ഗാസയിൽ അടിയന്തര വെടിനിർത്തലിനായി ആഹ്വാനവുമായി യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്; ഗാസയിലേക്കുള്ള സഹായത്തിന്‍റെ ഒഴുക്ക് വർധിപ്പിക്കാൻ ഇസ്രായേൽ സർക്കാരിനോട് ആവശ്യമുന്നയിച്ചു
ഗാസയിൽ അടിയന്തര വെടിനിർത്തലിനായിട്ടുള്ള നെട്ടോട്ടത്തിലാണ് ലോക രാജ്യങ്ങൾ. ഗാസയിൽ അടിയന്തര വെടിനിർത്തലിനായി യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഗാസയിലേക്കുള്ള സഹായത്തിന്‍റെ ഒഴുക്ക് വർധിപ്പിക്കാൻ ഇസ്രായേൽ സർക്കാരിനോട് കമല ആവശ്യപ്പെട്ടു. സഹായത്തിന്‍റെ ഒഴുക്ക് വർധിപ്പിക്കുന്നതിന് ഇസ്രായേലി സർക്കാർ കൂടുതൽ കാര്യങ്ങൾ ചെയ്യണം.
ഗാസയിലെ ജനങ്ങൾ പട്ടിണിയിലാണ് എന്നും അവിടത്തെ സാഹചര്യങ്ങൾ മനുഷ്യത്വരഹിതമാണ് എന്നും അവർ പറഞ്ഞു. ഇക്കാര്യത്തിൽ ഒഴിവുകഴിവുകളൊന്നുമില്ലെന്നും കമല ഹാരിസ് പറഞ്ഞു. വെടിനിർത്തൽ വേണമെന്ന് ഹമാസ് ആവശ്യപ്പെടുന്നു.
നല്ലതാണ്, ഇതിനായി ചില കരാറുകൾ ആവശ്യമാണ്. ഹമാസ് ആ കരാറുകൾ അംഗീകരിക്കേണ്ടതുണ്ടെന്നും ഹാരിസ് പറഞ്ഞു. ബന്ദികളെ അവരുടെ കുടുംബത്തോടൊപ്പം കൂട്ടിച്ചേർക്കാമെന്നും ഗാസയിലെ ജനങ്ങൾക്ക് അടിയന്തര സഹായം നൽകാമെന്നും കമല ഹാരിസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha