Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

സാമ്പത്തിക അന്തരീക്ഷവും തകിടം മറിയകുയാണ്...ചരക്കുപാത ഇറാന്‍ തടഞ്ഞാല്‍ എണ്ണ വില കുതിച്ചുയരുമെന്ന് തീര്‍ച്ച..ചൈനയെയും ഇന്ത്യയെയുമാണ് കൂടുതല്‍ ബാധിക്കുക....ഈ വേളയിലാണ് എണ്ണവില സംബന്ധിച്ച സൗദി അറേബ്യയുടെ മോഹം..

20 APRIL 2024 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം മാറുന്നതിനൊപ്പം സാമ്പത്തിക അന്തരീക്ഷവും തകിടം മറിയകുയാണ്. ചില രാജ്യങ്ങള്‍ക്ക് ഈ മാറ്റം നേട്ടമാകുമെങ്കിലും മേഖലയ്ക്ക് പൊതുവെ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടാണ് യുഎഇ അതിവേഗം ഇടപെട്ടതും ഇറാനുമായി ചര്‍ച്ച നടത്തിയിരിക്കുന്നതും. ഇസ്രായേലിന്റെ മിസൈല്‍ ഇറാനില്‍ പതിച്ച പിന്നാലെ യുഎഇ വിദേശകാര്യമന്ത്രി ഇറാനുമായി ബന്ധപ്പെട്ടു.ഏപ്രില്‍ ഒന്നിന് ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്റെ മുതിര്‍ന്ന സൈനിക ഓഫീസര്‍മാര്‍ കൊല്ലപ്പെട്ട വേളയില്‍ തന്നെ സമവായ ശ്രമങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നു. ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ സ്ഥലം അനുവദിക്കില്ല എന്ന് കുവൈത്തും സൗദി അറേബ്യയും ഖത്തറും അമേരിക്കയെ അറിയിച്ചുവെന്ന വാര്‍ത്തളും വന്നു. ഇറാന്‍ തിരിച്ചടിക്കുകയും ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്തുകയും ചെയ്തിരിക്കെ ഒമാന്‍ അപലപിച്ച് രംഗത്തെത്തി.

 

ഇതെല്ലാം രാഷ്ട്രീയപരമായ നീക്കങ്ങളാണെങ്കില്‍ സാമ്പത്തികമായ വലിയ മാറ്റമാണ് മറുഭാഗത്ത് സംഭവിക്കുന്നത്. എണ്ണ വില കുതിക്കുന്നു എന്നതാണ് പ്രധാന മാറ്റം. ലോകത്തെ ചരക്കുകടത്തിന്റെ പ്രധാന കടല്‍ പാതകളാണ് ചെങ്കടല്‍ വഴിയും ഹോര്‍മുസ് കടലിടുക്ക് വഴിയും. ഈ രണ്ട് പാതകളും ഇറാന്‍ വിചാരിച്ചാല്‍ തടയാന്‍ സാധിക്കും. ചെങ്കടലില്‍ ഹൂത്തി വിമതരെ ഉപയോഗിച്ച് അവര്‍ തടസം സൃഷ്ടിക്കുന്നുണ്ട്. ഹോര്‍മുസില്‍ ഇറാന് നേരിട്ട് തടയാനും സാധിക്കും.ചരക്കുപാത ഇറാന്‍ തടഞ്ഞാല്‍ എണ്ണ വില കുതിച്ചുയരുമെന്ന് തീര്‍ച്ച. എണ്ണ വില ഉയരുക എന്ന് പറയുമ്പോള്‍ ആനുപാതികമായ വില വര്‍ധനവ് എല്ലാ രംഗത്തും പ്രകടമാകും. അവശ്യ വസ്തുക്കളുടെ വില ഉയരും. ഇതാകട്ടെ, എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളായ ചൈനയെയും ഇന്ത്യയെയുമാണ് കൂടുതല്‍ ബാധിക്കുക.

