Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

അമേരിക്കയുടെ ശക്​തമായ ഇടപെടലുണ്ടായിട്ടും ഇസ്രായേലി​ന്‍റെ കടുംപിടിത്തം... ഗസ്സയില്‍​ വെടിനിർത്തൽ ചർച്ച വീണ്ടും വഴിമുട്ടി...ഉപാധികളുമായി ഒത്തുപോകാനാവില്ലെന്ന്​ വ്യക്തമാക്കി നെതന്യാഹു...

16 FEBRUARY 2024 12:12 PM IST
മലയാളി വാര്‍ത്ത

അമേരിക്കയുടെ ശക്​തമായ ഇടപെടലുണ്ടായിട്ടും ഇസ്രായേലി​ന്‍റെ കടുംപിടിത്തം കാരണം ഗസ്സയില്‍​ വെടിനിർത്തൽ ചർച്ച വീണ്ടും വഴിമുട്ടി. ഹമാസിന്‍റെ സാങ്കൽപിക ഉപാധികളുമായി ഒത്തുപോകാനാവില്ലെന്ന്​ വ്യക്തമാക്കിയ നെതന്യാഹു, ഇസ്രായേൽ സംഘത്തെ കൈറോയിൽ നിന്ന്​ തിരികെ വിളിക്കുമെന്ന് മുന്നറിയിപ്പ്​ നൽകി. ഇറാനിയൻ സൈനിക കപ്പലിനു നേരെ അമരിക്ക​ സൈബർ ആക്രമണം നടത്തിയതായി യു.എസ്​ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ എൻ.ബി.സി ചാനൽ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ്​ കപ്പലിനു നേരെ മിസൈൽ ആക്രമണം നടത്തിയതായി ഹൂതികൾ അറിയിച്ചു. ഇസ്രായേൽ സൈന്യം അതിക്രമിച്ചു കയറിയ ഗസ്സയിലെ അൽ നാസർ ആശുപത്രിയിൽ സ്ഥിതി അതീവ ദയനീയമായി തുടരുകയാണ്.

 

വെടിനിർത്തൽ കരാർ വ്യവസ്​ഥകൾ ചർച്ച ചെയ്യാൻ ​വിളിച്ചു ചേർത്ത യുദ്ധകാര്യ മന്ത്രിസഭയുടെയും വിപുലീകൃത സർക്കാറി​ന്‍റെയും യോഗങ്ങളിൽ തീരുമാനമായില്ലെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ അറിയിച്ചു. മന്ത്രിമാർക്കിടയിലും അഭിപ്രായ ഭിന്നത ശക്​തമാണ്​. ഗസ്സയിലേക്ക്​ കൂടുതൽ സഹായം എത്തിച്ച്​ സംഘർഷത്തിന്​ അയവു വരുത്തണമെന്ന മധ്യസ്​ഥ രാജ്യങ്ങളുടെ ആവശ്യവും ഇസ്രായേൽ അംഗീകരിച്ചില്ല. കൂടുതൽ ചർച്ചക്കായി സി.ഐ.എ മേധാവി ഖത്തറിൽ നിന്ന്​ ഇസ്രായേലിൽ എത്തി. ​ വെടിനിർത്തലിനു സർക്കാർ വഴങ്ങണമെന്നാവശ്യ​പ്പെട്ട്​ ​ ബന്ദികളുടെ ബന്​ധുക്കൾ തെൽ അവീവിലെ പ്രധാന റോഡ്​ ഉപരോധിച്ചു.

മരണമുനമ്പിൽ നിന്ന്​ തങ്ങളുടെ ഉറ്റവരെ എത്രയും വേഗം മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഗസ്സയി​ലെ അൽനാസർ ആശുപത്രിക്കു നേരെ നടന്ന ഇസ്രായേൽ അതിക്രമത്തെ യു.എന്നും വിവിധ രാജ്യങ്ങളും അപലപിച്ചു.ആശുപത്രിയിൽ ഇരച്ചുകയറിയ സൈന്യം രോഗികളെയും അഭയാർഥികളെയും ബലം പ്രയോഗിച്ച്​ പുറന്തള്ളി. സൈന്യം നടത്തിയ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഹമാസി​െൻറ പ്രവർത്തന കേന്ദ്രമാണെന്ന പതിവു കുറ്റ​പ്പെടുത്തൽ നടത്തിയാണ്​ അൽനാസർ ആശുപത്രിക്കെതിരെ ഇസ്രായേലി​ന്‍റെ അതിക്രമം. ആരോഗ്യകേന്ദ്രങ്ങൾ തകർക്കാനും വംശീയ ഉൻമൂലനത്തിനും വേണ്ടി ഇസ്രായേൽ നടത്തുന്ന ആസൂത്രിത പ്രചാരണം മാത്രമാണിതെന്ന്​ ഹമാസ്​ പ്രതികരിച്ചു. പിന്നിട്ട 24 മണിക്കൂറിനിടയിൽ 87 പേർ കൂടി മരിച്ചതോടെ ഗസ്സയിലെ ആകെ മരണം 28,663 ആയി.

