Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

റഫക്ക് നേരെ കരായാക്രമണ ഭീഷണിയുമായി ഇസ്രായേൽ...ഗസ്സക്കു ​പുറമെ വെസ്​റ്റ്​ ബാങ്കിലും ഫലസ്​തീനികൾക്കെതിരെ കടുത്ത നടപടി..ഇസ്രായേൽ തുനിയുമെന്ന്​ താൻ കരുതുന്നില്ലെന്ന്​ അമേരിക്കന്‍ പ്രസിഡന്‍റ്...

17 FEBRUARY 2024 02:10 PM IST
മലയാളി വാര്‍ത്ത

റഫക്ക് നേരെ കരായാക്രമണ ഭീഷണിയുമായി ഇസ്രായേൽ. റമദാനിൽ വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കരുത് എന്ന് ഇസ്രായേൽ മന്ത്രി ബെൻ ഗവിർ പറഞ്ഞു. ഗസ്സക്കു ​പുറമെ വെസ്​റ്റ്​ ബാങ്കിലും ഫലസ്​തീനികൾക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായാണ് മന്ത്രി ബെൻ ഗവിർ രംഗത്തെത്തിയത്​. റമദാനിൽ വെസ്​റ്റ്​ ബാങ്കിൽ നിന്ന്​ ഫലസ്​തീനികളെ മസ്​ജിദുൽ അഖ്​സയിൽ പ്രാർഥന നടത്താൻ അനുവദിക്കരുതെന്ന്​ ബെൻ ഗവിർ ആവശ്യപ്പെട്ടു. ഞായറാഴ്​ച ചേരുന്ന ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭ ഈ വിഷയം ചർച്ചക്കെടുക്കും.റഫക്ക് നേരെയുള്ള ആക്രമണം ഉപേക്ഷിക്കണമെന്ന് അന്താരാഷ്ട്ര കോടതി ഇസ്രായേലിനോട്ആവശ്യപ്പെട്ടു. അതേസമയം, ഫലസ്തീൻ അഭയാർഥികളുടെ പുനരധിവാസം ലക്ഷ്യമിട്ട് സിനാ പ്രവിശ്യയിലെ നിർമാണ ജോലിയെന്ന റിപ്പോർട്ട് ഈജിപ്ത് തള്ളി.

 

റഫക്കു നേരെ കരയാക്രമണ സന്നാഹങ്ങളമായി ഇസ്രായേൽ നിലയുറപ്പിച്ചിരിക്കെ, ഈജിപ്​ത്​ അതിർത്തിയിൽ വിപുലമായ നിർമാണ ജോലികൾ പുരോഗമിക്കുന്നതായ സാറ്റലൈറ്റ്​ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു​. ഫലസ്​തീൻ അഭയാർഥികളുടെ പുനരധിവാസം ലക്ഷ്യമിട്ടാണ്​ സിനാ പ്രവിശ്യയിലെ നിർമാണജോലിയെന്ന റിപ്പോർട്ട്​ ഈജിപ്ത്​ തള്ളി​.ഈജിപ്​തിന്‍റെ വടക്ക്​ ഗസ്സയോട്​ ചേർന്ന സിനാ പ്രവിശ്യയിൽ കൂറ്റൻ മതിലോടു കൂടി​ ഒറ്റപ്പെട്ട ബഫർ സോൺ നിർമിക്കുന്നതായ സാറ്റ​ലൈറ്റ്​ ദൃശ്യങ്ങളാണ്​ പുറത്തുവന്നത്​.ഇവിടെ ഏഴ്​ മീറ്റർ ഉയരത്തിൽ കൂറ്റൻ മതിൽ നിർമാണം പൂർത്തിയായെന്നും ഹ്യൂമൻറൈറ്റ്​സ്​ ഗ്രൂപ്പ്​ പ്രസിദ്ധീകരിച്ച റിപ്പോർട്ട്​ വ്യക്​തമാക്കുന്നു. എന്നാൽ വാർത്ത തീർത്തും അടിസ്​ഥാനരഹിതമാണെന്ന്​ ഈജിപ്​ത്​ സ്​റ്റേറ്റ്​ ഇൻഫർമേഷൻ സർവീസ്​ അറിയിച്ചു. ഫലസ്​തീനികളെ ഗസ്സയിൽ നിന്ന്​ പുറന്തള്ളി പുനരധിവസിപ്പാക്കാനുള്ള നീക്കത്തിൽ പങ്കാളിത്തം വഹിക്കില്ലെന്നും ഈജിപ്​ത്​ വ്യക്​തമാക്കി.

