Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ബാബ വാംഗ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ പ്രവചനങ്ങൾ ലോകം ഇന്നും ഏറെ ചർച്ച ചെയുന്നുണ്ട്..ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചതോടെയാണ് മാധ്യമങ്ങൾ ഈ പ്രവചനം വീണ്ടും ചർച്ചയാക്കുന്നത്...

17 APRIL 2024 07:41 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ലോകത്തെ മുഴുവൻ ഞെട്ടിക്കുന്ന പ്രവചനവുമായി ഞെട്ടിച്ചിട്ടുള്ള പ്രവാചകയാണ് ബാബ വാംഗ. അവർ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അവരുടെ പ്രവചനങ്ങൾ ലോകം ഇന്നും ഏറെ ചർച്ച ചെയുന്നുണ്ട് . അതിനുള്ള കാരണം ബാബ വാംഗ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഉള്ള പ്രസക്തിയാണ്. ഇപ്പോൾ അമേരിക്കയിലെ വേൾഡ് ട്രേഡ് ആക്രമണവും, കോവിഡ് മഹാമാരിയും കൃത്യമായി പ്രവചിച്ചിരുന്നു എന്ന് പറയപ്പെടുന്ന അന്ധ പ്രവാചകയുടെ മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ചുള്ള പ്രവചനം ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചതോടെയാണ് മാധ്യമങ്ങൾ ഈ പ്രവചനം വീണ്ടും ചർച്ചയാക്കുന്നത്. 27 വർഷങ്ങൾക്ക് മുൻപ് 1996 - ൽ മരണമടഞ്ഞ ബൾഗേറിയൻ പ്രവാചക ബാബ വാംഗയാണ് ഇപ്പോൾ വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് വരുന്നത്.ബാൾക്കൻ നോസ്റ്റർഡാമസ് എന്നു കൂടി അറിയപ്പെടുന്ന ബാബ വാംഗ ഗൂഢാലോചന സിദ്ധാന്തക്കാർക്ക് ഏറെ പ്രിയങ്കരിയാണ്. അവരുടെ ചില പ്രവചനങ്ങൾ യാഥാർത്ഥ്യമായിട്ടുണ്ട് എന്നാണ് അവകാശപ്പെടുന്നത്.

 

മരിക്കുന്നതിന് മുൻപായി 5079 വരെ ഓരോ വർഷത്തെയും സംഭവങ്ങൾ അവർ മുൻകൂട്ടി പ്രവചിച്ച് എഴുതി വെച്ചിട്ടുണ്ട്. 5079 - ൽ ലോകം അവസാനിക്കും എന്നാണ് അവർ പറഞ്ഞിരിക്കുന്നത്.നേരത്തെ 2024 ലെ ഫലങ്ങൾ ഇവർ പ്രവചിച്ചിരുന്നത് വാർത്തയായിരുന്നു. ഈ വർഷം മുഴുവൻ ദുരന്ത ഫലങ്ങളാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.യൂറോപ്പിൽ തീവ്രവാദ ആക്രമണങ്ങൾ, ജൈവായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ എന്നിവയ്ക്കൊപ്പം മറ്റൊരു ലോക മഹായുദ്ധവും ഈ വർഷം നടക്കുമെന്നാണ് അവർ പ്രവചിച്ചിരിക്കുന്നത്. ഇപ്പോൾ മദ്ധ്യ പൂർവ്വ ഏഷ്യയിൽ ഉടലെടുത്തിരിക്കുന്ന സംഘർഷം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കാം എന്ന് ചില അന്താരാാഷ്ട്ര നിരീക്ഷകരും വിലയിരുത്തുന്നുണ്ട്.ഭീകര പ്രവർത്തനങ്ങളുടെ ഒരു ശൃംഖല തന്നെയാണ് അവർ ഈ വർഷത്തേക്ക് പ്രവചിച്ചിരിക്കുന്നത്.

ഒരു സുപ്രധാന രാജ്യം ജൈവായുധാക്രമണത്തിൽ വലയുമെന്നും അവർ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത് ഏത് രാജ്യമാണെന്ന് അവർ വ്യക്തമാക്കിയിട്ടില്ല. 2023 ഒക്ടോബർ 7 ലെ ഹമാസ് ആക്രമണം ലോക യുദ്ധത്തിലേക്ക് വഴി തെളിക്കുമെന്ന ആശങ്ക ഉയർന്നിരുന്നെങ്കിലും ലോകം കഷ്ടിച്ച് അതിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. അതിനിടയിലാണ് ഇറാന്റെ ഇസ്രയേൽ ആക്രമണം വന്നത്. ഇത് വീണ്ടും ലോകമഹായുദ്ധ സാധ്യതകളെ കുറിച്ചുള്ള ചർച്ചകൾക്ക് വഴി തെളിച്ചു.യഹൂദ രാജ്യത്തെ ശാന്തമാക്കാനാണ് പാശ്ചാത്യ ശക്തികൾ ശ്രമിക്കുന്നത്. അതിനിടയിലാണ് ഇതുവരെ ഉപയോഗിക്കാത്ത ഒരു ആയുധം ഉപയോഗിക്കുമെന്ന് ഇറാനിയൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മിറ്റി തലവൻ അബുൾഫാസി അമോവ് പറഞ്ഞത്. ഇസ്രയേൽ തുടർ ആക്രമണം നടത്തുകയാണെങ്കിലായിരിക്കും അത് ഉപയോഗിക്കുക എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

 

ഇറാൻ പ്രസിഡണ്ട് ഇബ്രാഹിം റെയ്‌സിയും ഇസ്രയേലിനുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസിന്റെ പ്രവചനങ്ങളുമായി ബന്ധമുള്ള വ്യക്തിയാണ് ബാബ വംഗ. നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ നവോത്ഥാന കാലത്തും അതിനുശേഷവും അദ്ദേഹത്തെ പ്രശസ്തനാക്കി.1996-ല്‍ ബാബ വംഗ മരിക്കുമ്പോള്‍ ഇന്റര്‍നെറ്റ് അതിന്റെ ശൈശവദശയിലായിരുന്നു. എന്നാല്‍, അതിനെക്കുറിച്ചും അതിശയിപ്പിക്കുന്ന പ്രവചനങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുമെന്ന് അവര്‍ പ്രവചിച്ചു. സുപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്ന ഇവ അന്താരാഷ്ട്ര സുരക്ഷയെ അപകടത്തിലാക്കുമെന്നും അവര്‍ പ്രവചിച്ചിട്ടുണ്ട്.ആഗോള സാമ്പത്തിക ശക്തിയുടെ ഘടന മാറുമെന്നും ലോകരാജ്യങ്ങള്‍ക്കിടയിലെ രാഷ്ട്രീയ പിരിമുറുക്കങ്ങളും കടബാധ്യതയും വര്‍ധിക്കുമെന്നും വംഗ പ്രവചിച്ചിട്ടുണ്ട്. ഇവയെല്ലാം 2024-ല്‍ വലിയൊരു സാമ്പത്തിക ദുരന്തത്തിന് കാരണമാകുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.അലയന്‍സ് ലൈഫ് സര്‍വെയില്‍ ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ ഇതിനോടകം തന്നെ നാണയപെരുപ്പത്തിന്റെ പിടിയിലാണെന്ന് വ്യക്തമാക്കുന്നു.

 

അമേരിക്കയും ജപ്പാനും ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യൂറോപ്പില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുമെന്ന് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയ വംഗ വലിയൊരു ലോകരാജ്യം ജൈവായുധ പരീക്ഷണം നടത്തുകയോ പ്രയോഗിക്കുകയോ ചെയ്യുമെന്നുള്ള സൂചനയും നല്‍കിയിട്ടുണ്ട്.റഷ്യയുടെ യുക്രൈന്‍ അധിനിവേശവും ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവും നിലവില്‍ വലിയ പ്രശ്‌നങ്ങളായി തുടരുകയാണ്.ഇസ്രായേൽ ഹമാസ് യുദ്ധത്തിലേക്ക് ഇറാൻ കൂടി വന്നതോടെ സംഘർഷം ഇപ്പോൾ കൂടുതൽ മൂർച്ഛിച്ച അവസ്ഥയിലാണ് പോയികൊണ്ട് ഇരിക്കുന്നത്. സഖ്യകക്ഷികളു​ടെ സഹായത്തോടെ തക്കസമയത്ത് ഇറാനെ ആക്രമിക്കുമെന്ന് ഇസ്രായേൽ മന്ത്രി ബെന്നി ഗാന്റ്സിന്റെ മുന്നറിയിപ്പിന് പിന്നാലെ ഏതുവിധത്തിലായിരിക്കും ഈ ആക്രമണമെന്ന് ആശ​ങ്കയോടെ ഉറ്റുനോക്കുകയാണ് ലോകം.

 

നാല് സാധ്യതകളാണ് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നേരിട്ടുള്ള ആക്രമണത്തിന് മുതിർന്നാൽ ഇറാന്റെ ഭാഗത്തുനിന്ന് വൻ തിരിച്ചടിക്കും യുദ്ധവ്യാപനത്തിനും സാധ്യതയുണ്ടെന്നും നിരീക്ഷകർ വിലയിരുത്തുന്നു.ഏപ്രിൽ 1ന് ഡമാസ്‌കസിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണമാണ് പതിറ്റാണ്ടുകളായി ഇരുരാഷ്ട്രങ്ങളും തമ്മിൽ തുടരുന്ന ഒളിയുദ്ധം മാറി പരസ്യആക്രമണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. കോൺസുലേറ്റ് ആക്രമിച്ച് തങ്ങളുടെ ഉന്നത സൈനിക മേധാവികളെ കൊന്നതിന് പ്രതികാരമായി ഇറാൻ ഇക്കഴിഞ്ഞ ഞായറാഴ്ച 300 മിസൈലുകളിലും ഡ്രോണുകളും ഇസ്രായേലിലേക്ക് തൊടുത്തുവിടുകയായിരുന്നു. 170 ഡ്രോണുകൾ, 30 ക്രൂസ് മിസൈലുകൾ, 120 ബാലിസ്റ്റിക് മിസൈലുകൾ എന്നിവയാണ് ഇറാൻ അയച്ചത്.ഡമാസ്‌കസിലെ തങ്ങളുടെ കോൺസുലേറ്റ് ആക്രമണത്തിനായി ഇസ്രായേലിന്റെ എഫ്-35 വിമാനങ്ങൾ

പറന്നുയർന്ന ഇസ്രായേലിന്റെ എയർ ബേസും ഇൻറലിജൻസ് സെൻററും ലക്ഷ്യമിട്ടാണ് തങ്ങൾ മിസൈലാക്രമണം നടത്തിയതെന്നും ആ രണ്ട് കേന്ദ്രങ്ങളും തകർത്ത് തരിപ്പണമാക്കി​യെന്നും ഇറാൻ സൈനിക മേധാവി മുഹമ്മദ് ബാഖരി പറയുന്നു. എന്നാൽ, ആക്രമണത്തിൽ ചെറിയ നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് ഇസ്രായേൽ വാദം. മിസൈലുകളിൽ 99 ശതമാനവും തടഞ്ഞതായി ഇസ്രായേൽ പ്രതിരോധ സേന വക്താവ് ഡാനിയേൽ ഹഗാരി അവകാശപ്പെടുന്നു.ഇറാന്റെ റെവല്യൂഷണറി ഗാർഡ് ബേസുകളോ ആണവ ഗവേഷണ കേന്ദ്രങ്ങളോ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സൗകര്യങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയേക്കാം. ഇറാൻ ആക്രമണത്തെ അമേരിക്കയുടെ സഹായത്തോടെ ഇസ്രായേൽ പ്രതിരോധിച്ചതുപോലെ തിരിച്ച് പ്രതിരോധിക്കാൻ ഇറാന് കഴിയണമെന്നില്ല. ഇത് കടുത്ത നാശനഷ്ടത്തിനും പ്രതികാരനടപടികൾക്കും വഴിയൊരുക്കും.ഇസ്രായേൽ മുമ്പ് നിരവധി തവണ ചെയ്തത് പോലുള്ള രഹസ്യ ഓപറേഷനുകൾക്കുള്ള സാധ്യതയും വിദഗ്ധർ ചൂണ്ടിക്കാട്ടു​ന്നു​. നിരവധി മുതിർന്ന ആണവ ശാസ്ത്രജ്ഞരെ കൊലപ്പെടുത്തിയതടക്കം ഇറാന് അകത്തും പുറത്തും ഇത്തരം നീക്കങ്ങൾ ഇസ്രായേൽ നടത്തിയിട്ടുണ്ട്.

 

പെട്രോൾ സ്റ്റേഷനുകൾ മുതൽ വ്യാവസായിക പ്ലാൻറുകൾ, ആണവ സൗകര്യങ്ങൾ വരെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള സൈബർ ആക്രമണമാണ് മറ്റൊരു സാധ്യത.വർഷങ്ങളായി നിരവധി സൈബർ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ഇറാനെതിരായ സൈനിക, ഇൻറലിജൻസ് ആക്രമണങ്ങൾക്ക് പുറമേ ഉപരോധം നീട്ടുന്നതുൾപ്പെടെ തെഹ്‌റാനെ ലോകരാഷ്ട്രങ്ങളിൽനിന്ന് ഒറ്റപ്പെടുത്താനുള്ള നയതന്ത്ര ശ്രമങ്ങളും ഇസ്രായേൽ ശക്തമാക്കുന്നുണ്ട്. ഇറാൻ റവല്യൂഷണറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് സമ്മർദ്ദം തുടരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (1 hour ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (2 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (2 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (2 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (4 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (5 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (5 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (5 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (5 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (6 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (6 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (6 hours ago)

Malayali Vartha Recommends