 

ലബനാനിൽ നിന്ന്​ കിർയത്​ ഷ്​മോനക്കു നേരെ നിരവധി മിസൈലുകളയച്ച്​ ഹിസ്​ബുല്ല. ഇസ്രായേൽ സേന ദക്ഷിണ ലബനാനിൽ പ്രത്യാക്രമണം നടത്തി. ചെങ്കടലിലും സംഘർഷം രൂക്ഷമായി. ഇറാൻ ​സൈനിക കപ്പലിനു നേരെ സൈബർ ആക്രമണം നടത്തിയെന്ന്​ യു.എസ്​ ഉദ്യോഗസ്​ഥരെ ഉദ്ധരിച്ച്​ എൻ.ബി.സി ചാനൽ. എന്നാൽ ഇറാ​െൻറ പ്രതികരണം അറിവായിട്ടില്ല. ബ്രിട്ടീഷ്​ ചരക്കുകപ്പലിനു നേരെ ആക്രമണം നടത്തിയതായി ഹൂതികൾ. അടുത്ത ആഴ്​ച യു.എൻ രക്ഷാസമിതിയിൽ ഗസ്സ വെടിനിർത്തൽ പ്രമേയത്തിൽ വോ​ട്ടെടുപ്പ്​ നടക്കുംഅമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ സമ്മർദത്തിനിടയിലും റഫ ആക്രമണത്തിൽ നിന്ന്​ പിന്തിരിയാതെ ഇസ്രായേൽ. ഇസ്രായേൽ വ്യോമാക്രമണത്തിൽ മൂന്ന് ബന്ദികൾ കൂടി കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. സഹായം നിർത്താതെ തന്നെ സിവിലിയൻ കുരുതിയിൽ നിന്ന്​ ഇസ്രായേലിനെ പിന്തിരിപ്പിക്കാനാണ്​ ശ്രമിക്കുന്നതെന്ന്​ വൈറ്റ്​ഹൗസ് വ്യക്തമാക്കി.

 

ഖത്തറും ഈജിപ്​തും കേന്ദ്രീകരിച്ച്​ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ജോർദാൻ രാജാവുമായി ബൈഡൻ വൈറ്റ്​ഹൗസിൽ ചർച്ച നടത്തി കാര്യമായ പുരോഗമനം ഇല്ലാതെ ആയിരിക്കുകയാണ്.ബന്ദികളുടെ സുരക്ഷ പോലും ഇസ്രായേലിന്‍റെ പരിഗണനയിൽ ഇല്ലെന്നാണ്​ റഫക്കു നേരെ നടന്ന ആക്രമണം തെളിയിക്കുന്നതെന്ന്​ ഹമാസ്​ നേതാവ്​ ഒസാമ ഹംദാൻ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റവരാണ് മരിച്ച മൂന്ന് ബന്ദികളെന്ന് ഖസ്സാം ബ്രിഗേഡ്‌സിന്റെ വക്താവ് അബു ഉബൈദ വ്യക്തമാക്കി. ഇതേ വ്യോമാക്രമണത്തിലാണ് രണ്ട് ബന്ദികൾ നേരത്തെ കൊല്ലപ്പെട്ടത്. ഇതോടെ ഇസ്രായേലിന്റെ കരങ്ങളാൽ രണ്ടുദിവസത്തിനിടെ കൊല്ലപ്പെട്ട ബന്ദികളുടെ എണ്ണം അഞ്ചായി. റഫയിൽ നടത്തിയ ആക്രമണത്തിൽ രണ്ട് ബന്ദികളെ മോചിപ്പിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (7 minutes ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (14 minutes ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (33 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (2 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (8 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (9 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (12 hours ago)

Malayali Vartha Recommends