Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

അതിശക്തരായ അമേരിക്കയെ ഒരിക്കല്‍ക്കൂടി, ഡൊണാള്‍ഡ് ട്രംപ് ഭരിക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്... . ലോകത്തിലെ ഏറ്റവും കരുത്തും സമ്പത്തുമുള്ള രാജ്യത്ത് തെരഞ്ഞെടുപ്പ്.. അടുത്തുവരുമ്പോള്‍ നിലവിലെ പ്രസിഡന്റ് ജോ ബൈഡനെക്കാള്‍ മുന്നിലെത്തിയിരിക്കുന്നു...

05 APRIL 2024 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

അതിശക്തരായ അമേരിക്കയെ ഒരിക്കല്‍ക്കൂടി ഡൊണാള്‍ഡ് ട്രംപ് ഭരിക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ലോകത്തിലെ ഏറ്റവും കരുത്തും സമ്പത്തുമുള്ള  രാജ്യത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ നിലവിലെ പ്രസിഡന്റ് ജോ ബൈഡനെക്കാള്‍  മുന്നിലെത്തിയിരിക്കുന്നു.നിലവിലെ സാഹചര്യത്തില്‍ ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ക്കൂടി അമേരിക്കയെ നയിക്കണമെന്നും ഭരണത്തില്‍ ബൈഡന്‍ പിന്നാക്കമാണെന്നുമാണ് അമേരിക്കന്‍ ജനതയുടെ വിലയിരുത്തല്‍. ട്രംപിന് എന്തൊക്കെ കുറവുകളുണ്ടെങ്കിലും നിലയും നിലപാടുമുള്ള തന്റേടിയായിരുന്നു എന്നാണ് അമേരിക്കയിലെ പുതിയ തലമുറ നീരീക്ഷിക്കുന്നത്. ആഗോളതലത്തില്‍ ഇസ്ലാമിക തീവ്രവാദത്തെ നേരിട്ടതിലും ഇസ്ലാമിക് സ്റ്റേറ്റ്  ഉള്‍പ്പെടെ സംഘടനകളുടെ വേരറുത്തതിലും ട്രംപിന്റെ നിലപാട് അമേരിക്കയ്ക്ക് ഗുണം ചെയ്‌തെന്നാണ് അമേരിക്കയിലെ 62 ശതമാനം ജനങ്ങളും പറയുന്നത്.

 

സാമ്പത്തിക വളര്‍ച്ചയിലും ബൈഡന്റെ കാലഘട്ടം നേട്ടമുണ്ടാക്കിയില്ലെന്നും അമേരിക്കയിലെ  പുതിയ തലമുറ വിലയിരുത്തുന്നു.  ഇനിയൊരു വൃദ്ധന്‍ പ്രസിഡന്റിനെ വേണ്ടെന്നും ചെറുപ്പക്കാരനല്ലെങ്കിലും  ട്രംപിന്റെ ചുറുചുറുക്കാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സര്‍വെകള്‍ വ്യക്തമാക്കുന്നു.നാലു ക്രിമിനല്‍ക്കേസില്‍ വിചാരണ നേരിടകയാണെങ്കിലും  മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍  വീണ്ടും ഭരണത്തിലെത്തുമെന്ന സൂചന നല്‍കുകയാണ്  വാള്‍സ്ട്രീറ്റ് ജേണല്‍ നടത്തിയ അഭിപ്രായ സര്‍വേയിലെ ഫലം. 50 സംസ്ഥാനങ്ങളില്‍  ഏഴ് സംസ്ഥാനങ്ങളില്‍ ആറിലും ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡനെക്കാള്‍  ട്രംപാണ് ഏറെ മുന്നിലെന്ന് സര്‍വെയില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടു ശതമാനം  മുതല്‍ എട്ടു ശതമാനം വരെയാണ് ട്രംപിനു ലീഡ് ലഭിച്ചിരിക്കുന്നത്. വിസ്‌കോസിനില്‍മാത്രമാണ് ജോ ബൈഡനു മൂന്നു ശതമാനത്തിന്റെ മേല്‍ക്കൈ ലഭിച്ചിരിക്കുന്നത്.  

