പൈലറ്റിന്റെ പിഴവ്, റഷ്യയിൽ വിമാനം തണുത്തുറഞ്ഞ നദിയിൽ ലാൻഡ് ചെയ്തു, വിമാനത്തിൽ സ്ത്രീകളടക്കം 30 യാത്രക്കാർ

പൈലറ്റിന്റെ പിഴവ് മൂലം തണുത്തുറഞ്ഞ നദിയിൽ വിമാനം ലാൻഡ് ചെയ്യേണ്ടിവന്നു. റഷ്യയുടെ കിഴക്കൻ മേഖലയായ സിറിയങ്കയ്ക്ക് സമീപമുള്ള കോളിമ നദിയിലാണ് വിമാനം ലാൻഡ് ചെയ്തത്. വിമാനത്തിൽ സ്ത്രീകളടക്കം 30 യാത്രക്കാർ ഉണ്ടായിരുന്നു.കനത്ത മഞ്ഞ് മൂലം പൈലറ്റിന് റൺവേ കാണാൻ സാധിക്കാതെ വരികയും തുടർന്ന് തണുത്തുറഞ്ഞ നദിയിൽ ലാൻഡ് ചെയ്യുകയുമായിരുന്നുവെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
30 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. തണുത്തുറഞ്ഞ നദിയിൽ ലാൻഡ് ചെയ്ത വിമാനത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
തണുപ്പ് വകവെയ്ക്കാതെ വിമാനത്തിൽ നിന്ന് യാത്രക്കാർ പുറത്തിറങ്ങി. രണ്ട് കുട്ടികളടക്കം 34 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പൈലറ്റിന്റെ പിഴവ് മൂലം തണുത്തുറഞ്ഞ നദിയിൽ ലാൻഡ് ചെയ്തതെന്ന് ട്രാൻസ്പോർട്ട് പ്രോസിക്യൂട്ടർമാർ പറഞ്ഞു. എന്നാൽ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ കൂട്ടിച്ചേർത്തു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. പ്രത്യേക സമിതിയാകും അന്വേഷണം നടത്തുകയെന്ന് പ്രാദേശിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha























