അബുദാബിയിൽ നടക്കുന്ന അഹ്‌ലാൻ മോദി സമ്മേളത്തിൽ പങ്കെടുത്ത് സുരേഷ് ഗോപി; സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലിരിക്കുന്ന ചിത്രം പങ്കു വച്ചു

യുഎഇയില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബുദാബിയിൽ നടക്കുന്ന അഹ്‌ലാൻ മോദി സമ്മേളത്തിൽ പങ്കെടുത്ത് സുരേഷ് ഗോപി. സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലിരിക്കുന്ന ചിത്രം സുരേഷ് ഗോപി തന്നെയാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. സുരക്ഷാ ഉദ്യോഗസ്ഥനോടൊപ്പം കസേരയിലിരിക്കുന്ന ചിത്രമാണ് സുരേഷ് ഗോപി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
പുറകിൽ പ്രധാനസേവകനെ കാണാനെത്തിയിരിക്കുന്ന പതിനായിരക്കണക്കിന് ജനങ്ങളെയും ചിത്രത്തിൽ കാണാം.സമ്മേളനത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ 65,000 പിന്നിട്ടതോടെ ഫെബ്രുവരി 2-നാണ് സംഘാടകർ ബുക്കിംഗ് അവസാനിപ്പിച്ചത്. ഏകദേശം 3.5 ദശലക്ഷം ഇന്ത്യക്കാരാണ് യുഎഇയിലുള്ളത്. 150-ലേറെ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് അഹ്‌ലാൻ മോദി സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
അതേസമയം യുഎഇയില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും അദ്ദേഹം സംസാരിച്ചുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്.യുഎഇ പ്രസിഡന്‍റിനെ സഹോദരൻ എന്നും മോദി പ്രസംഗത്തില്‍ വിശേഷിപ്പിച്ചു.
https://www.facebook.com/Malayalivartha
























