Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...

ഏറ്റവും വലിയ മിസ്സൈൽ ആക്രമണമായി റഷ്യ..!തലസ്ഥാനമുൾപ്പടെ, വിവിധ യുക്രെയിൻ നഗരങ്ങൾ ലക്ഷ്യമാക്കിയുള്ള ആക്രമണം ശക്തം..തങ്ങൾ റഡാറിൽ നിരീക്ഷിച്ച മിസ്സൈൽ പക്ഷെ പിന്നീട് വ്യോമാതിർത്തി കടന്ന് തിരിച്ചു പോയതായും സൈനിക് വൃത്തങ്ങൾ..!

30 DECEMBER 2023 11:17 AM IST
മലയാളി വാര്‍ത്ത

റഷ്യ - യുക്രെയിൻ യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ മിസ്സൈൽ ആക്രമണമായിരുന്നു ഇന്നലെ റഷ്യ നടത്തിയത്. തലസ്ഥാനമുൾപ്പടെ, വിവിധ യുക്രെയിൻ നഗരങ്ങൾ ലക്ഷ്യമാക്കിയുള്ള ആക്രമണമായിരുന്നു അത്. അതിനിടയിൽ റഷ്യൻ മിസ്സൈൽ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച് എത്തിയതായി പോളണ്ട് സൈനിക വൃത്തങ്ങൾ ആരോപിച്ചു. തങ്ങൾ റഡാറിൽ നിരീക്ഷിച്ച മിസ്സൈൽ പക്ഷെ പിന്നീട് വ്യോമാതിർത്തി കടന്ന് തിരിച്ചു പോയതായും സൈനിക് വൃത്തങ്ങൾ അറിയിച്ചു.

ഏകദേശം 3 മിനിറ്റോളം തങ്ങളുടെ അതിർത്തിക്കുള്ളിൽ ഉണ്ടായിരുന്ന മിസ്സൈൽ ഏതാണ് 25 മൈൽ ദൂരത്തോളം ഉള്ളിലേക്ക് കടന്നുവെന്നും പോളണ്ട് പറയുന്നു. എന്നാൽ, അത് പിന്നീട് പോളണ്ട് അതിർത്തി കടന്നു പോയതായി പോളണ്ടിന്റെ റഡാറും നാറ്റോ റഡാറും സ്ഥിരീകരിച്ചു. യുക്രെയിനിലെ, കീവ്, ല്വിവ്, കാർക്കിവ് തുടങ്ങിയ നഗരങ്ങളിലെ മനുഷ്യാവാസ മേഖലകളിൽ നടത്തിയ മിസൈൽ ആക്രമണങ്ങൾ ചുരുങ്ങിയത് 30 പേരെങ്കിലും മരണമടഞ്ഞതായി റിപ്പോർട്ടുകൽ പറയുന്നു. 160 ഓളം പേർക്ക് പരിക്കുണ്ട്.

 

 

വെള്ളിയാഴ്‌ച്ച രാവിലെ രാജ്യത്തിന്റെ തെക്കും പടിഞ്ഞാറും മേഖലകളിലെ നഗരങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.ഡിംപ്രോ നഗരത്തിൽ ഒരു ഷോപ്പിങ് സെന്ററിനു നേരെയും പ്രസവാശുപത്രിക്ക് നേരെയും ആക്രമണം നടന്നതായി യുക്രെയിൻ അധികൃതർ പറഞ്ഞു. ഒഡേസയിൽ ഒരു റെസിഡെൻഷ്യൽ കെട്ടിടത്തിൽ മൂന്ന് റോക്കറ്റുകൾ പതിച്ചതിനെ തുടർന്ന് മൂന്ന് പേർ മരിക്കുകയും രണ്ട് കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പടെ 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഏതാണ്ട് 110 മിസൈലുകളാണ് റഷ്യ തൊടുത്തു വിട്ടതെന്ന് യുക്രെയിൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞു. റഷ്യയുടെ ആയുധശേഖരത്തിലുള്ള ഏതാണ്ട് ഒട്ടു മിക്ക ആയുധങ്ങളും അവർ ഇന്നലെ ഉപയോഗിച്ചു എന്നും സമൂഹമാധ്യമങ്ങളിലൂടെ സെലെൻസ്‌കി അറിയിച്ചു. പ്രതിരോധിക്കാൻ ഏറെ പ്രയാസമുള്ള ക്രൂയിസ് , ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ ഉപയോഗിച്ചതെന്ന് യുക്രെയിൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.

158 മിസൈലുകളും ഡ്രോണുകളുമായിരുന്നു റഷ്യ തൊടുത്തു വിട്ടത്. അതിൽ 87 ക്രൂയിസ് മിസൈലുകളും 27 ഡ്രോണുകളും തകർത്തതായും യുക്രെയിൻ സൈന്യം അറിയിച്ചു. എന്നാൽ, ഒരു ബാല്ലിസ്റ്റിക് മിസൈലിനെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (11 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (20 minutes ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (26 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (33 minutes ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (47 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (59 minutes ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (1 hour ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (8 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (8 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (8 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (8 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (8 hours ago)

Malayali Vartha Recommends