Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

സമ്പൂർണ്ണ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് പ്രത്യേക മുന്നറിയിപ്പുമായി യുഎസ് സർക്കാർ: മൃഗങ്ങൾ വിചിത്രമായ പെരുമാറ്റം കാണിച്ചേക്കാം.. വേണം ഈ കരുതൽ...

07 APRIL 2024 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഗാസ ഇനിയൊരിക്കലും പഴയപോലെയാകില്ല:- 44 വര്‍ഷമെടുത്ത് വളര്‍ന്ന ഗാസ മുനമ്പിനെ നാമാവശേഷമാക്കി, ഇസ്രയേല്‍ സൈനിക നീക്കം:- വെടിനിർത്തൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ചർച്ചകൾ...

തായ്‌വാന്റെ അതിർത്തിക്ക് ചുറ്റും ഒൻപത് ചൈനീസ് സൈനിക വിമാനങ്ങളും, അഞ്ച് കപ്പലുകളും കണ്ടെത്തിയതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം...തായ്‌വാൻ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും വ്യക്തമാക്കി...

ന്യൂസീലന്‍ഡിലെ തായ്ഹാരുരു ബീച്ച് പ്രദേശത്ത് റോക്ക് ഫിഷിങ് എന്നറിയപ്പെടുന്ന സാഹസിക മീന്‍പിടിത്തത്തിനിടെ കടലില്‍ കാണാതായ യുവാക്കളിലൊരാളുടെ മൃതദേഹം കണ്ടെത്തി.... മറ്റൊരാള്‍ക്കായി തെരച്ചില്‍ നടത്തുന്നു

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...

സമ്പൂർണ്ണ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് യുഎസ് സർക്കാർ പ്രത്യേക മുന്നറിയിപ്പുകൾ നൽകി. വളർത്തു മൃഗങ്ങളുടെ ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു. 2024ലെ സമ്പൂർണ്ണ സൂര്യഗ്രഹണം യുഎസിൽ ഏപ്രിൽ എട്ടിനാണ് നടക്കുക. മെയ്ൻ മുതൽ ടെക്സാസ് വരെ ദൃശ്യമാകുന്ന സൂര്യഗ്രഹണം ആയിരിക്കും എന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.

സമ്പൂർണ്ണ സൂര്യഗ്രഹണ സമയത്തും അതിനു മുൻപ് ആയും വളർത്തു മൃഗങ്ങൾ വിചിത്രമായ പെരുമാറ്റം കാണിച്ചേക്കാം എന്നാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നത്. ഇടിമിന്നൽ കാണുമ്പോഴും പടക്കത്തിന്റെയോ ഇടിവെട്ടിന്റെയോ ശബ്ദങ്ങൾ കേൾക്കുമ്പോഴോ ഉണ്ടാകുന്ന രീതിയിൽ വളർത്തു മൃഗങ്ങളിൽ ഉത്കണ്ഠയുടെയും ആശങ്കയുടെയും ലക്ഷണങ്ങൾ ഉണ്ടാകാമെന്ന് മുന്നറിയിപ്പ് സൂചിപ്പിക്കുന്നു.

മുന്നറിയിപ്പുകൾ കണക്കിലെടുത്ത് വളർത്തുമൃഗങ്ങളുടെ ഉടമകൾ സമ്പൂർണ്ണ സൂര്യഗ്രഹണ സമയത്ത് വളർത്തു മൃഗങ്ങളെ വീടുകൾക്കുള്ളിൽ സൂക്ഷിക്കണമെന്ന് നിർദ്ദേശമുണ്ട്. ഈ സമയത്ത് മൃഗങ്ങൾ സാധാരണമായ രീതിയിൽ നഖങ്ങൾ നീട്ടാനോ ഒച്ചയുണ്ടാക്കാനോ കൂടുകൾക്കുള്ളിൽ ഓടി നടക്കാനോ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ അറിയിക്കുന്നു. എന്നാൽ മറ്റു ചിലപ്പോൾ ചില മൃഗങ്ങൾ പതിവിന് വിപരീതമായി വളരെ നിശബ്ദമായി ഇരിക്കാൻ ആയിരിക്കും സാധ്യത എന്നും സൂചനയുണ്ട്. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉടമകൾ പരമാവധി മൃഗങ്ങളെ കൂടെ നിർത്താനായി ശ്രദ്ധിക്കണമെന്നാണ് യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

 

 