അമേരിക്കയിലെ  50 സംസ്ഥാനങ്ങളില്‍ മിക്കയിടങ്ങളിലും  ഡെമോക്രാറ്റുകള്‍ക്കോ റിപ്പബ്ലിക്കന്മാര്‍ക്കോ കൃത്യമായ ആധിപത്യമുണ്ട്. പെന്‍സില്‍വേനിയ, മിഷിഗണ്‍, അരിസോണ, ജോര്‍ജിയ, നെവാഡ, നോര്‍ത്ത് കരൊലൈന, വിസ്‌കോസിന്‍ എന്നീ ഏഴു സംസ്ഥാനങ്ങളാണ് ഏറെക്കാലത്തും അമേരിക്കന്‍  ജനാധിപത്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നത്.പ്രായാധിക്യവും  പ്രസിഡന്റായി മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാനാകുമോ എന്നതില്‍ ജനങ്ങളുടെ  സംശയവും സാമ്പത്തിക തകര്‍ച്ചയുമാണ് ബൈഡനോട് അവമതിപ്പുണ്ടാകാനുള്ള കാരണമായി സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നത്.സര്‍വേയില്‍ പങ്കെടുത്ത മിഷിഗണ്‍ വോട്ടര്‍മാരില്‍ ് മുന്‍ പ്രസിഡന്റ് 50 ശതമാനം പിന്തുണ നേടിയപ്പോള്‍, ജോ ബൈഡന് 42 ശതമാനമാണ് പിന്തുണ ലഭിച്ചത്. അതേസമയം  സിഎന്‍എന്‍ പോള്‍ പ്രകാരം പെന്‍സില്‍വേനിയയില്‍ ട്രംപും ബൈഡനും 46 ശതമാനം വോട്ടുകള്‍ സ്വന്തമാക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ട് സംസ്ഥാനങ്ങളിലെയും റിപ്പബ്ലിക്കന്‍ എതിരാളിയെ ജോ  ബൈഡന്‍ പരാജയപ്പെടുത്തിയിരുന്നു.  അതേ സമയം  മിഷിഗണ്‍ വോട്ടര്‍മാരില്‍ 53 ശതമാനവും പെന്‍സില്‍വാനിയ വോട്ടര്‍മാരില്‍ 52 ശതമാനവും നിലവിലുള്ള  സ്ഥാനാര്‍ത്ഥികളില്‍ അതൃപ്തി രേഖപ്പെടുത്തി എന്നതും മറ്റൊരു പ്രത്യകതയാണ്.അമേരിക്കയില്‍ ഇലക്ഷന്‍ അടുത്തുവരുമ്പോഴും ട്രംപിനെതിരെയുള്ള കേസുകളുടെ ഭാവിയും വിധിയും എങ്ങനെ വരുമെന്നതില്‍ അവ്യക്തതയുണ്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 2021 ജനുവരി ആറിനു വാഷിങ്ടണിലെ ക്യാപിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തില്‍ ട്രംപിനു പങ്കുണ്ടായിരുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അര്‍ഹനല്ലെന്നു കോടതി മുന്‍പ് അഭിപ്രായപ്പെട്ടത്.

 

മെക്‌സിക്കോ അതിര്‍ത്തിവഴി അമേരിക്കയിലേക്കു  നടക്കുന്ന കുടിത്തിനെതിരെ  പ്രസിഡന്റ് ജോ ബൈഡനെ രൂക്ഷമായ ഭാഷയില്‍ ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം കടന്നാക്രമിച്ചിരുന്നു. അതിര്‍ത്തിയില്‍ ബൈഡന്‍ രക്തച്ചൊരിച്ചില്‍ നടത്തുകയാണെന്നാണ് ട്രംപ് ആരോപിച്ചത്.
ജോ ബൈഡന്റെ കീഴില്‍ എല്ലാ സംസ്ഥാനവും അതിര്‍ത്തിസംസ്ഥാനമായി മാറിയെന്ന് ട്രംപ് പഴിച്ചു. ലോകത്തെല്ലായിടത്തുനിന്നുമുള്ള മോശം ആളുകളെ കൊണ്ടുവന്ന് അമേരിക്കക്കാരുടെ പിന്നാമ്പുറങ്ങളില്‍ തള്ളിയിരിക്കുകയാണ് ബൈഡനെന്നും ആരോപിച്ചു. ട്രംപിന്റെ ആരോപണങ്ങള്‍ പ്രവാസികളായി എത്തിയ വോട്ടര്‍മാരില്‍ എന്തു വികാരം ഉണ്ടാക്കും എന്നതില്‍ അവ്യക്തതയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (3 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (3 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (4 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (4 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (4 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (6 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (6 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (6 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (7 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (7 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (7 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (8 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (8 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (8 hours ago)

Malayali Vartha Recommends