ഇന്ത്യ ആവശ്യമുള്ള എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. കൂടുതലും പശ്ചിമേഷ്യയില്‍ നിന്ന്.ഈ വേളയിലാണ് എണ്ണവില സംബന്ധിച്ച സൗദി അറേബ്യയുടെ മോഹം അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പുറത്തുവിട്ടിരിക്കുന്നത്. എണ്ണ വില ഇനിയും ഉയരണം എന്നാണ് സൗദി അറേബ്യ കൊതിക്കുന്നതത്രെ. ഇന്നലെ ബ്രെന്റ് ക്രൂഡ് ബാരലിന് 86 ഡോളറായിരുന്നു വില. ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതോടെ 89 ഡോളറായി ഉയര്‍ന്നു. ഇറാന്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതിന് അനുസരിച്ചാകും ഇനിയുള്ള വില മാറ്റം.ബാരലിന് 96.20 ഡോളര്‍ എങ്കിലും എത്തണം എന്നാണ് സൗദി താല്‍പ്പര്യപ്പെടുന്നതെന്ന് ഐഎംഎഫ് പറയുന്നു. സൗദി അറേബ്യയുടെ ബജറ്റ് സന്തുലിതമാകണമെങ്കില്‍ എണ്ണവില ഉയരണം എന്നതാണ് കാര്യം. വില ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യ എണ്ണ ഉല്‍പ്പാദനം കുറച്ചത്. ഒപെക് പ്ലസ് രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ സൗദിയുമായി സഹകരിച്ച പിന്നാലെയാണ് പശ്ചിമേഷ്യയില്‍ യുദ്ധമുണ്ടായത്.

 

യുക്രൈന്‍-റഷ്യ യുദ്ധത്തിന് പിന്നാലെ ഇസ്രായേല്‍-പലസ്തീന്‍ യുദ്ധമുണ്ടായത് വിപണിയെ ആശങ്കയിലാക്കിയിരുന്നു.യുദ്ധം പശ്ചിമേഷ്യയില്‍ മൊത്തം വ്യാപിക്കുന്നതിനോട് അമേരിക്ക് താല്‍പ്പര്യമില്ല. യുദ്ധ വ്യാപനം തടയാന്‍ ജിസിസി രാജ്യങ്ങള്‍ ശ്രമിക്കുന്നുമുണ്ട്. അതേസമയം, ഇറാന്‍ ഇനി തിരിച്ചടിക്ക് ഒരുങ്ങിയാല്‍ യുദ്ധം വ്യാപിക്കുമെന്ന് ഉറപ്പാണ്. അതാകട്ടെ, വിപണിയെ അസ്ഥിരപ്പെടുത്തുകയും എണ്ണവില ഉയരാന്‍ കാരണമാകുകയും ചെയ്യും. ഇസ്രായേല്‍-പലസ്തീന്‍ യുദ്ധ പരിഹാരത്തിനുള്ള മധ്യസ്ഥ റോളില്‍ നിന്ന് ഖത്തര്‍ പിന്മാറിയേക്കുമെന്ന വാര്‍ത്തകളും വരുന്നുണ്ട്.ഇസ്രായേൽ - ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്​ഥിതിയിലേക്ക്​ കൊണ്ടുപോകുമെന്ന ആശങ്ക ശക്​തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ.

 

ഇറാനിലെ ഇസ്​ഫഹനിൽ നടന്ന ആക്രമണത്തെ കുറിച്ച്​ ഇറാനും ഇസ്രായേലും ഔദ്യോഗിക പ്രതികരണത്തിന്​ ഇനിയും തയാറായിട്ടില്ല.മേഖലയിൽ സംഘർഷം പടരുന്നതിനോട്​ യോജിപ്പില്ലെന്ന്​ അമേരിക്കയും യൂറോപ്യൻ യൂനിയനും അറിയിച്ചു. സംഘർഷം കൂടുതൽ വ്യാപ്​തിയിലേക്ക്​ നീങ്ങാതിരിക്കുന്നതി​ന്റെ ഭാഗമായാണ്​ ഇസ്​ഫഹാൻ ആക്രമണം സംബന്ധിച്ച്​ ഇറാനും ഇസ്രായേലും പുലർത്തുന്ന മൗനമെന്നാണ്​ വിലയിരുത്തൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (1 hour ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (2 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (2 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (2 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (4 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (5 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (5 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (5 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (5 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (6 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (6 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (6 hours ago)

Malayali Vartha Recommends