Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...

18 APRIL 2024 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ഇക്കഴിഞ്ഞ എട്ടാം തീയതി ആയിരുന്നു ഇന്ത്യ, ഒഴികെ യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായത്. ഇത്തവണത്തെ ഗ്രഹണത്തെക്കുറിച്ചുള്ള ചില അമ്പരപ്പിക്കുന്ന വിവരങ്ങളാണ് ശാസ്ത്രജ്ഞർ പങ്കുവയ്ക്കുന്നത്. ഈ സമയത്ത് ഭൂമിയിൽ വസിക്കുന്ന ജീവികൾ വിചിത്രമായി പെരുമാറാറുണ്ടെന്ന് നേരത്തെ തന്നെ പഠന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇത് ശരിവയ്ക്കുന്ന വിധത്തിലാണ് ഇപ്പോഴുള്ള റിപ്പോർട്ടുകളും. ടെക്‌സസിലെ ഫോര്‍ട്ട് വര്‍ത്ത് കാഴ്ച്ചബംഗ്ലാവില്‍ മൃഗങ്ങള്‍ വേഗത്തില്‍ കൂടുകളിലേക്ക് മടങ്ങുന്നത് കാണാമായിരുന്നുവത്രെ.

അതുപോലെ പക്ഷികളും അവരുടെ സങ്കേതത്തിലേക്ക് വേഗം മടങ്ങി. ദല്ലാസ് കാഴ്ച്ചബംഗ്ലാവില്‍ സീബ്രകളും ജിറാഫുകളും ചിമ്പാന്‍സികളും ഓടുന്നതായി കണ്ടെന്നും പറയുന്നു. ഇവര്‍ക്കെല്ലാം വലിയ ആശങ്കകള്‍ പ്രകടമായിരുന്നു. ഇതേ ഇടത്തില്‍ ഒരു ഒട്ടകപക്ഷി മുട്ടയിടുകയും ചെയ്തു. ഇതെല്ലാം അമ്പരപ്പിക്കുന്ന കാര്യങ്ങളായിരുന്നു. വളരെ വിചിത്രമായിരുന്നു ഇവയുടെ പെരുമാറ്റം. ഗ്രഹണം കഴിഞ്ഞ് സൂര്യന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ കീരികളും പക്ഷികളും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി. ഇവ സൂര്യോദയമാണെന്നാണ് കരുതിയത്.

1851ലെ സമ്പൂർണ സൂര്യഗ്രഹണത്തിന് ശേഷം ഉറുമ്പുകൾ ജീവനില്ലാത്ത മരവിച്ച അവസ്ഥയിലായിട്ടുണ്ടെന്നാണ് ഗവേഷകർ സൂചിപ്പിച്ചിരുന്നു. 1932ൽ മസാൻജൂസെറ്റ്സിൽ പാറ്റകൾ അനിയന്ത്രിതമായി പെരുകി. അതുകൊണ്ടുതന്നെ ഈ പ്രതിഭാസം ആകാശത്തിലെ മാറ്റം മാത്രമല്ല, ഭൂമിയിലെ ജീവനുള്ളയും എങ്ങനെ പെരുമാറുന്നു എന്നത് സംബന്ധിച്ച പഠനം കൂടിയാണ്. പല പഠനങ്ങളിലും ഗ്രഹണസമയത്ത് ജീവികളും സസ്യങ്ങളും വ്യത്യസ്‍തമായ പ്രവണതകൾ കാണിച്ചിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

 

യു എസിൽ ഉടനീളമുള്ള ഗവേഷകർ 2017ലെ അവസാന ഗ്രഹണ സമയത്ത് സസ്യങ്ങളുടെയും, ജീവികളുടെയും പെരുമാറ്റത്തെക്കുറിച്ച് പഠിച്ചിട്ടുണ്ട്. പക്ഷികൾ കൂടുകളിലേയ്ക്ക് ചേക്കേറുകയും, പൂർണമായും നിശബ്ദത പാലിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. പറക്കുന്ന പ്രാണികളെ റഡാർ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലൂടെ പഠനവിധേയമാക്കിയപ്പോൾ സൂര്യ ഗ്രഹണത്തിനു മുമ്പ്, നിശബ്ദമായതായി കണ്ടെത്തി. 1932ൽ തേനീച്ചകളിലും ചില വിചിത്ര പെരുമാറ്റം ഗവേഷകർ കണ്ടിരുന്നു. 200ഓളം വരുന്ന തേനീച്ചക്കൂട്ടം ഭയപ്പെടുന്നതിന് സമാനമായ അവസ്ഥകൾ കാണിച്ചതായി ചൂണ്ടിക്കാട്ടുന്നു.

ഇരുട്ട് കൂടുന്നതിനനുസരിച്ച് പുറത്തേയ്ക്ക് പോകുന്ന തേനീച്ചകളുടെ എണ്ണത്തിൽ കുറവ് കാണിച്ചിരുന്നു. എന്നാൽ ഈ സമയം തന്നെ വലിയൊരു കൂട്ടം തേനീച്ചകൾ തിരിച്ച് എത്തിയതായും സംഘങ്ങൾ പറയുന്നു. ചില റിപോർട്ടുകൾ പ്രകാരം തേനീച്ചകൾ പൂക്കളിൽ നിന്ന് തേൻ ശേഖരിക്കുന്നത് പോലും നിർത്തിയിരുന്നു. ഇത്തവണത്തെ ഗ്രഹണ സമയത്ത് സൂര്യന്റെ വലയത്തിന് ചുറ്റം ചുവന്ന നിറത്തിലുള്ള കുത്തുകള്‍ കണ്ടിരുന്നു. ഇവ പിന്നീട് പ്ലാസ്മകളാണെന്ന് കണ്ടെത്തിയിരുന്നു. ഭൂമിയുടെ പ്രതിഫലത്തിന് മുകളിലേക്ക് വരുമ്പോള്‍ സൂര്യനില്‍ നിന്ന് പുറന്തള്ളപ്പെടുന്നതാണ് പ്ലാസ്മകള്‍. ഇവ സൗരവിസ്‌ഫോടനമാണെന്ന് പല ആളുകളും കരുതിയിരുന്നു.

സൂര്യനില്‍ നിന്ന് വിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടാവുന്നതാണ് പ്ലാസ്മകള്‍. എന്നാല്‍ കൊറോണല്‍ മാസ് ഇജക്ഷന്‍ പോലെ ഇവ സൂര്യനെ വിട്ടുപോകില്ല. ഒരാഴ്ച്ചയോളം സൂര്യന്റെ പ്രതലത്തില്‍ തന്നെയുണ്ടാവും. സൂര്യവിസ്‌ഫോടനം സമ്പൂര്‍ണ സൂര്യഗ്രഹണ സമയത്ത് ഉണ്ടാവാന്‍ സാധ്യതയില്ലെന്നും ശാസ്ത്രജ്ഞര്‍ പിന്നീട് വിശദീകരിച്ചിരുന്നു. സൂര്യഗ്രഹണ സമയത്ത് പുതിയ വാല്‍നക്ഷത്രവും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. സണ്‍ഗ്രേസര്‍ കോമറ്റ് എന്നാണ് ഇവ അറിയപ്പെടുന്നത്. സൂര്യഗ്രഹണം തുടങ്ങും മുമ്പ് ഒരു വാനനിരീക്ഷകനാണ് ഇക്കാര്യം ആദ്യം കണ്ടെത്തിയത്. ഗ്രഹണസമയത്ത് ഇവയുടെ ചിത്രങ്ങളെടുക്കാന്‍ സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു.

മങ്ങിയ ചിത്രങ്ങളാണ് പലര്‍ക്കും ലഭിച്ചത്. ഇവ സൂര്യന് സമീപത്തേക്ക് നീങ്ങുന്നതായിരുന്നു കണ്ടത്. എന്നാല്‍ ഇവ നഗ്ന നേത്രങ്ങള്‍ വഴി കാണാനാവില്ല. എന്നാല്‍ ഗ്രഹണം കഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വാല്‍നക്ഷത്രം തകര്‍ന്നുപോയി. ഇവ സൂര്യന്റെ വളരെ അടുത്തെത്തിയതാണ് തകരാന്‍ കാരണമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (1 hour ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (2 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (2 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (2 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (4 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (5 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (5 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (5 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (5 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (6 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (6 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (6 hours ago)

Malayali Vartha Recommends