Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...

റൺവേയിൽ നിന്നും ഏകദേശം 1.6 കിലോമീറ്റർ മാറി 820 മീറ്റർ മാത്രം ഉയരത്തിൽ വച്ചുണ്ടായ അപകടം..കഴിഞ്ഞ മുപ്പത് വർഷക്കാലത്തിനിടയിൽ നേപ്പാളിൽ നടന്ന ഏറ്റവും വലിയ വിമാനാപകടത്തിൽ മരിച്ചവരിൽ രണ്ട് കുട്ടികളും 40 ജീവനക്കാരും 15 വിദേശ പൗരന്മാരും..72 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു

30 DECEMBER 2023 11:52 AM IST
മലയാളി വാര്‍ത്ത

ഇക്കഴിഞ്ഞ ജനുവരിയിൽ, നേപ്പാളിൽ നടന്ന, 72 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. പൈലറ്റ് അബദ്ധത്തിൽ പവർ കട്ട് ചെയ്തപ്പോൾ വിമാനത്തിന്റെ എഞ്ചിൻ നിലച്ചതാണ് അപകട കാരണം എന്നാണ് റിപ്പോർട്ട്. യെറ്റി എയർലൈൻസിന്റെ ഇരട്ട എഞ്ചിനുള്ള എ ടി ആർ 72-500 വിമാനമാണ് പൊക്കാര അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടയിൽ അപകടത്തിൽ പെട്ടത്. ജനുവരി 15 ന് ആയിരുന്നു സംഭവം.

 

 

 

റൺവേയിൽ നിന്നും ഏകദേശം 1.6 കിലോമീറ്റർ മാറി 820 മീറ്റർ മാത്രം ഉയരത്തിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. കഴിഞ്ഞ മുപ്പത് വർഷക്കാലത്തിനിടയിൽ നേപ്പാളിൽ നടന്ന ഏറ്റവും വലിയ വിമാനാപകടത്തിൽ മരിച്ചവരിൽ രണ്ട് കുട്ടികളും 40 ജീവനക്കാരും 15 വിദേശ പൗരന്മാരും ഉൾപ്പെടുന്നു. സർക്കാർ നിയമിച്ച പാനലാണ് ഇപ്പോൾ പൈലറ്റിന് പറ്റിയ അബദ്ധമാണ് അപകടത്തിന് കാരണം എന്ന് റിപ്പോർട്ട് നൽകീയിരിക്കുന്നത്.

ശരിയായ അറിവില്ലാത്തതിനാലും, സാധാരണ പ്രവർത്തന പ്രക്രിയ നിർവ്വചിക്കാത്തതിനാലും, പൈലറ്റുമാർ, ഫ്ളാപ് ലിവറിനു പകരം പറക്കുന്ന സമയത്ത് തന്നെ കണ്ടീഷൻസ് ലിവർ വലിച്ചു എന്നാണ് അന്വേഷണ സമിതി അംഗവും എയർനോട്ടിക്കൽ എഞ്ചിനീയറുമായ ദീപക് പ്രസാദ് ബാസ്റ്റോള പറഞ്ഞത്. ഇത് വിമാനത്തിലെ പവറിനെ നിയന്ത്രിക്കുന്ന ലിവറാണ് . ഇതോടെ പവർ നിലയ്ക്കുകയും എഞ്ചിൻ പ്രവർത്തനരഹിതമാവുകയും ചെയ്തു.

 

 

എഞ്ചിൻ പ്രവർത്തനം നിലച്ചെങ്കിലും സ്വാഭാവികമായ ആക്കം കാരണം പിന്നെയും 49 സെക്കന്റുകൾ കൂടി പറന്നിട്ടാണ് വിമാനം താഴേക്ക് പതിച്ചതെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അമിതമായ ജോലി ഭാരം, സമ്മർദ്ദം തുടങ്ങിയ മാനവിക ഘടകങ്ങളാണ് ഇത്തരത്തിൽ ഒരു അബദ്ധത്തിന് കാരണമായത് എന്നും റിപ്പോർട്ടിൽ പറയുന്നു. വിമാനം വേണ്ട രീതിയിൽ പരിപാലിച്ചിരുന്നു എന്നും അതിന് കേടുപാടുകൾ ഒന്നും ഇല്ലാതിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. അതുപോലെ പൈലറ്റുമാരും നേപ്പാൾ ഏവിയേഷൻ അഥോറിറ്റി അനുശാസിക്കുന്ന യോഗ്യതയുള്ളവരാണ്.

അപകടസ്ഥലത്തു നിന്നും കണ്ടെടുത്ത ബ്ലാക്ക്‌ബോക്സ് സിംഗപ്പൂരിൽ പരിശോധനക്കായി അയച്ചിരുന്നു. മാത്രമല്ല, അമേരിക്ക, കാനഡ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും അന്വേഷണ സംഘത്തോടൊപ്പം ചേർന്നിരുന്നു. 1992-ൽ ഒരു പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് എയർബസ് എ 300 വിമാനം കാഠ്മണ്ഡുവിലെക്ക് വരുന്ന വഴി മലയിടുക്കിൽ തകർന്ന് 167 പേർ മരിച്ചിരുന്നു. അതിന് ശേഷം നേപ്പാളിൽ നടക്കുന്ന ഏറ്റവും വലിയ വിമാന ദുരന്തമാണിത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 കൊടുമുടികളിൽ 8 എണ്ണം സ്ഥിതി ചെയ്യുന്ന ഈ കൊച്ചു രാജ്യത്ത്, 2000 ന് ശേഷം വിമാനാപകടങ്ങളിലും ഹെലികോപ്റ്റർ അപകടങ്ങളിലുമായി 350 ഓളം പേരാണ് മരണമടഞ്ഞിരിക്കുന്നത്. പെട്ടെന്ന് കാലാവസ്ഥ മാറുന്നതാണ് ഏറെയും അപകടങ്ങൾക്ക് കാരണമാകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (11 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (20 minutes ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (26 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (33 minutes ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (47 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (59 minutes ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (1 hour ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (8 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (8 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (8 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (8 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (8 hours ago)

Malayali Vartha Recommends