Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..


കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യായ സംഹിത  വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും


സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...


ഉന്നത പദവിയും അപ്രതീക്ഷിത ധനലാഭവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു:- ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിട്ടു...

19 APRIL 2024 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...

വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

ഇറാൻ കപ്പൽ തുസ്‌കയുടെ എഞ്ചിൻ റൂം തുളച്ചു ! നടുക്കടലിൽ അമേരിക്കയുടെ സംഹാരതാണ്ഡവം.. വൈകാതെ തന്നെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ വെല്ലുവിളി..വീണ്ടും യുദ്ധം..

ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു. സിറിയയിലെ തങ്ങളുടെ എംബസി ആക്രമിച്ച് ഉന്നത ഉദ്യോഗസ്ഥരെ വധിച്ച ആക്രമണത്തിന് മറുപടിയായി ഇസ്രായേലില്‍ ഇറാന്‍ വ്യോമ ആക്രമണം നടത്തിയിരുന്നു. ഇതിന് ഇസ്രായേലിന്റെ ഭാഗത്ത് നിന്നും തിരിച്ചടിയുണ്ടാകുമെന്ന സൂചന ശക്തമായിരുന്നു. ഇസ്രായേല്‍ വിക്ഷേപിച്ച മിസൈലുകള്‍ ഇറാനിലെ കേന്ദ്രത്തില്‍ പതിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എബിസി ന്യൂസാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ നഗരമായ ഇസഫഹാനിലെ ഒരു വിമാനത്താവളത്തിൽ സ്‌ഫോടനത്തിൻ്റെ ശബ്ദം കേട്ടെങ്കിലും കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് ഇറാൻ്റെ വാർത്താ ഏജൻസിയായ ഫാർസ് വ്യക്തമാക്കുന്നത്.

ഇറാൻ്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുടെ കേന്ദ്രബിന്ദുവായ നതാൻസ് ഉൾപ്പെടെ നിരവധി ഇറാനിയൻ ആണവ സൈറ്റുകൾ ഇസ്ഫഹാൻ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് ശ്രദ്ധേയം. ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു. ദമാസ്‌കസിലെ ഇറാന്‍ എംബസിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് ജനറൽമാർ ഉൾപ്പെടെ ഏഴ് ഉന്നത സൈനിക ഉദ്യോഗസ്ഥരായിരുന്നു കൊല്ലപ്പെട്ടത്.

ഇതിന് മറുപടിയായിട്ട് ഇസ്രായേലിന്റെ വിമാനത്താവളമായിരുന്നു ഇറാന്‍ ലക്ഷ്യമിട്ടത്. സംഘർഷ സാഹചര്യത്തില്‍ ഇന്ത്യയെ കൂടാതെ ഫ്രാൻസ്, പോളണ്ട്, റഷ്യ എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് ഈ മേഖലയിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇസ്രായേല്‍ തങ്ങളുടെ ആണവ നിലയങ്ങളെ ലക്ഷ്യമിട്ടാല്‍ സമാനമായി തിരിച്ചടിക്കുമെന്ന് ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കമാൻഡർ ജനറൽ അഹ്മദ് ഹഗ്തലാബ് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേൽ ആണവ സംവിധാനങ്ങളെ സംബന്ധിച്ച് ആവശ്യമായ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

ഇറാന്‍ സൈന്യത്തിന്റെ സുപ്രധാനമായ എയര്‍ബേസ് ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍. സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ വ്യോമ ഗതാഗതത്തിനടക്കം ഇറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇസ്ഫഹാന്‍, ഷിറാസ്, ടെഹ്‌റാന്‍ നഗരങ്ങള്‍ക്ക് മുകളിലൂടെയുള്ള വ്യോമഗതാഗതം നിരോധിച്ചിട്ടുണ്ട്.