അതേസമയം, റഫക്കു നേരെയുള്ള ആക്രമണ നീക്കത്തിൽ നിന്ന്​ പിന്തിരിയില്ലെന്ന്​ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറ്​ അറിയിച്ചു. ഉചിത സമയത്ത്​ ആക്രമണം ഉറപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത ആഴ്​ചയോടെ രാഷ്​ട്രീയ നേതൃത്വത്തിനു മുമ്പാകെ സൈന്യം റഫ ആക്രമണ പദ്ധതി അവതരിപ്പിക്കുമെന്ന്​ ഇസ്രായേൽ ചാനൽ 12 റിപ്പോർട്ട്​ ചെയ്​തു. എന്നാൽ വൻ മാനുഷിക ദുരന്തത്തിന്​ കാരണമാകുന്ന റഫ ആക്രമണത്തിന്​ ഇസ്രായേൽ തുനിയുമെന്ന്​ താൻ കരുതുന്നില്ലെന്ന്​ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. ഈജിപ്​തും ഖത്തറും മുൻകൈയെടുത്തു നടത്തുന്ന വെടിനിർത്തൽ കരാറിൽ ഏറെ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു​. യു.എസ്​ സമ്മർദം മുൻനിർത്തി വെടിനിർത്തൽ കരാറിന്​ ഇസ്രായേൽ തങ്ങളുടെതായ മാർഗരേഖ ഉടൻ കൈമാറുമെന്ന്​ ഉദ്യോഗസ്​ഥരെ ഉദ്ധരിച്ച്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.ഹമാസ്​ ഉപാധി അംഗീകരിച്ച്​ ആക്രമണം നിർത്താനോ ഗസ്സ വിടാനോ ഒരുക്കമല്ലെന്ന്​ നെതന്യാഹു ബൈഡനെ അറിയിച്ചു.


വംശഹത്യാ ചട്ടങ്ങൾ അംഗീകരിച്ച്​ നടപ്പാക്കാനുള്ള ബാധ്യത വിസ്​മരിക്കരുതെന്ന്​ ഇസ്രായേലിനോട്​ അന്താരാഷ്​ട്ര കോടതി ആവശ്യപ്പെട്ടു. 133 നാൾ നീണ്ട ഗസ്സ ആക്രമണത്തിൽ ഇസ്രായേൽ വംശഹത്യാകുറ്റം തുടരുന്നതിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിലാണ്​ കോടതി ഇടപെടൽ. ഫലസ്​തീൻ ഭൂമിയിലെ ഇസ്രായേൽ അധിനിവേശത്തിൽ കോടതി തിങ്കളാഴ്​ച വാദം കേൾക്കും.തെക്കൻ ഗസ്സയിൽ തങ്ങളുടെ ഒരുസൈനികനെ കൂടി ഹമാസ് കൊലപ്പെടുത്തിയതായി ഇസ്രായേൽ. സ്റ്റാഫ് സാർജൻറ് നോം ഹബ (20)യാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) അറിയിച്ചു.ഇന്ന​ലെ ഒരു ​സൈനികനും കഴിഞ്ഞ ദിവസം മൂന്ന് സൈനികരും കൊല്ലപ്പെട്ട കാര്യം ഇസ്രായേൽ ​സേന സ്ഥിരീകരിച്ചിരുന്നു. ഇതോടെ നാലുദിവസത്തിനിടെ അഞ്ച് ​ഇസ്രായേൽ സൈനികരാണ് ഹമാസിന്റെ ആക്രമണത്തിൽ മരണപ്പെട്ടത്.

 

ഗസ്സയിൽ കരസേന ആക്രമണം തുടങ്ങിയ ശേഷം കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 234 ആയതായി ഇസ്രായേൽ പറയുന്നു. എന്നാൽ, യഥാർഥ കണക്ക് ഇതിലും കൂടുതൽ വരുമെന്നാണ് ഹമാസ് പറയുന്നത്.ജറൂസലേമിൽ നിന്നുള്ള പാരാട്രൂപ്പർ ബ്രിഗേഡിന്റെ 202-ാം ബറ്റാലിയൻ അംഗമാണ് കൊല്ലപ്പെട്ട നോം ഹബ. ഇയാൾക്കൊപ്പമുണ്ടായിരുന്ന നിരവധി സൈനികർക്ക് ഹമാസ് ആക്രമണത്തിൽ പരിക്കേറ്റതായും ഐ.ഡി.എഫ് അറിയിച്ചു. ഇതിൽ ഒരാളുടെ പരിക്ക് ഗരുതരമാണെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെയെല്ലാം ചികിത്സക്കായി ആശുപത്രികളിലേക്ക് മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (9 minutes ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (16 minutes ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (35 minutes ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (2 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (3 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (3 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (8 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (8 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (9 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (9 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (9 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (11 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (11 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (12 hours ago)

Malayali Vartha Recommends