Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...

19 APRIL 2024 03:43 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും. ഇറാനിൽ അപ്രതീക്ഷിത ഡ്രോൺ ആക്രമണം ഇസ്രയേൽ നടത്തിയതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്. ക്രൂഡ് ഓയിൽ വില ഉയർന്നാൽ അത് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കും. ഇപ്പോഴത്തെ നിലയിൽ വില ഉയർന്ാൽ പെട്രോൾ, ഡീസൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ട്.ഇറാനിൽ ഈസ്രായേൽ മിസൈൽ പതിച്ചുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ നാല് ശതമാനത്തിനടുത്ത് പെട്ടെന്നുള്ള വർദ്ധനവാണ് ക്രൂഡ് ഓയിലിന് ഇന്നുണ്ടായത്. ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 90 ഡോളറായാണ് വില ഉയർന്നത്. 3.94 ശതമാനത്തിന്റെ ഉയർച്ചയാണ് ആഗോളതലത്തിലുണ്ടായത്.

 

ബാരലിന് 90.54 ഡോളറാണ് വില. യു.എസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ്(ഡബ്‌ളിയുടിഐ) ക്രൂഡോയിൽ വില 4.06 ശതമാനം കൂടി 86.09 ഡോളർ ബാരലിന് ആയിട്ടുണ്ട്. ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്ന തരത്തിലേക്ക് നീക്കുകയാണ്. ക്രൂഡ് വില നൂറ് ഡോളർ വരെ ഉയർന്നേക്കുമെന്നും സൂചനകളുണ്ട്.മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ അന്താരാഷ്ട്ര എണ്ണ വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർത്തിയേക്കും. ഇങ്ങനെ സംഭവിച്ചാൽ അത് ഇന്ത്യക്കാരെയും നേരിട്ട് ബാധിക്കും.ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനം ഒമാൻ ഉൾക്കടലിലെ ഹോർമുസ് ചുരത്തിലൂടെയാണ് പോകുന്നത്. ഇറാന്റെ പല ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായാൽ ഈ പ്രദേശത്തുകൂടിയുള്ള കപ്പലുകളുടെ ഗതാഗതം ഇസ്രയേൽ തടയുന്ന അവസ്ഥ വരെ ഉണ്ടായേക്കാം. സൂയസ് കനാൽ തടയുമെന്ന് ഇറാനും ഭീഷണി മുഴക്കിയിട്ടുണ്ട്.

സൂയസ് കനാൽ വഴി പ്രതിദിനം 5.5 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യപ്പെടുന്നു. 2023 സാമ്പത്തിക വർഷത്തിൽ, ഇന്ത്യയുടെ അസംസ്‌കൃത എണ്ണയുടെ 65% സൂയസ് കനാൽ വഴിയാണ് വന്നത്. സൂയസ് കനാലിലും ഹോർമുസ് ചുരത്തിലും എന്തെങ്കിലും തടസ്സമുണ്ടായാൽ എണ്ണ വിതരണം മുടങ്ങും.ഏപ്രിൽ 1 മുതലാണ് ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം ആരംഭിച്ചത്. അതിനുശേഷം, ക്രൂഡ് ഓയിലിന്റെ വില ബാരലിന് 80 ഡോളറിൽ നിന്ന് 90 ഡോളറായി ഉയർന്നു.സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ്' റിപ്പോർട്ട് അനുസരിച്ച്, ഇറാൻ-ഇസ്രയേൽ സംഘർഷം ലഘൂകരിച്ചില്ലെങ്കിൽ എണ്ണ വില ബാരലിന് 100 ഡോളറിൽ എത്തിയേക്കാം. അസംസ്‌കൃത എണ്ണയുടെ വില വർധിച്ചാൽ അത് പെട്രോൾ-ഡീസൽ വിലയെ ബാധിക്കുമെന്ന് ഉറപ്പാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.ഇറാൻ പ്രധാന നഗരമായ ഇസഫഹാനിലാണ് ഇസ്രയേലിന്റെ ആപ്രതീക്ഷിതമായ ഡ്രോൺ ആക്രമണം. യുഎസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് എബിസി ന്യൂസാണ് വാർത്ത പുറത്തുവിട്ടത്.

 

ഇസ്രയേലിന്റെ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാൻ രംഗത്തെത്തി. ഇസ്രയേലിന്റെ ഡ്രോൺ ആക്രമണം ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും, വ്യോമ പ്രതിരോധ സംവിധാനത്തിലൂടെ മൂന്ന് ഡ്രോണുകൾ തകർത്തുവെന്നാണ് ഇറാൻ അറിയിച്ചത്.നതാൻസ് ആണവ കേന്ദ്രം ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ഇറാന്റെ നിർണായക പ്രദേശമാണ് ഇസഫഹാൻസ് പ്രവിശ്യ. ഡ്രോൺ ആക്രമണം ആണവ കേന്ദ്രത്തെ ബാധിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി.ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധമുള്ള ഇസ്ഫഹൻ നഗരത്തിലാണ് വ്യോമാക്രമണം ഉണ്ടായത്. എന്നാൽ, ആണവ കേന്ദ്രത്തെയാണോ ആക്രമിച്ചതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.പ്രാദേശിക സമയം, പുലർച്ചെ 5 മണിക്കാണ് മധ്യഇറാനിലെ ഇസ്ഫഹൻ നഗരത്തെ ലാക്കാക്കി ആക്രമണം ഉണ്ടായത്. ഇസ്്ഫഹാൻ വിമാനത്താവളത്തിന് അടുത്താണ് വ്യോമാക്രമണം ഉണ്ടായതെന്ന് ഇറാനിയൻ മാധ്യമമായ ഫാർസ് റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയെങ്കിലും വിപുലമായ തോതിലുള്ള ആക്രമണങ്ങളോ, സ്‌ഫോടനങ്ങളോ ഉണ്ടായില്ലെന്ന് ഇറാൻ സർക്കാർ മാധ്യമമായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.

എന്നാൽ, ഈ റിപ്പോർട്ട് ശരിയല്ലെന്ന് അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ വ്യക്തമാക്കി. ഇസ്രയേലോ, ഇറാനോ, അമേരിക്കയോ ഔദ്യോഗിക പ്ര്‌സ്താവന ഇറക്കിയിട്ടില്ല.ശനിയാഴ്ച തങ്ങൾക്ക് നേരേ ഇറാൻ നടത്തിയ ഡ്രോൺ-റോക്കറ്റാക്രമണങ്ങൾക്ക് തിരിച്ചടിയായിരുന്നു പുലർച്ചെയുള്ള വ്യോമാക്രമണം. പശ്ചിമേഷ്യയെ പ്രതിസന്ധിയിലേക്ക് തള്ളി വിടരുതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയത് വകവയ്ക്കാതെയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതൻയ്യാഹു ആക്രമണത്തിന് ഉത്തരവിട്ടത്.മൂന്നുഡ്രോണുകൾ വെടിവച്ചിട്ടതായി ഇറാൻ നാഷണൽ സൈബർ സ്‌പേസ് വക്താവ് എക്‌സിൽ കുറിച്ചു. തങ്ങളെ ആക്രമിച്ച ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ ഒന്നിനെ ലക്ഷ്യമിട്ട് പരിമിതമായ തിരിച്ചടിയാണ് നൽകിയതെന്ന് ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥർ പ്രതികരിച്ചു.ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും രീതിയിലുള്ള ആക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. സിഎൻഎന്നിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ആക്രമണത്തെ കുറിച്ച് അറിയാമായിരുന്നു എന്ന് അമേരിക്ക പ്രതികരിച്ചു.

 

അപകടത്തിൽ പരിക്ക് പറ്റിയവരെ കുറിച്ചും മറ്റ് നാശനഷ്ടങ്ങളെകുറിച്ചും വ്യക്തമായ വിവരങ്ങൾ ഇത് വരെ ലഭിച്ചിട്ടില്ല.ഇസ്ഫഹൻ നഗരത്തിന് സമീപം സ്ഫോടനമുണ്ടായെന്ന റിപ്പോർട്ടുകൾ ഇറാൻ മാധ്യമങ്ങളും പുറത്തുവിട്ടിട്ടുണ്ട്.ഇറാനിലെ റെവലൂഷണറി ഗാർഡുമായി അടുത്തു നിൽക്കുന്ന തസ്നിം വാർത്താ ഏജൻസി സ്ഫോടനം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഇറാൻ സൈന്യത്തിന്റെ പ്രധാനപ്പെട്ടൊരു കേന്ദ്രമാണ് ഇസ്ഫഹൻ നഗരം.ഇസ്രയേൽ ആക്രമണമുണ്ടായെന്ന വാർത്തകൾക്കിടെ പല പ്രവിശ്യകളിലും വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കിയിരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇസ്രയേലിനെ പോലെ സുശക്തമായ സംവിധാനം ഇറാനില്ലെന്നതാണ് വസ്തുത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (1 hour ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (2 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (2 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (2 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (4 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (5 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (5 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (5 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (5 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (6 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (6 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (6 hours ago)

Malayali Vartha Recommends