ഈ സമയത്ത് ഭൂമിയിൽ വസിക്കുന്ന ജീവികൾ വിചിത്രമായി പെരുമാറാറുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്.1851ലെ സമ്പൂർണ സൂര്യഗ്രഹണത്തിന് ശേഷം ഉറുമ്പുകൾ ജീവനില്ലാത്ത മരവിച്ച അവസ്ഥയിലായിട്ടുണ്ടെന്നാണ് ഗവേഷകർ സൂചിപ്പിച്ചിട്ടുള്ളത്. 1932ൽ മസാൻജൂസെറ്റ്സിൽ പാറ്റകൾ അനിയന്ത്രിതമായി പെരുകി. അതുകൊണ്ടുതന്നെ ഈ പ്രതിഭാസം ആകാശത്തിലെ മാറ്റം മാത്രമല്ല, ഭൂമിയിലെ ജീവനുള്ളയും എങ്ങനെ പെരുമാറുന്നു എന്നത് സംബന്ധിച്ച പഠനം കൂടിയാണ്. പല പഠനങ്ങളിലും ഗ്രഹണസമയത്ത് ജീവികളും സസ്യങ്ങളും വ്യത്യസ്‍തമായ പ്രവണതകൾ കാണിച്ചിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

 

 

യു എസിൽ ഉടനീളമുള്ള ഗവേഷകർ 2017ലെ അവസാന ഗ്രഹണ സമയത്ത് സസ്യങ്ങളുടെയും, ജീവികളുടെയും പെരുമാറ്റത്തെക്കുറിച്ച് പഠിച്ചിട്ടുണ്ട്. പക്ഷികൾ കൂടുകളിലേയ്ക്ക് ചേക്കേറുകയും, പൂർണമായും നിശബ്ദത പാലിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. പറക്കുന്ന പ്രാണികളെ റഡാർ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലൂടെ പഠനവിധേയമാക്കിയപ്പോൾ സൂര്യഗ്രഹണ പാതയുടെ അമ്പത് മിനിട്ടിന് മുമ്പും, ശേഷവും നിശബ്ദമായതായി കണ്ടെത്തി. പല പക്ഷികളും ദേശാടന കാലത്ത് രാത്രി സമയത്ത് ദേശാടനം നടത്താറുണ്ട്. അതിനാൽ ഇതവണയുള്ള ദേശാടനം പൊടുന്നനെ പക്ഷികളെ ബാധിക്കുമെന്നാണ്‌ പഠനങ്ങൾ.

 

 

വരാനിരിക്കുന്ന സമ്പൂർണ സൂര്യഗ്രഹണം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആകാശ സംഭവങ്ങളിലൊന്നാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും നിലനിൽക്കുകയാണ്. പൂർണ്ണ സൂര്യഗ്രഹണ സമയത്ത് ഹാനികരമായ സൂര്യരശ്മികൾ ഭക്ഷണത്തെ ദോഷകരമായി ബാധിക്കുന്ന ഒരു തരം വികിരണം ഉണ്ടാക്കുമെന്ന് ഒരു പൊതു വിശ്വാസം നിലനിൽക്കുന്നുണ്ട്. കൂടാതെ സൂര്യൻ്റെ പ്രധാന ഭാഗത്തെ ചന്ദ്രൻ പൂർണ്ണമായും മൂടുമ്പോൾ ദൃശ്യമാകുന്ന സൂര്യൻ്റെ ബാഹ്യ അന്തരീക്ഷമായ കൊറോണയുടെ റേഡിയേഷൻ മനുഷ്യരിൽ ജനന വൈകല്യങ്ങൾക്ക് കാരണമാകുമെന്ന് മുൻകാലങ്ങളിൽ പലരും വിശ്വസിച്ചിരുന്നു.

 

 

പല ജ്യോതിഷികളും ഇതിൽ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. ഓർക്കുക, ഗ്രഹണസമയത്ത് സൂര്യരശ്മികളോ സൂര്യപ്രകാശമോ പ്രത്യേകിച്ച് അപകടം ഒന്നും ഉണ്ടാക്കുന്നില്ല. വളരെ അപൂര്‍വമായ അനുഭവമായിരിക്കും ഏപ്രില്‍ എട്ടിനുള്ള സമ്പൂര്‍ണ സൂര്യഗ്രഹണമെന്ന് ഗവേഷകര്‍ കരുതുന്നു. പക്ഷേ ഇന്ത്യ അടക്കം മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും ഇത് കാണാനാകില്ല. അമേരിക്ക, മെക്‌സിക്കോ, കാനഡ തുടങ്ങിയ വടക്കനമേരിക്കന്‍ രാജ്യങ്ങളില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം ദര്‍ശിക്കാമെന്നാണ് പറയുന്നതെങ്കിലും അതും പൂര്‍ണമായും ശരിയല്ല.

അമേരിക്കയില്‍ ടെക്‌സസ് മുതല്‍ മെയ്ന്‍ രെയുള്ള സംസ്ഥാനങ്ങളിൽ പൂര്‍ണ സൂര്യഗ്രഹണം തന്നെ ആയിരിക്കും കാണാനാകുക. ഏപ്രില്‍ 8 ന് ഇന്ത്യന്‍ സമയം രാത്രി 9.13 മുതല്‍ ഏപ്രില്‍ 9 വെളുപ്പിന് 2.22 വരെയാണ് വിവിധ ഇടങ്ങളില്‍ ഗ്രഹണം ദൃശ്യമാകുന്നത്. ഈ പ്രതിഭാസത്തെക്കുറിച്ചുളള അവബോധം വളര്‍ത്തുന്നതിന്റെ ഭാഗമായി, നാസ വിപുലമായ പല മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്.

ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയ്ക്ക് കടന്നു പോകുന്ന സമയത്താണ് സമ്പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ സമയത്ത് പൂര്‍ണ ഗ്രഹണം കാണാനാകുന്ന രാജ്യങ്ങളില്‍ സൂര്യൻ പൂര്‍ണമായി മറയുന്നു. ഈ സമയത്ത്, നേരം പുലരുമ്പോഴും ഇരുളുമ്പോഴും സംഭവിക്കുന്നതു പോലെ ആകാശം കാണപ്പെടും. ആകാശം മേഘാവൃതമല്ലെങ്കില്‍ ഗ്രഹണം നടക്കുമ്പോള്‍ സൂര്യന്റെ കൊറോണ അല്ലെങ്കില്‍ പുറമെയുള്ള മണ്ഡലം ദൃശ്യമാകും. സൂര്യപ്രഭ മൂലം ഇത് സാധാരണ സമയത്ത് കാണാനാവില്ല. പൂര്‍ണ ഗ്രഹണം നീണ്ടു നില്‍ക്കുക 4 മിനിറ്റും 27 സെക്കന്‍ഡും മാത്രമായിരിക്കും.

വിദേശ മലയാളികള്‍ അടക്കം ഇത് വീക്ഷിക്കാനിടയുള്ളവരും ഇത്തരം സന്ദര്‍ഭങ്ങളില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ അറിഞ്ഞുവയ്ക്കാന്‍ ആഗ്രഹിക്കുന്നവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. സുരക്ഷിതമല്ലാത്ത ലെന്‍സുകള്‍ ഉപയോഗിച്ച് ഗ്രഹണം കണ്ടാല്‍ കാഴ്ചയ്ക്ക് സാരമായ തകരാര്‍ ഉണ്ടാകാം. അതിനാല്‍ ഇത് നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഈ സന്ദര്‍ഭത്തിനായി ഉണ്ടാക്കിയ സോളാര്‍ ഫില്‍റ്ററുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക. സേഫ് സോളാര്‍ വ്യൂവിങ് ഗ്ലാസസ് ആണ് വേണ്ടത്. ഇത് ഐഎസ്ഒ ഗുണനിലവാരം ഉള്ളതായിരിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (17 minutes ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (29 minutes ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (37 minutes ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (52 minutes ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (1 hour ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (1 hour ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (1 hour ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (1 hour ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (1 hour ago)

രാജീവ് ചന്ദ്രശേഖർ ജയിക്കും പുതിയ നീക്കവുമായി പിണറായി ... പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ ...  (2 hours ago)

യദു രണ്ടും കല്പിച്ച് തന്നെ.  (2 hours ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (2 hours ago)

നന്ദകുമാറിനെ കുടുക്കി ശോഭയുടെ നീക്കം  (2 hours ago)

പൂവച്ചൽ സ്കൂളിൽ വൻ അഴിമതി എന്ന് ആരോപണം; സ്കൂൾ ടീച്ചർക്കും ബസ് കരാറുകാരനും പങ്ക്...  (2 hours ago)

അപമര്യാദയായി പെരുമാറിയെന്ന നടി റോഷ്ന ആന്‍ റോയിയുടെ ആക്‌ഷേപത്തിനെതിരെ കേസുകൊടുക്കുമെന്ന് മേയര്‍ വിവാദത്തിലുള്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കൃഷ്ണന്‍  (2 hours ago)

Malayali Vartha Recommends