Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഇസ്രായേല്‍ വ്യവസായിയുടെ കപ്പല്‍ ഇറാന്‍ സൈന്യം ഹെലികോപ്ടറിലെത്തി പിടിച്ചെടുത്തതിനു പിന്നാലെ പശ്ചിമേഷ്യയില്‍ പോരാട്ടം ശക്തം; പശ്ചിമേഷ്യയിലെ വിവിധ ഇസ്ലാമിക ശക്തിരാജ്യങ്ങളും ഇസ്രായേലുമായി യുദ്ധം തുടങ്ങുന്ന സാഹചര്യമുണ്ടായാല്‍ പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ ഭയാനകമാകും

15 APRIL 2024 03:53 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ഇസ്രായേല്‍ വ്യവസായിയുടെ കപ്പല്‍ ഇറാന്‍ സൈന്യം ഹെലികോപ്ടറിലെത്തി പിടിച്ചെടുത്തതിനു പിന്നാലെ പശ്ചിമേഷ്യയില്‍ പോരാട്ടം ശക്തമായിരിക്കുന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള പോരാട്ടം ഇപ്പോള്‍ ഇസ്രായേലും ഇറാനുമായുള്ള പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വരും ദിവസങ്ങളില്‍ പശ്ചിമേഷ്യയിലെ വിവിധ ഇസ്ലാമിക ശക്തിരാജ്യങ്ങളും ഇസ്രായേലുമായി യുദ്ധം തുടങ്ങുന്ന സാഹചര്യമുണ്ടായാല്‍ പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ ഭയാനകമായി മാറുമെന്നാണ് ലോകത്തിന്റെ കടുത്ത ആശങ്കകള്‍.

 

ടെല്‍ അവൈവ്, ജറൂസലേം ഉള്‍പ്പെടെ ഇസ്രായേല്‍ നഗരങ്ങളില്‍ വ്യോമാക്രമണ സൈറണുകളും സ്‌ഫോടന ശബ്ദങ്ങളും തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇറാന്‍ തൊടുത്ത ഡസന്‍ കണക്കിന് ബാലിസ്റ്റിക് മിസൈലുകളില്‍ ഭൂരിഭാഗവും തടയാന്‍ സാധിച്ചെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നത്.

ഇറാനില്‍ നിന്നാണ് ഭൂരിഭാഗം മിസൈലുകളും വിക്ഷേപിച്ചിരിക്കുന്നത് കൂടാതെ ഇറാഖില്‍നിന്നും യെമനില്‍നിന്നും മിസൈല്‍ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേലില്‍ തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് 150 ഡ്രോണുകള്‍ ഇന്നലെ രാത്രിയും ഇറാന്‍ വിക്ഷേപിച്ചു. ഇറാന്‍ ഞായാഴ്ച തൊടുത്ത ഇരുന്നൂറോളം ഡ്രോണുകളും 10 മിസൈലുകളും തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നു.

സംഘര്‍ഷം കനത്തതോടെ ഇസ്രയേലും ജോര്‍ദാനും ഇറാഖും വ്യോമമേഖല അടച്ചിരിക്കുകയാണ്. കടുത്ത വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലെ വിമാനത്താവളങ്ങളെല്ലാം അടച്ചു. വിദേശങ്ങളില്‍ നിന്നുള്ള ഒരു വിമാനങ്ങളും ഇസ്രായേലിലേക്ക് സര്‍വീസ് നടത്തേണ്ടെന്ന തീരുമാനമാണുണ്ടായിരിക്കുന്നത്. ഇസ്രായേലില്‍ എത്തിയ യാത്രക്കാരെ അടിയന്തിരമായി തിരിച്ചയയ്ക്കുകയും ചെയ്തിരിക്കുന്നു.

അതേസമയം ഇറാനില്‍നിന്നുള്ള ആക്രമണത്തെ നേരിടാന്‍ എല്ലാവിധ പിന്തുണയും ഇസ്രയേലിനു നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതും ആശങ്ക ജനിപ്പിക്കുന്നു. ഇസ്രായേലുമായി ബന്ധമുള്ള ബ്രിട്ടണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏരീസ് ചരക്ക് കപ്പലാണ് ഇറാന്‍ സൈന്യം ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ശനായാഴ്ച പിടിച്ചെടുത്തത്. യുഎഇയില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന കപ്പല്‍ ഇറാന്‍ സൈന്യം ഹെലികോപ്റ്ററില്‍ എത്തി കപ്പലില്‍കയറി ശനിയാഴ്ച രാവിലെ പിടിച്ചെടുക്കുകയായിരുന്നു.