വ്യോമത്താവളത്തിന് സമീപം സ്‌ഫോടന ശബ്ദം കേട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ നടന്നത് മിസൈല്‍ ആക്രമണം തന്നെയാണോ എന്നതില്‍ ഇതുവരെ സ്ഥിരീകരണമില്ല. ആണവ കേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി അവകാശപ്പെട്ടു. അതേസമയം വ്യോമ നിയന്ത്രണങ്ങളുടെ ഭാഗമായി എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായും ടെഹ്‌റാനിലെ ഇമാം ഖൊമയ്‌നി രാജ്യാന്തര വിമാനത്താവളം അര്‍ധരാത്രിവരെ അടച്ചിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ഏപ്രില്‍ പതിനാലിന് ഇറാന്‍ ഇസ്രയേലിലേക്ക് നടത്തിയ മിസൈല്‍- ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്‌ഫോടനം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഇറാന്റെ നടപടിയോട് അതേ നാണയത്തില്‍ പ്രതികരിക്കരുതെന്ന നിര്‍ദേശവുമായി യുഎസും യു കെയും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.

പശ്ചിമേഷ്യന്‍ മേഖലയെ സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്നതിലേക്ക് പ്രത്യാക്രമണം വഴിവയ്ക്കും എന്നായിരുന്നു ലോക രാജ്യങ്ങള്‍ മുന്നോട്ട് വച്ച ആശങ്ക. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ തിരിച്ചടി നല്‍കിയത് എന്നാണ് ആക്രമണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ട എബിസി ന്യൂസിന്റെ പ്രതികരണം. എന്നാല്‍, ഇസ്രയേല്‍ ആക്രമണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സിറിയയിലെ തങ്ങളുടെ കോണ്‍സുലേറ്റിനുനേരെ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയായാണ് ഇസ്രയേലില്‍ ഇറാന്‍ ഏപ്രില്‍ 14 ന് ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയത്. മുന്നൂറിലധികം മിസൈലുകളും ഡ്രോണുകളും ഇറാന്‍ വിക്ഷേപിച്ചന്നൊണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 99 ശതമാനവും പ്രതിരോധിച്ചതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇറാന്‍ 200 ഡ്രോണുകള്‍ തൊടുത്തതായി ഇസ്രയേല്‍ സൈനിക വക്താവ് അഡ്മിറല്‍ ഡാനിയേല്‍ ഹാഗരി അവകാശപ്പെട്ടിരുന്നു.

ഭൂരിഭാഗം ഡ്രോണുകളും നിര്‍വീര്യമാക്കാന്‍ സൈന്യത്തിന് സാധിച്ചതായും ആക്രമണത്തില്‍ ഒരു പെണ്‍കുട്ടിക്ക് പരുക്കേറ്റതായും ഡാനിയേല്‍ കൂട്ടിച്ചേര്‍ത്തു. ഇതിനുപുറമെ ഒരു സൈനിക താവളത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഡാനിയല്‍ വ്യക്തമാക്കി. ഇറാഖ്-സിറിയ അതിര്‍ത്തിയില്‍ അമേരിക്കയുടേയും ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍ ഡ്രോണുകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. വ്യോമാതിര്‍ത്തി ലംഘിച്ച ഡ്രോണുകള്‍ ജോര്‍ദാനും നിര്‍വീര്യമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവരം ചോർത്തിയതാര്?  (3 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (3 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (3 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (4 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (4 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (5 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (5 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (6 hours ago)

ശബരിമല യുവതി പ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (6 hours ago)

വീണ്ടും സംഘര്‍ഷത്തിലേക്ക്... കീഴടങ്ങൽ പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ, ചർച്ചയിൽ പങ്കെടുത്തേക്കില്ല, ഒരുപാട് ബോംബുകൾ പൊട്ടും'; വെടിനിർത്തൽ തീരും മുൻപ് കരാറിൽ എത്താൻ ഇറാനെതിരെ ട്രംപിന്‍റെ കടുത്ത ഭീഷണി  (6 hours ago)

സ്കൂളിൽ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം...  (6 hours ago)

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...  (6 hours ago)

  ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നേടാനുള്ള അവസരം 30വരെ മാത്രം...  (7 hours ago)

ജനന രജിസ്‌ട്രേഷനിൽ തിരുത്തൽ... സത്യവാങ്മൂലം മാത്രം മതി  (7 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യാ  (7 hours ago)

Malayali Vartha Recommends