Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...

ബന്ദിമോചന ചർച്ചക്കില്ലെന്ന നിലപാടിൽ ഉറച്ച് ഹമാസ്...യുദ്ധം നീളുന്ന സാഹചര്യത്തിൽ ഇസ്രായേലിന് കൂടുതൽ ആയുധങ്ങൾ അനുവദിക്കുമെന്ന് പെന്‍റഗണ്‍ വ്യക്തമാക്കി... ഖാൻ യൂനുസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചു...

30 DECEMBER 2023 12:13 PM IST
മലയാളി വാര്‍ത്ത

മധ്യസ്ഥരാജ്യങ്ങളമായി ആശയവിനിമയം തുടരുന്നുണ്ടെങ്കിലും യുദ്ധം നിർത്താതെ ബന്ദിമോചന ചർച്ചക്കില്ലെന്ന നിലപാടിൽ ഉറച്ച് ഹമാസ് നേതൃത്വം.യുദ്ധം നീളുന്ന സാഹചര്യത്തിൽ ഇസ്രായേലിന് കൂടുതൽ ആയുധങ്ങൾ അനുവദിക്കുമെന്ന് പെന്‍റഗണ്‍ വ്യക്തമാക്കി. ഖാൻ യൂനുസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചു. വെസ്റ്റ്ബാങ്കിലും അതിക്രമം രൂക്ഷമായി തുടരുകയാണ്. അടിയന്തര വെടിനിർത്തൽ വൈകരുതെന്ന് രക്ഷാസമിതിയിൽ യു.എൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. ഇറാഖിലെ ഇർബിലിൽ യു.എസ് ഇൻറലിജൻസ് കേന്ദ്രത്തിന് നേരെ ഇസ്ലാമിക് റസിസ്റ്റൻസ് വിഭാഗം ആക്രമണം നടത്തി .

 

 

 

 

ആക്രമണം അവസാനിപ്പിക്കാതെ ബന്ദികൈമാറ്റ ചർച്ചക്ക് പ്രസക്തിയില്ലെന്ന് മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായി ഹമാസ് നേതാവ് ഒസാമ ഹംദാൻ വ്യക്തമാക്കി. തടവുകാരെ സൈന്യം കൊലപ്പെടുത്തിയ നടപടി ഇസ്രായേലിനുള്ളിൽ രൂപപ്പെടുത്തിയ പ്രതിഷേധമാണ് നെതന്യാഹുവിനെ ചർച്ചക്ക് പ്രേരിപ്പിക്കുന്നത്. അതേസമയം ഖത്തർ, ഈജിപ്ത് ഉൾപ്പെടെ മധ്യസ്ഥ രാജ്യങ്ങൾ യാതൊരു സമ്മർദവും തങ്ങൾക്കു മേൽ നടത്തുന്നില്ലെന്നും ഹമാസ് നേതാവ് പറഞ്ഞു. എന്നാൽ ബന്ദികളുടെ കൈമാറ്റത്തിന് ചില നിർദേശങ്ങൾ പരിഗണനയിലുണ്ടെന്ന് ബന്ധുക്കൾക്ക് മുമ്പാകെ നെതന്യാഹു അറിയിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം നീളുമെന്നുറപ്പായ സാഹചര്യത്തിൽ ഇസ്രായലിന് കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് പെന്‍റഗൺ അറിയിച്ചു. 147.5 മില്യൻ ഡോളറിന്‍റെ എം 107 റൈഫിളുകളും ഇസ്രായേലിന് കൈമാറുന്ന ആയുധങ്ങളിൽ ഉൾപ്പെടും. ഖാൻ യൂനുസിനു നേർക്ക് രാത്രി നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു.

 

 

ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ നൂറോളം കേന്ദ്രങ്ങളിൽ ഇന്നലെ ആക്രമണം നടത്തിയെന്ന് ഇസ്രായേൽ അറിയിച്ചു. ശക്തമായ ചെറുത്തുനിൽപ്പ് തുടരുന്നതായി അൽഖസ്സാം ബ്രിഗേഡും വ്യക്തമാക്കി. ഇറാഖിലെ ഇർബിലിൽ അമേരിക്കൻ സൈനിക താവളത്തോട് ചേർന്ന ഇൻറലിജൻസ് കേന്ദ്രത്തിനു നേർക്ക് ഡ്രോൺ ആക്രമണം നടത്തിയതായി ഇസ്ലാമിക് റസിസ്റ്റൻസ് വിഭാഗം പറഞ്ഞു. ചെങ്കടലിൽ കപ്പലുകൾക്കെതിരായ നടപടിയുടെ പേരിൽ യെമനെ അക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്ന നിലപാടിലാണ് ഹൂത്തികൾ. യു.എൻ രക്ഷാസമിതി ഇന്നലെ വീണ്ടും ഗസ്സയിലെ സ്ഥിതിഗതികളും ഫലസ്തീൻ പ്രശ്നവും ചർച്ച ചെയ്തു. യു.എ.ഇയുടെ ആവശ്യം മുൻനിർത്തിയാണ് യു.എൻ ഇടപെടൽ. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ അനിവാര്യമെന്ന് യു.എൻ സെക്രട്ടറി ജനറൽ പറഞ്ഞു. വെസ്റ്റ് ബാങ്കിലെ അതിക്രമങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഗസ്സയിലെ ഇസ്രായേൽ ക്രൂരതകൾക്കെതിരായ ഹർജി അന്താരാഷ്ട്ര ക്രിമിനൽ കോടതി ഫയലിൽ സ്വീകരിച്ചു. ഇതിനു മുൻകൈയെടുത്ത ദക്ഷിണാഫ്രിക്കയെ ഇസ്രായേൽ നേതൃത്വം വിമർശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (12 minutes ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (21 minutes ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (27 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (34 minutes ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (48 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി  (1 hour ago)

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (8 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (8 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (8 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (8 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (8 hours ago)

Malayali Vartha Recommends