ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു.... സംഭവത്തില്‍ രണ്ടു മലയാളിയടക്കം ഏഴു പേര്‍ക്ക് പരുക്ക്
![](https://www.malayalivartha.com/assets/coverphotos/w657/306503_1709608165.jpg)
ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. മറ്റു രണ്ടുപേര്‍ക്ക് പരിക്കുണ്ട്. കൊല്ലം സ്വദേശി പാറ്റ്നിബിന്‍ മാക്സ്വെല്ലാണ് കൊല്ലപ്പെട്ടത്. ബുഷ് ജോസഫ് ജോര്‍ജ്, പോള്‍ മെല്വിന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടുക്കി സ്വദേശിയാണ് പോള്‍ മെല്വിന്. സംഭവത്തില്‍ ആകെ ഏഴുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
ഗലീലി ഫിംഗറില്‍ മൊഷാവെന്ന സ്ഥലത്തായിരുന്നു ആക്രമണം. ആക്രമണത്തില്‍ രണ്ട് മലയാളികളടക്കം ഏഴുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കാര്‍ഷിക മേഖലയിലെ ജീവനക്കാരനായിരുന്നു.
https://www.facebook.com/Malayalivartha