Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

ഖാൻ യൂനിസ് നാസർ ആശുപത്രിയിൽ ഇസ്രായേൽ അധിനിവേശ സേനയുടെ അഴിഞ്ഞാട്ടം...പുലർ​ച്ചെ ടാങ്കുകളും തോക്കുകളും വെടിക്കോപ്പുകളുമായി ആശുപത്രിയുടെ ഭിത്തി തകർത്ത് അകത്ത് കയറി.. കണ്ണിൽ കണ്ടവരെ വെടിവെച്ചു​കൊന്നു..

16 FEBRUARY 2024 12:53 PM IST
മലയാളി വാര്‍ത്ത

More Stories...

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി

വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..

"യാഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

​തെക്കൻ ഗസ്സയിലെ പ്രധാന ആതുരാലയമായ ഖാൻ യൂനിസ് നാസർ ആശുപത്രിയിൽ ഇസ്രായേൽ അധിനിവേശ സേനയുടെ അഴിഞ്ഞാട്ടം. ഇന്ന് പുലർ​ച്ചെ ടാങ്കുകളും തോക്കുകളും വെടിക്കോപ്പുകളുമായി ആശുപത്രിയുടെ ഭിത്തി തകർത്ത് അകത്ത് കയറിയ ​സൈനികർ കണ്ണിൽ കണ്ടവരെ വെടിവെച്ചു​കൊന്നു.ഗുരുതരാവസ്ഥയിലുള്ള രോഗികളെയും ആശുപത്രിയിൽ അഭയം പ്രാപിച്ചവരെയും തോക്കിൻമുനയിൽ നിർത്തി കൂട്ടത്തോടെ ആശുപത്രിയിൽനിന്ന് തെരുവിലേക്ക് ഇറക്കിവിട്ടു. ഒരു സമയം ഒരാൾക്ക് മാത്രം സഞ്ചരിക്കാവുന്ന ഇടുങ്ങിയ വഴിയിലൂടെയാണ് രോഗികളും സ്ത്രീകളെയും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകളെ തള്ളിപ്പുറത്താക്കിയത്. പുറത്തിറങ്ങിയവരെ ഇസ്രായേൽ യുദ്ധ ​ഡ്രോണുകൾ പിന്തുടർന്ന് വെടിവെച്ചിട്ടതായും ദൃക്സാക്ഷികൾ റിപ്പോർട്ട് ചെയ്തു.നിരവധി പേരെ സൈന്യം പിടിച്ചുകൊണ്ടുപോകുന്നുണ്ട്.

 

ആശുപത്രി മുറ്റത്തും ഇടനാഴികളിലും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായും അൽജസീറ റിപ്പോർട്ട് ചെയ്തു.ആശുപത്രിയിലെ പ്രസവ ബ്ലോക്കിലേക്ക് ഇസ്രായേൽ സൈന്യം ഇരച്ചുകയറി നശിപ്പിച്ചതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോമ്പൗണ്ടിനുള്ളിലെ രണ്ട് ആംബുലൻസുകളും ഇവർ തകർത്തതായി മന്ത്രാലയം വ്യക്തമാക്കി. തെ​ക്കു​ഭാ​ഗ​ത്തെ മ​തി​ൽ ത​ക​ർ​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ സൈ​ന്യം ആം​ബു​ല​ൻ​സു​ക​ളും ആ​ശു​പ​ത്രി​ക്ക് പു​റ​ത്ത് അ​ഭ​യാ​ർ​ഥി​ക​ൾ ക​ഴി​ഞ്ഞി​രു​ന്ന ത​മ്പു​ക​ളും ത​ക​ർ​ത്തു.വെന്റിലേറ്ററിലുള്ള ആറ് രോഗികളടക്കമുള്ളവരെ ആശുപത്രി കോമ്പൗണ്ടിന്റെ ഒരുഭാഗത്തേക്ക് മാറ്റിയതായി മന്ത്രാലയ വക്താവ് അഷ്‌റഫ് അൽ ഖുദ്ര പറഞ്ഞു.മു​ന്നൂ​റോ​ളം ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ, 450 രോ​ഗി​ക​ൾ എ​ന്നി​വ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. 10,000ത്തി​ലേ​റെ അ​ഭ​യാ​ർ​ഥി​ക​ളും ആ​ശു​പ​ത്രി​യി​ലും പ​രി​സ​ര​ത്തു​മാ​യി ഉ​ണ്ടാ​യി​രു​ന്നു.

നേരത്തെ അൽശിഫ ഹോസ്പിറ്റലും അൽ റൻതീസി ഹോസ്പിറ്റലും അൽ അമൽ ഹോസ്പിറ്റലും ആക്രമിക്കുമ്പോൾ പറഞ്ഞ അതേ വ്യാജ ആരോപണമാണ് ഇത്തവണ നാസർ ആശുപത്രി ആക്രമിക്കുമ്പോഴും ഇസ്രായേൽ പറയുന്നത്. ബന്ദികളെ ഹമാസ് ഇവിടെ പാർപ്പിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് ആരോപണം. എന്നാൽ, ഇതിനുള്ള തെളിവ് ഇതുവ​രെ ഹാജരാക്കിയിട്ടില്ല. തെളിവുകളില്ലാത്ത ഇസ്രായേൽ ആരോപണ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേത് മാത്രമാണിത്. അന്താരാഷ്ട്ര നിയമത്തിൻ്റെ വ്യക്തമായ ലംഘനമാണ് ഗസ്സയിലെ ആശുപത്രികൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങൾ.തെക്കൻ ഗസ്സയിലെ ആരോഗ്യ സംവിധാനത്തിൻ്റെ നട്ടെല്ല്’ എന്നാണ് നാസർ ഹോസ്പിറ്റലിനെ ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വിശേഷിപ്പിച്ചത്. ഇവിടെനിന്നുള്ള ഇപ്പോഴത്തെ റിപ്പോർട്ടുകളിൽ താൻ ആശങ്കാകുലനാണെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സയിൽ നിലവിൽ പൂർണ്ണ സൗകര്യത്തോ​ടെ ഒരാശുപത്രി പോലും പ്രവർത്തിക്കുന്നില്ല.

 

പ്രദേശത്തുടനീളമുള്ള 36ൽ 13 എണ്ണം മാത്രമേ കുറച്ച് ശേഷിയിൽ പ്രവർത്തിക്കുന്നുള്ളൂ.28,576 ഫ​ല​സ്തീ​നി​ക​ളാ​ണ് ഗ​സ്സ​യി​ൽ ഇ​തു​വ​രെ കൊ​ല്ല​​പ്പെ​ട്ട​ത്. 68,291 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തെ​ക്ക​ൻ ഗ​സ്സ​യി​ലെ റ​ഫ​യി​ൽ വ്യാ​ഴാ​ഴ്ച​യും വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി.അതേ സമയം ഖാൻ യൂനുസിലും മറ്റും ശക്​തമായ ചെറുത്തുനിൽപ്പാണ്​ ​ തുടരുന്നത്​. 10 അധിനിവേശ ഇസ്രായേൽ സൈനികരെ പോരാളികൾ ഏറ്റുമുട്ടലിൽ വധിച്ചതായി ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് അറിയിച്ചു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിനടുത്ത അബസൻ അൽ കബീറയിലാണ് ഏറ്റുമുട്ടൽ നടന്നത്. നേരിട്ടുള്ള പോരാട്ടത്തിലാണ് സൈനികരെ വധിച്ചതെന്ന് ഖസ്സാം ബ്രിഗേഡ് അറിയിച്ചു. പരിക്കേറ്റ തടവുകാരിൽ ബാക്കിയുള്ളവരുടെ നിലയ​ും അതീവ ഗുരുതരമാണെന്ന്​ ഹമാസ് വ്യക്തമാക്കി.

 

പരിക്കേറ്റ ബന്ദികളുടെ ജീവൻ നഷ്ടമായാൽ, ഇ​സ്രായേൽ സൈന്യത്തിന് മാത്രമാണ് ഉത്തരവാദിത്തമെന്നും ഹമാസ്.ലക്ഷക്കണക്കിന്​ അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന റഫയിൽ ഇസ്രായേൽ കരയുദ്ധത്തിനിറങ്ങാനുള്ള തയാറെടുപ്പിലാണ്​. വലിയ മാനുഷിക ദുരന്തമായിരിക്കും അതോടെ ഗസ്സയെ കാത്തിരിക്കുന്നതെന്ന്​ യു.എൻ ഏജൻസികൾ വ്യക്​തമാക്കി. യുനർവ ജീവനക്കാർക്കു നേരെയും ഇന്നലെ ഇസ്രായേൽ സേന ആക്രമണം നടത്തി. ഇസ്രായേലിന്​ സൈനികസഹായം നൽകുന്നത്​ അമേരിക്ക പുന:പരിശോധിക്കണമെന്ന്​ യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസഫ്​ ബോറൽ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (13 minutes ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (29 minutes ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (49 minutes ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (57 minutes ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (1 hour ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (1 hour ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (1 hour ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (2 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (2 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (2 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (3 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (3 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

Malayali Vartha Recommends