Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭയിലേക്ക് മത്സരിക്കാനില്ല: ചെറിയാൻ ഫിലിപ്പ്


ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും...


അന്തരിച്ച മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ 10ന് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ...


“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...


ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി: വരും ദിവസങ്ങളായിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...

ഗാസയിൽ നിന്ന് ഉടൻ മാറ്റണം.! 9000ഓളം പേരുടെ ജീവൻ നെതന്യാഹുവിന്റെ കയ്യിൽ, ആയിരക്കണക്കിന് രോഗികൾ ചികിത്സയില്ലാതെ നട്ടം തിരിയുന്നു, വിദേശത്തേക്ക് മാറ്റാൻ ഇസ്രായേല്‍ എത്രയും പെട്ടെന്ന് അനുമതി നല്‍കണമെന്ന് ലോകാരോഗ്യ സംഘടന...!!!

02 APRIL 2024 01:12 PM IST
മലയാളി വാര്‍ത്ത

ഇസ്രായേല്‍- ഹമാസ് സംഘർഷം അയവില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒക്ടോബർ ഏഴിന് ഇസ്രയേൽ നഗരങ്ങളിൽ ഹമാസ് നടത്തിയ ആക്രമണത്തോടെയാണ് യുദ്ധം കൊടുമ്പിരികൊണ്ടത്. ‘ഭീകരാക്രമണം’ എന്നാണ് ആക്രമണത്തെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വിശേഷിപ്പിച്ചത്. ഇപ്പോൾ ഇസ്രയേൽ നടത്തുന്ന തിരിച്ചടികൾ ഹമാസ് ചോദിച്ച് വാങ്ങിച്ചതാണ്. എന്നാൽ തിരിച്ചടികൾ താങ്ങാൻ പറ്റാതെ ഹമാസുകൾ നട്ടംതിരിയുകയാണ്.

ഗാസയിലെ അവസ്ഥ വളരെ ദയയനീയമാണ്. ഭക്ഷണമോ മരുന്നോ, പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സയോ കിട്ടുന്നില്ല. മാര്‍ച്ച് 12 വരെയുള്ള ലോകാരോഗ്യ സംഘടന കണക്ക് പ്രകാരം ഗാസയിലെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് 400ലധികം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. നൂറിലധികം ആംബുലന്‍സുകളും ആരോഗ്യ സേവനങ്ങളും ആക്രമണത്തിനിരയായെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഗാസയിലെ ആശുപത്രികളിലും ഇതിനോട് ചേർന്നുള്ള തുരങ്കങ്ങളിലും ഹമാസ് പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുകയാണെന്നാണ് ഇസ്രായേലിന്റെ ആരോപണം. ഇതാണ് ആശുപത്രികൾ കേന്ദ്രീകരിച്ച് ആക്രമണം നടത്താൻ ഇസ്രയേലിനെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ആരോപണങ്ങള്‍ വ്യാജമാണെന്നാണ് ഹമാസ് പറയുന്നത്. പക്ഷേ ഒളിവിൽ കഴിഞ്ഞിരുന്ന ഹമാസുകളെ ആശുപത്രികളിൽ നിന്ന് തന്നെ ഐ.ഡി.എഫ് പിടികൂടി വകവരുത്തിയിട്ടുണ്ട്.

അൽ അഖ്സ ആശുപത്രി പരിസരം ഐ.ഡി.എഫ് ബോംബിട്ട് തകർത്തു. രണ്ട് തവണ വ്യോമാക്രമണം ഉണ്ടായി. ഇവിടെ താൽക്കാലിക ടെന്റിൽ കഴിഞ്ഞിരുന്ന 2 മാധ്യമപ്രവർത്തകർ ഉൾപ്പെടെ ഒട്ടേറെപ്പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. എന്നാൽ എത്ര പേർ മരിച്ചെന്ന് പറയാനാകാത്തവിധം ചിതറിയ നിലയിലാണ് മൃതദേഹങ്ങളെന്ന് ദൃക്സാക്ഷികളും ആരോഗ്യപ്രവർത്തകരും പറയുന്നത്. യുദ്ധം രൂക്ഷമായ മേഖലകളിൽനിന്ന് പലായനം ചെയ്തെത്തിയവരും മാധ്യമപ്രവർത്തകരും 6 മാസത്തിലേറെയായി അൽ അഖ്സ വളപ്പിലെ താൽകാലികമായി കഴിഞ്ഞിരുന്ന ടെന്റുകളാണ് ആക്രമണത്തിൽ തകർന്നതെന്ന് ഗാസയിലെ മീഡിയ ഓഫീസ് പറഞ്ഞു.

അതേസമയം ഗാസയിലെ ആരോഗ്യ സംവിധാനങ്ങള്‍ ആകെ തകര്‍ന്നനിലയിലാണെന്നും ആയിരക്കണക്കിന് കാന്‍സര്‍ രോഗികളും വൃക്കരോഗികളും ചികിത്സയില്ലാതെ നട്ടം തിരിയുകയാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഗാസയിലെ 9000ഓളം രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി അടിയന്തിരമായി വിദേശത്തേക്ക് മാറ്റണമെന്നാണ് ലോകാരോഗ്യ സംഘടന മേധാവി പറയുന്നത്.

3400 ലധികം പേരെ ഇതിനോടകം മാറ്റിയിട്ടുണ്ട്. ആയിരക്കണക്കിന് രോഗികളാണ് ഇസ്രായേലിന്റെ അനുമതിയ്ക്കായി കാത്തുനില്‍ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘‘രോഗികളെ മാറ്റാനുള്ള നടപടികള്‍ക്ക് ഇസ്രായേല്‍ എത്രയും പെട്ടെന്ന് അനുമതി നല്‍കണം. ഇതിലൂടെ ഗുരുതര രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ഉറപ്പാക്കാനാകും. ഓരോ നിമിഷവും വിലപ്പെട്ടതാണ്,’’ അദ്ദേഹം പറഞ്ഞു. ഗാസയില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ആശുപത്രികളില്‍ എല്ലാ രോഗികളെയും ഉള്‍ക്കൊള്ളാനാകില്ലെന്ന് ഐക്യരാഷ്ട്ര സംഘടന പ്രതിനിധികള്‍ അറിയിച്ചു.

മിതമായ സേവനം മാത്രമേ ഈ ആശുപത്രികളില്‍ നിന്ന് ലഭിക്കുകയുള്ളൂ. ഇന്ധനം, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവയ്‌ക്കൊക്കെ കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഗാസ മുനമ്പിന്റെ വടക്കന്‍ പ്രവിശ്യകളിലേക്ക് സഹായമെത്തിക്കുമെന്ന് ‘വേള്‍ഡ് കിച്ചണി’ ന്റെ കമ്യൂണിറ്റി മാനേജര്‍ ജുവാന്‍ കമിലിയോ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയകേരളം ഇന്ന് വിട നൽകും  (6 minutes ago)

പ്രതിഷേധക്കാർക്കെതിരെ കണ്ണീർവാതകം  (12 minutes ago)

അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ളത്  (22 minutes ago)

ശ്രീലേഖ അടിച്ചിറക്കി V K പ്രശാന്ത് ഓഫീസ് ഒഴിയും പുതിയ ഓഫീസ് മരുതുംകുഴിയില്‍ എല്ലാം കെട്ടിപ്പറക്കി,MLA കുടിയൊഴിപ്പിച്ചു  (22 minutes ago)

പിണക്കം മാറ്റുകയായിരുന്നു ലക്ഷ്യം.  (34 minutes ago)

വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു.  (39 minutes ago)

പോയി ചത്തൂടെ നിനക്കൊക്കെ ഉഫ്..പച്ചയ്ക്ക് പറഞ്ഞ് ശ്രീലേഖ..! മാപ്രകളെ തുരത്തി അടിക്കുന്നു...! ഒരു കഥ സൊല്ലട്ടുമാ??  (41 minutes ago)

കാർ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടം.. ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (48 minutes ago)

നിയമസഭയിലേക്ക് മത്സരിക്കാനില്ല: ചെറിയാൻ ഫിലിപ്പ്  (54 minutes ago)

മോദിയും E D -യും ഒരുമിച്ച് ശബരിമലയിൽ.!11-ന് സംഭവിക്കുന്നത് വെള്ളിടിയേറ്റ് പിണറായി.. കടകംപ്പള്ളിയുടെ കാലന്മാർ തന്നെ  (1 hour ago)

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം... നഗരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി  (1 hour ago)

ഒന്നാം വിക്ഷേപണത്തറയിൽനിന്ന് രാവിലെ 10.17ന് പിഎസ്എൽവി -സി 62 കുതിച്ചുയരും  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ...  (1 hour ago)

ദേശീയ വിര വിമുക്ത ദിനം സംസ്ഥാനതല ഉദ്ഘാടനം  (2 hours ago)

പുതുച്ചേരിക്കെതിരെ വമ്പൻ വിജയവുമായി കേരളം....  (2 hours ago)

Malayali Vartha Recommends