കപ്പലില്‍ ജീവനക്കാരായി അഞ്ചു മലയാളികളുണ്ടെന്നത് കേരളത്തിനും ആശങ്ക ജനിപ്പിക്കുന്നു. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. സമുദ്രാതിര്‍ത്തി ലംഘിച്ചതിനാലാണ് നടപടിയെന്നാണ് ഇറാന്‍ നല്‍കുന്ന അവകാശവാദം. ലോകത്തെ ഞെട്ടിച്ച അപ്രതീക്ഷിത സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് സൗദി അറേബ്യ രംഗത്തെത്തിയിട്ടുണ്ട്.

ഏതു വിധേനയും യുദ്ധം ഒഴിവാക്കണമെന്ന് സൗദി അറേബ്യ ഇരു രാജ്യങ്ങളോടും അഭ്യര്‍ഥിച്ചു. ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണുകള്‍ വിക്ഷേപിച്ചതിനു പിന്നാലെ വ്യോമസേനയുടെ ജെറ്റ് വിമാനങ്ങള്‍ മേഖലയിലേക്ക് അയച്ചിട്ടുണ്ടെന്നും വ്യോമാക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനാണ് വിമാനങ്ങള്‍ അയച്ചതെന്നും ബ്രിട്ടന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.

ഇസ്രായേലിന് നേരെയുള്ള തിരിച്ചടിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നൂറുകണക്കിന് പേര്‍ ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ പ്രകടനം നടത്തിയതും ഇസ്രായേലിനെ പ്രകോപ്പിച്ചിട്ടുണ്ട്. ദേശീയ പതാകയുമേന്തിയാണ് ജനം തെരുവിലിറങ്ങിയത്. ആക്രമണങ്ങളുടെ പശ്ചാത്താലത്തില്‍ ജോര്‍ദാന്‍, ഇറാഖ്, ലെബനാന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ വ്യോമപാതകള്‍ ഒരാഴ്ചത്തേക്ക് അടച്ചിരിക്കുകയാണ്.

ഗോലാന്‍ കുന്നുകളിലെ ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ റോക്കറ്റ് ആക്രമണം നടത്തിയതായി ലബനാനിലെ ഹിസ്ബുല്ല അവകാശപ്പെടുന്നു. ഗാസയിലെ ഫലസ്തീനികളെ പന്തുണച്ചും ലെബനാന്‍ ഗ്രാമങ്ങളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിനുള്ള തിരിച്ചടിയുമാണ് റോക്കറ്റ് ആക്രമണമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. ഇസ്രായേലിനെ ഉന്നംവച്ച് ആണവായുധം നിര്‍മിക്കുന്നതിന് എല്ലാ വഴികളും തേടുന്ന ഇറാനെ വലിയ ഭീഷണിയായാണ് ഇസ്രായേല്‍ കാണുന്നത്.

ലോകഭൂപടത്തില്‍ നിന്ന് ഇസ്രയേലിനെ തുടച്ചുനീക്കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. പിന്നാലെ ഇസ്രയേല്‍ ബന്ധമുള്ള കപ്പല്‍ പിടിച്ചെടുത്ത ഇറാന്‍ ഇസ്രയേലിലേക്ക് ഇന്നലെ ആളില്ലാ വിമാനങ്ങള്‍ അയച്ചെങ്കിലും ലക്ഷ്യത്തില്‍ എത്തും മുന്‍പുതന്നെ അവയെല്ലാം ഇസ്രയേല്‍ തകര്‍ത്തുകളയുകയും ചെയ്തിരുന്നു.

പ്രാദേശികമായി സഖ്യം രൂപീകരിച്ചതിന് ശേഷം തക്ക സമയത്ത് ഇറാനെ തിരിച്ചടിക്കുമെന്നുമെന്നാണ് ഇസ്രായേല്‍ പറയുന്നത്. ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇറാനുമായി ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റുമുട്ടാനില്ലെന്നും വേണ്ട സമയത്ത് സഹായങ്ങള്‍ ചെയ്തു നല്‍കുമെന്നും ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (2 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (3 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (3 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (3 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (5 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (5 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (6 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (6 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (6 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (6 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (7 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (7 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (7 hours ago)

Malayali Vartha Recommends