Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

പകരത്തിനു പകരം;ബെഞ്ചമിൻ നെതന്യാഹുവിൻ്റെ മകൻ യെയറിനെ ലക്ഷ്യമിട്ട് ഇസ്മാഈൽ ഹനിയ്യ.. 'ഇതോടെ ഹമാസിനെ തളർത്താമെന്നാണോ കരുതുന്നത്? എങ്കിൽ ഇസ്രായേലിന് തെറ്റി ഹനിയ്യ

11 APRIL 2024 11:12 AM IST
മലയാളി വാര്‍ത്ത

പെരുന്നാൾ ദിനത്തിൽ മൂന്ന് മക്കളും മൂന്ന് പേരക്കുട്ടികളും വധിക്കപ്പെടുക. ഏതൊരു പിതാവിനെയും ഉലച്ചു കളയുന്ന ആ ദുരന്ത വാർത്തയിലും ഒട്ടും കുലുങ്ങാതെ ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ. പ്രിയപ്പെട്ടവരുടെ മരണം ഒരു പോരാളിയെ ഒട്ടും തളർത്തില്ലെന്നതിന്‍റെ നേർസാക്ഷ്യം കൂടിയായിരുന്നു ഖത്തറിൽ കഴിയുന്ന ഇസ്മാഈൽ ഹനിയ്യയിൽ ഇന്നലെ കണ്ടത്.

 

 

മരണം എപ്പോഴും കൂടെയുണ്ടെന്നുറപ്പിച്ചാണ് ഓരോ പോരാളിയുടെയും ജീവിതം. പിന്നിട്ട മാസങ്ങളിൽ ഹനിയ്യയുടെ നിരവധി ബന്ധുക്കളെ ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു. ഫലസ്തീൻ പ്രതിരോധ പ്രസ്ഥാനത്തിന്‍റെ മുന്നണിപ്പോരാളിയായി മാറിയ ഇസ്മാഈൽ ഹനിയ്യക്കെതിരെയും മുമ്പും പലതവണ വധശ്രമങ്ങൾ നടന്നതാണ്. ഹമാസ് സ്ഥാപകൻ ശൈഖ് അഹ്മദ് യാസീന്‍റെ സന്തത സഹചാരിയെന്ന നിലയിൽ ആർജിച്ചെടുത്ത രാഷ്ട്രീയ, പ്രതിരോധാനുഭവങ്ങളാണ് ഈ അറുപത്തിരണ്ടുകാരന്‍റെ കാതലും കരുത്തും. ഗസ്സയിൽ ശത്രു കവർന്നെടുത്ത ഉറ്റവരുടെ വാർത്ത അറിഞ്ഞപ്പോൾ ഒട്ടും ഉലയാത്ത ശബ്ദത്തിൽ ആയിരുന്നു ഇന്നലെ ഖത്തറിൽ ഇസ്മാഈൽ ഹനിയ്യയുടെ പ്രതികരണം.

 

 

'ഇതോടെ ഹമാസിനെ തളർത്താമെന്നാണോ കരുതുന്നത്? എങ്കിൽ ഇസ്രായേലിന് തെറ്റി: ഹനിയ്യ പറഞ്ഞു.ഗസ്സയിലെ എല്ലാ രക്തസാക്ഷികളും എന്‍റെ മക്കളാണ്. അവരുടെ രക്തത്തേക്കാൾ വിലയേറിയതല്ല തന്‍റെ മക്കളുടെ രക്തമെന്നും ഹനിയ്യയുടെ വാക്കുകൾ... തീർന്നില്ല, ഇസ്രായേലിനെ വിറകൊള്ളിക്കുമാറ് ഹനിയ്യ ഇത്രയും കൂടി പറഞ്ഞു.രക്തസാക്ഷികളുടെ രക്തത്തിലൂടെ, മുറിവേറ്റവരുടെ വേദനയിലൂടെ ഞങ്ങൾ പ്രത്യാശയും ഭാവിയും സൃഷ്ടിക്കും. അതിലൂടെ രാജ്യത്തിനും ജനതക്കും സ്വാതന്ത്ര്യം നൽകും. ദൈവം മക്കളുടെ പാത എളുപ്പമാക്കട്ടെയെന്നു പ്രാർഥിക്കാനും ഹനിയ്യ മറന്നില്ല.


പിന്നിട്ട കുറെ കാലമായി ഹമാസ് രാഷ്ട്രീയകാര്യ മേധാവി എന്ന നിലയിൽ ചർച്ചകളിലും നയതന്ത്ര നീക്കങ്ങളിലും ആർജവത്വമുള്ള ഫലസ്തീൻ ശബ്ദമായി മാറുകയാണ് അടിമുടി പോരാളിയായ ഇസ്മാഈൽ ഹനിയ്യ.

പെരുന്നാൾ ദിനത്തിൽ ഗസ്സ സിറ്റിക്ക് വടക്ക്-പടിഞ്ഞാറുള്ള ശാതി അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ്മാഈൽ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടത്. കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു. ഹനിയ്യയുടെ മക്കളായ ഹസിം, ആമിർ, മുഹമ്മദ് എന്നിവരും പേരക്കുട്ടികളുമാണ് വധിക്കപ്പെട്ടത്.

 

 

 

ഈദ് ദിനത്തിൽ ബന്ധുവീടുകൾ സന്ദർശിക്കുന്നതിനിടെയായിരുന്നു ആക്രമണം. ഹനിയ്യയുടെ ഉറ്റവരെ കൊലപ്പെടുത്തിയ സൈന്യത്തെ അഭിനന്ദിച്ച് ഇസ്രായേൽ മന്ത്രിമാർ രംഗത്തുവന്നു. എന്നാൽ ആക്രമണം ബന്ദികളുടെ മോചനം വീണ്ടും അനിശ്ചിതതത്വത്തിലാക്കിയതായി ബന്ധുക്കൾ പ്രതികരിച്ചു. കൈറോയിൽ അമേരിക്കയും മറ്റും മുൻകൈയെടുത്തു നടത്തുന്ന വെടിനിർത്തൽ കരാർ ചർച്ചകളുടെ ഭാവിയെയും ആക്രമണം പ്രതികൂലമായി ബാധിക്കും. തങ്ങൾ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളിൽ നിന്ന് ഒട്ടും പിന്നോട്ടില്ലെന്ന് ഹമാസ് വ്യക്തമാക്കി. പുതിയ വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട അമേരിക്ക, ഹനിയ്യയുടെ കുട്ടികളെയും പേരക്കുട്ടികളെയും വധിച്ച ഇസ്രായേൽ നടപടിയെ കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (17 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (24 minutes ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (29 minutes ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (37 minutes ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (1 hour ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (2 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (2 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (2 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (2 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (2 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (2 hours ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (3 hours ago)

കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...  (3 hours ago)

പടക്കശാല അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി സുരേഷ് ഗോപി  (3 hours ago)

Malayali Vartha Recommends