാനില്‍ സ്വതന്ത്രനായി സഞ്ചരിക്കുകയും, യോഗങ്ങളില്‍ പങ്കെടുത്ത് ഇന്ത്യയെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ നിരവധി കേസുകളില്‍ തേടുന്ന കുറ്റവാളിയാണ്. യുഎന്‍ വിലക്കിയ ഭീകരനാണ്. തെളിവുകള്‍ അടക്കം രേഖകളുടെ പിന്തുണയോടെയാണ് സയ്യിദിനെ ഇന്ത്യക്ക് വിട്ടുനല്‍കണമെന്നും, ഇവിടെ വിചാരണ നേരിടാന്‍ അനുവദിക്കണമെന്നും പാക്കിസ്ഥാനോട് ആവശ്യപ്പെട്ടത്', അരിന്ദം ബാഗ്ചി പറഞ്ഞു.

പാക്കിസ്ഥാനും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള കരാര്‍ നിലവിലില്ല. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സയ്യിദിനെ നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പാക്കിസ്ഥാന്‍ ഒന്നും ചെയ്തിട്ടില്ല. സയ്യിദിനും കൂട്ടാളികള്‍ക്കും എതിരായ അന്വേഷണത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പും ഇന്ത്യ പാക്കിസ്ഥാന് കത്തയച്ചിട്ടുണ്ടെങ്കിലും, അതൊന്നും ആ രാജ്യം ചെവിക്കൊണ്ടിട്ടില്ല. 2008 ലെ മുംബൈ ഭീകരാക്രമണം കഴിഞ്ഞ് അധികം വൈകാതെ സയ്യിദിനുെ അല്‍ഖൈ്വദയ്ക്കും എതിരെ അന്താരാഷ്ട്രതലത്തില്‍ യുഎന്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. സയ്യിദിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ദശലക്ഷം ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ആഗോള ഭീകര വിരുദ്ധ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ദൗത്യ സംഘം കരിമ്പട്ടികയില്‍ പെടുത്താതിരിക്കാന്‍ പാക് സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് പാക് കോടതി 33 വര്‍ഷത്തേക്ക് സയ്യിദിനെ ജയിലില്‍ അടച്ചത്.

2019ല്‍ പാക്കിസ്ഥാന്റെ അന്നത്തെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായിരുന്നു സയീദ് അറസ്റ്റിലായത്. ഭീകരവാദ കോടതി മുന്‍പാകെ ഹാജരാകാന്‍ ലാഹോറില്‍നിന്ന് ഗുജ്രാന്‍വാലയിലേക്കുള്ള യാത്രയ്ക്കിടെയാണ് പഞ്ചാബ് പൊലീസിന്റെ കൗണ്ടര്‍ ടെററിസം ഡിപ്പാര്‍ട്‌മെന്റ് ഇയാളെ അറസ്റ്റ് ചെയ്തത്. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ സ്ഥാപകനും ജമാഅത്ത് ഉദ്ദവ തലവനുമായ ഹാഫിസ് സയീദിനെ രണ്ട് കേസുകളിലായാണ് പാക് കോടതി ശിക്ഷിച്ചത്. ഇയാളുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാനും 3,40,000 രൂപ പിഴ ചുമത്താനും കോടതി ഉത്തരവിട്ടിരുന്നു.

2008 ലാണ് കടല്‍ മാര്‍ഗമെത്തിയ പാക് ഭീകരവാദികളുടെ ആക്രമണത്തില്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം വിറങ്ങലിച്ചത്. നാലുദിവസം നീണ്ടുനിന്ന ആക്രമണത്തിനൊടുവില്‍ വിദേശികള്‍ ഉള്‍പ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ദേശീയ സുരക്ഷ സംബന്ധിച്ച് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാനും പുതിയ പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കാനും ഇന്ത്യയെ പ്രേരിപ്പിച്ചത് ഈ ആക്രമണ പരമ്പരയായിരുന്നു. പത്ത് ലഷ്‌കര്‍ ഇ തയ്ബ ഭീകരവാദികള്‍ തിരക്കേറിയ സമയത്ത് മുംബൈ നഗരത്തില്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഒന്‍പത് തീവ്രവാദികളും സുരക്ഷാ വിഭാഗവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കറെ, മലയാളിയായ എന്‍എസ്ജി കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവരും വീരമൃത്യു വരിച്ചു. മൂന്നു ദിവസം നീണ്ട ഓപ്പറേഷനോടുവില്‍ ഭീകരരെ കൊലപ്പെടുത്തുകയും അജ്മല്‍ കസബിനെ ജീവനോടെ പിടികൂടുകയും ചെയ്തു. കസബ് തങ്ങളുടെ പൗരനാണെന്ന് പാക്കിസ്ഥാന്‍ പിന്നീട് സമ്മതിച്ചു. കസബിനെ പിന്നീട് തൂക്കിലേറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (10 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (19 minutes ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (25 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (32 minutes ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (46 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (58 minutes ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (1 hour ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (8 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (8 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (8 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (8 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (8 hours ago)

Malayali Vartha Recommends