നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍ മറ്റൊരു വിമാനം ഉരസി... നൂറുകണക്കിനു യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... വിമാനച്ചിറകുകള്‍ക്കു കേടുപാട്
നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍ മറ്റൊരു വിമാനം ഉരസി . നൂറുകണക്കിനു യാത്രക്കാര്‍ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ബുധനാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം നടന്നത്. വിമാനച്ചിറകുകള്‍ക്കു കേടുപാട് സംഭവിച്ചു.
ബിഹാറിലെ ദര്‍ഭംഗയിലേക്കു പോകാനുള്ള ഇന്‍ഡിഗോ വിമാനമാണ്, റണ്‍വേയിലേക്കു കയറാനായി ക്ലിയറന്‍സ് കാത്തുകിടന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ഇടിച്ചത്. രണ്ടു വിമാനങ്ങളുടെയും ചിറകുകള്‍ക്കു നാശനഷ്ടമുണ്ടായി. എയര്‍ ഇന്ത്യ വിമാനത്തില്‍ 169 പേരും ഇന്‍ഡിഗോയില്‍ നാലു കുട്ടികളടക്കം 149 പേരുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ലെന്നു വിമാനക്കമ്പനികള്‍ അറിയിച്ചു.
ഇടിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ചിറക് റണ്‍വേയില്‍ പൊട്ടിവീണു. അപകടത്തെ തുടര്‍ന്നു യാത്ര വൈകിയതിനാല്‍ യാത്രക്കാര്‍ക്കു ഭക്ഷണവും പകരം വിമാനവും ഏര്‍പ്പെടുത്തി. ഇന്‍ഡിഗോ വിമാനത്തിലെ രണ്ടു പൈലറ്റുമാരെ ഡ്യൂട്ടിയില്‍നിന്നു മാറ്റിനിര്‍ത്തി. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉത്തരവിടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha