ഫിലിപ്പിനിയന്‍ ദ്വീപില്‍ മത്തി ചാകര...കോടിക്കണക്കിന് മത്തികള്‍ തീരത്തടിഞ്ഞതിന്റെ വീഡിയോ വൈറലാണ്

ഫിലിപ്പിനിയന്‍ ദ്വീപില്‍ മത്തി ചാകര സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. മത്തി ചാകര വീഡിയോ പ്രത്യക്ഷപ്പെട്ടത് ഫിലിപ്പിനിയന്‍ ദ്വീപായ മിന്‍ഡനാവോയിലെ സാരംഗനി തീരത്താണ്.
ആയിരമോ പതിനായിരമോ അല്ല കോടിക്കണക്കിന് മീനാണ് തീരത്ത് അടിഞ്ഞത്. തീരത്തിന്റെ നാല് കിലോമീറ്റര്‍ ദൂരം വരെ വെള്ളി നിറമായി മാറിയിരുന്നു. കോടിക്കണക്കിന് മീനുകള്‍ കൂമ്പാരമായി ഒഴുകിയെത്തിയതോടെയാണ് ഇങ്ങനെ സംഭവിച്ചത്.
പരിസരവാസികള്‍ മീന്‍ വാരി കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം. കൊട്ടയും തുണിയും ഉപയോഗിച്ചാണ് കൂടുതല്‍ ആളുകളും മീന്‍ പിടിക്കുന്നത്.
ജനുവരി ഏഴിനാണ് ഈ അപൂര്‍വ പ്രതിഭാസം സംഭവിച്ചത്. ഇന്ന് ഫിലിപ്പൈന്‍സുകാര്‍ ഒരു ദുശ്ശകുനം പോലെയാണ് ഈ സംഭവത്തെ കാണുന്നത്.
ചാകര ഉണ്ടായതിന് 48 മണിക്കൂറിന് ശേഷം ഫിലിപൈന്‍സില്‍ വന്‍ ഭൂചലനമുണ്ടായി. വീഡിയോയ്ക്ക് ഒരാള്‍ കമന്റ് ചെയ്തത് കടല്‍ മുന്നറിയിപ്പ് നല്‍കിയതാണ് എന്നായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് നടന്നതാണെങ്കിലും ഈ വീഡിയോ ഇപ്പോളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























