Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഇറാനെ നിലം പരിശാക്കുമെന്ന് ഇസ്രയേൽ...സംഘർഷ സാദ്ധ്യത

11 APRIL 2024 05:25 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

തങ്ങൾക്ക് നേരെ ആക്രമണം ആരംഭിച്ചാൽ ഇറാനെ നിലം പരിശാക്കുമെന്ന് ഇസ്രയേൽ. ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷ സാദ്ധ്യത രൂക്ഷമാകുന്നതിനിടെ ഇസ്രയേൽ വിദേശകാര്യ മന്ത്രി കാറ്റ്സും പ്രതിരോധ മന്ത്രി യോവ് ഗാലന്റുമാണ് മുന്നറിയിപ്പ് നൽകിയത്. ഈ മാസം ഒന്നിന് സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലുള്ള ഇറാൻ കോൺസുലേറ്റ് ഇസ്രയേൽ തകർത്തിരുന്നു.

 

ഇറാൻ്റെ ഉന്നത കമാൻഡർ ഉൾപ്പടെ ഏഴ് ഇറാനികള്‍കൊല്ലപ്പെടുക്കുകയും ചെയ്തു . ഇതിനർത്ഥം ഇറാൻ തീർച്ചയായും "ഏതെങ്കിലും രൂപത്തിൽ" തിരിച്ചടിക്കുക തന്നെ ചെയ്യും എന്നാണെന്നു യുഎസിലെയും ഇസ്രായേലിലെയും സുരക്ഷാ വൃത്തങ്ങൾ പറഞ്ഞിരുന്നു , ആക്രമണം ആസന്നമായേക്കാമെന്ന് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു

ഇപ്പോൾ ഇസ്രയേലിനെ ആക്രമിക്കാൻ തയാറെടുക്കുകയാണ് ഇറാൻ. എന്നാൽ, ആക്രമണം ഇസ്രയേലിന്റെയുള്ളിലാണോ മിഡിൽഈസ്റ്റിലെ ഇസ്രയേൽ കേന്ദ്രങ്ങൾക്ക് നേരെയാണോ എന്ന് ഇറാൻ സൂചിപ്പിച്ചിട്ടില്ല. യുദ്ധത്തിന് തയ്യാറാണെന്നും ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്നും ഇറാന്‍ പ്രസ്താവിച്ചുകഴിഞ്ഞു. ആക്രമണം നടന്നതുമുതല്‍ ഇസ്രായേല്‍ ജാഗ്രതയിലാണ്. സൈനികരുടെ അവധി റദ്ദാക്കുകയും വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജിപിഎസ്-നാവിഗേറ്റഡ് ഡ്രോണുകളോ മിസൈലുകളോ തൊടുത്തുവിടാന്‍ സാധ്യതയുള്ളതിനാല്‍ മിസൈലുകളുടെ ഗതി തടസ്സപ്പെടുത്താന്‍ ടെല്‍ അവീവിനു മുകളിലൂടെ നാവിഗേഷന്‍ സിഗ്‌നലുകള്‍ വരെ ഇല്ലാതാക്കിയിരിക്കുകയാണ്.

കോൺസുലേറ്റ് ആക്രമണത്തിൽ ഇറാൻ റെവല്യൂഷനറി ഗാർഡിലെ രണ്ട് മുതിർന്ന ജനറൽമാർ അടക്കം 13 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേൽ ശിക്ഷിക്കപ്പെടണമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി ഇന്നലെയും ആവർത്തിച്ചിരുന്നു. ഖത്തർ, സൗദി അറേബ്യ, ഇറാഖ്, യുഎഇ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഇറാൻ വിദേശകാര്യ മന്ത്രി ഫോണിൽ സംസാരിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.

 

ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാൻ ഓരോ വിദേശ രാജ്യവുമായും വ്യക്തിഗതമായി സംസാരിക്കുകയും ഗാസയിലെ സാഹചര്യവുമായി ബന്ധപ്പെട്ട് സഹകരണത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു, ഖത്തർ, സൗദി അറേബ്യ, ഇറാഖ്, യുഎഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി ബ്രെറ്റ് മക്ഗുർക്ക് വിളിച്ച് ഇറാനിലേക്ക് സന്ദേശം അയക്കാനും ഇസ്രായേലുമായുള്ള സംഘർഷം കുറയ്ക്കാൻ പ്രേരിപ്പിക്കാനും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഫോൺ കോളുകൾ ഉണ്ടായത് .

ഇറാൻ വിദേശകാര്യ മന്ത്രി തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാനുമായും ചർച്ച നടത്തിയതായി ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ യുദ്ധത്തെക്കുറിച്ചും സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിൻ്റെ "പ്രതികരണങ്ങളും അനന്തരഫലങ്ങളും" മന്ത്രിമാർ ചർച്ച ചെയ്തു.

ഇസ്രയേൽ ഗാസയിൽ ഏകപക്ഷീയമായി വെടിനിറുത്തൽ നടപ്പാക്കണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യുദ്ധതന്ത്രം തെറ്റാണെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു . ഗാസയിൽ ആറ് മുതൽ എട്ട് ആഴ്ച വരെ നീളുന്ന അടിയന്തര വെടിനിറുത്തൽ വേണമെന്ന് ബൈഡൻ ചൂണ്ടിക്കാട്ടി.

ഇസ്രയേൽ നീക്കങ്ങളിൽ യു.എസിന്റെ അതൃപ്തി ശക്തമാകുന്നതിനിടെയാണ് ബൈഡന്റെ പരാമർശം. അതേ സമയം, ഇസ്രയേലിനോടുള്ള യു.എസിന്റെ സമീപനത്തിൽ മാറ്റമില്ലെന്നും വെടിനിറുത്തൽ കരാർ വൈകാൻ കാരണം ഹമാസാണെന്നും പിന്നാലെ വൈറ്റ് ഹൗസ് വിശദീകരിച്ചു.


കഴിഞ്ഞയാഴ്ച ഇറാൻ കോൺസുലേറ്റിന് നേരെ നടത്തിയ മാരകമായ ആക്രമണത്തിന് പ്രതികാരമായി മിഡിൽ ഈസ്റ്റിലെ ഇസ്രായേലിന്റെയും യുഎസിന്റെയും ആസ്ഥാനത്തു ഇറാൻ ആക്രമണം നടത്താൻ സാധ്യത ഉള്ളതിനാൽ അത് പ്രതിരോധിക്കാൻ യുഎസും സഖ്യകക്ഷികളും തയ്യാറെടുക്കുകയാണ്.

 

അതേസമയം ഹമാസിൻ്റെ രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയയുടെ മൂന്ന് ആൺമക്കൾ ബുധനാഴ്ച ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു, വെടിനിർത്തലും ബന്ദി ഉടമ്പടിയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ സങ്കീർണ്ണമാക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു കൊലപാതകം തന്നെയാണ് ഇത് .

 

ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു, "മധ്യ ഗാസ മുനമ്പിൽ ഭീകരപ്രവർത്തനം നടത്തിയ മൂന്ന് ഹമാസ് സൈനിക പ്രവർത്തകർ" എന്നാണ് നേതാക്കളുടെ മക്കളെ വിശേഷിപ്പിച്ചത്. എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടോ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റോടോ ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി പറഞ്ഞിട്ടില്ലെന്ന് മറ്റ് രണ്ട് ഇസ്രായേലി ഉദ്യോഗസ്ഥർ പറഞ്ഞു.

 

നിർദിഷ്ട വെടിനിർത്തൽ കരാറിൻ്റെ ആദ്യ ഘട്ടത്തിന് ആവശ്യമായ 40 ഇസ്രായേലി ബന്ദികളെ തിരിച്ചറിയാനും കണ്ടെത്താനും നിലവിൽ തങ്ങൾക്ക് കഴിയുന്നില്ലെന്ന് ഹമാസ് സൂചിപ്പിച്ചതായി ഒരു ഇസ്രായേൽ ഉദ്യോഗസ്ഥനും ചർച്ചകളിൽ പങ്കെടുത്തവരും പറഞ്ഞു . ഇറാൻ അല്ലെങ്കിൽ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾ തൊടുത്തുവിടാൻ സാധ്യതയുള്ള മിസൈൽ അല്ലെങ്കിൽ ഡ്രോൺ ആക്രമണങ്ങളെ പരാജയപ്പെടുത്താൻ ഇസ്രായേൽ സൈന്യം ടെൽ അവീവ് മെട്രോപൊളിറ്റൻ ഏരിയയും ജറുസലേമും ഉൾപ്പെടെ നിരവധി നഗരങ്ങളിൽ GPS സിഗ്നലുകൾ തടസ്സപ്പെടുത്തിയിട്ടുണ്ട് . ജാമിംഗ് ഇസ്രായേലിലുടനീളം ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തിയിട്ടുമുണ്ട് , 

 

ഇസ്ലാമിക വിപ്ലവകാലം മുതല്‍ ഇസ്രായേലിനെയും യുഎസിനെയും ഇറാന്‍ ഒരേ കണ്ണിലൂടെയാണ് കാണുന്നത്. ഇപ്പോഴത്തെ ഇറാന്‍ സര്‍ക്കാര്‍ ഇസ്രായേലിനെ 'ചെറിയ ചെകുത്താന്‍' എന്നും യുഎസിനെ 'വലിയ ചെകുത്താന്‍' എന്നുമാണ് വിശേഷിപ്പിക്കുന്നത്. ഇറാന്റെ ആണവ ശേഷിയാണ് ഇരുരാജ്യങ്ങളെയും ആശങ്കയിലാഴ്ത്തുന്നതത്. ഇസ്രായേലും ഇറാനും തമ്മില്‍ പലപ്പോഴും ആക്രമണങ്ങള്‍ നടക്കാറുണ്ടെങ്കിലും ഇരുരാജ്യങ്ങളും നിഷേധിക്കുകയാണ് പതിവ്. അതിനാല്‍ തന്നെ ഇതിനെ 'നിഴല്‍ യുദ്ധം' എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

 

ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നിഴല്‍ യുദ്ധത്തില്‍ ലെബനാനും പങ്കാളിയാവുന്നുണ്ട്. ലെബനാനിലേക്കുള്ള ഇസ്രായേല്‍ നുഴഞ്ഞുകയറ്റവും ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണങ്ങളും സംഘര്‍ഷങ്ങള്‍ക്ക് കാരണമാവാറുണ്ട്. സിറിയയിലെ ആഭ്യന്തരയുദ്ധവും സംഘര്‍ഷം വര്‍ധിപ്പിച്ചു. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷ സാധ്യത ഉറപ്പായതോടെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് പിന്തുണ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതിനു പിന്നാലെ സംഘര്‍ഷത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യുഎസിന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (2 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (3 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (3 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (3 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (5 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (5 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (6 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (6 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (6 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (6 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (7 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (7 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (7 hours ago)

Malayali Vartha Recommends